Saturday 29 September 2012

Hypocrisy

കപടസന്ന്യാസം 

രാഷ്ട്രീയചിന്തയെ പ്രചോദിപ്പിക്കുന്ന  കപടസന്യാസികളെ പൊക്കിപ്പിടിക്കല്‍ ആണ് ഇപ്പോള്‍ ഹിന്ദുക്കളുടെ പണി. ഈ പരീക്ഷണം തുടങ്ങീട്ടു ഒരു നൂറ്റാണ്ടു തികഞ്ഞിട്ടില്ല. 


ഹിന്ദുമതത്തെ പതിനായിരത്തിലധികം വര്‍ഷങ്ങള്‍ നില നിര്‍ത്തിയ മതഘടന ആയ ചാതുര്‍വര്‍ണ്ണ്യത്തെ തകര്‍ക്കല്‍ ആണ് ഹിന്ദുക്കളുടെ ഇപ്പോഴത്തെ മുഖ്യ ആവശ്യം. അതായത് സ്വന്തം അടിത്തറ മാന്തല്‍. മതം രക്ഷ  പെടാത്തതിനു വേറെ വല്ലോരെയും പറയണോ? 

ആയിരത്താണ്ടുകളോളം നില നിന്ന ജാതീയതയെ നശിപ്പിക്കാന്‍ എന്ന വ്യാജേന ചിലര്‍ സ്വന്തം ജാതീയത പ്രചരിപ്പിക്കുന്നത് കാണുക. കപട സന്യാസം എന്നല്ലേ ഇതിനെ വിളിക്കേണ്ടൂ?


പരമശിവന്പോലും ജാതീയത കല്പിച്ച ഒരു ജാതിവാദക്കാരന്‍ എങ്ങനെ അദ്വൈതി ആകും? ജഗദ്ഗുരു ശങ്കരാചാര്യര്‍ക്ക് അര്‍ഹമായ ബഹുമാനം അടിച്ചു മാറ്റാന്‍ ചിലര്‍ വന്നു അവതരിച്ചോളും.

പേര് പറയാന്‍ ആര്‍ക്കും പേടിക്കണം. എന്തിനും പോന്നവര്‍ ആണ് ശിഷ്യന്മാര്‍. ഗുരുവിനെ വക വരുത്തിയതും അവര്‍ തന്നെ എന്ന് കേള്‍ക്കുന്നു. ഉപനയനം ചെയ്ത ഗുരുവിനെയും പൂജ പഠിപ്പിച്ച ഗുരുവിനെയും ഗുരുത്വദ്വേഷികള്‍  വര്‍ഗത്തോടെ കോടതി കേറ്റി . വരുമാനം ഉള്ള ക്ഷേത്രങ്ങള്‍ പിടിച്ചടക്കല്‍ ആണ് കര്‍മ്മത്തിലൂടെ ബ്രാഹ്മണ്യം നേടുന്നവരുടെ ലക്‌ഷ്യം. 

ബ്രാഹ്മണ്യത്തെ വാഴ്ത്തുന്നതിനാല്‍  പുരാണഗ്രന്ഥങ്ങളോട് കലിപ്പ്.  അവ പഠിക്കാതെ ഇരിക്കാന്‍ ആവുമോ  ഗുരു സ്വന്തമായി സ്ത്രോത്രങ്ങള്‍ ചമച്ചത്? അവ വായിച്ചിട്ട് ഭക്തിസാന്ദ്രത ഒന്നും എനിക്ക്  അനുഭവപ്പെട്ടില്ല. ദൈവികതയുടെ - ആധ്യാത്മികതയുടെ ആകര്‍ഷകമായ ഭാവതലം അവയില്‍ ദര്‍ശിക്കാന്‍ ആയില്ല. ദര്‍ശനങ്ങള്‍ ആയിട്ടല്ല. ദര്‍ശന ആഭാസങ്ങള്‍ ആയിട്ടാണ് പലതും തോന്നിയിട്ടുള്ളത്. അവ വിശകലനം ചെയ്‌താല്‍ മഹാന്മാരെ അവഹേളിക്കാന്‍ ഉള്ള പരിശ്രമം ആയി കരുതി പക പോക്കും എന്ന ഭയം കൊണ്ട് പലരും മിണ്ടാതെ സഹിക്കുന്നു എന്നേയുള്ളൂ.

ബ്രഹ്മഹത്യ പാപമാണ്, ബ്രാഹ്മണ ശാപം ഉണ്ടാകും എന്നൊക്കെ പുരാണങ്ങള്‍ വിതച്ചിരുന്ന ഭയത്തെ മുതലെടുത്തിരുന്നവര്‍ ആയി ചില ബ്രാഹ്മണര്‍ ഉണ്ടായിരുന്നിരിക്കാം. അത്തരം പുരാണ കല്പനകളെ തെറ്റെന്നു തെളിയിക്കാന്‍ ആണ് മന്നത്ത് പദ്മനാഭന്‍, ചട്ടമ്പിസ്വാമി, നാരായണ ഗുരു തുടങ്ങിയവര്‍ ശ്രമിച്ചത്. ബ്രാഹ്മണരെ വര്‍ഗത്ത്തോടെ ചോദ്യം ചെയ്താലും ഒരു ചുക്കും ഇല്ല എന്ന് വരുത്തി തീര്‍ക്കല്‍ എല്ലാ ഹിന്ദു വിഭാഗങ്ങളുടെയും പൊതുവായ ആവശ്യം ആയി മാറി. ഈ ആവശ്യകത കണ്ടറിഞ്ഞു അതിനോട് പരമാവധി സഹകരിച്ച ചരിത്രം ആണ് കേരളത്തില്‍ നമ്പൂതിരിമാരുടെത്. അതൊരു വലിയ കാര്യം ആണ്. അവര്‍ ബ്രാഹ്മണര്‍ അല്ല എന്ന് ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ എന്ന ശാസ്ത്രഞ്ജന്‍ പറയുമ്പോള്‍, അവരുടെ ഭാഗത്ത് നിന്നും വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഉള്ള ബാധ്യത കൂടി അദ്ദേഹത്തിന് ഉണ്ട്. എന്റെ ഒരു ചോദ്യത്തിനും അദ്ദേഹം ഉത്തരം തന്നിട്ടില്ല. ഇ മെയില്‍ ആയി നോടിഫികേഷന്‍ അയച്ചിട്ടും മറുപടി ഇല്ല. 






No comments:

Post a Comment