Thursday 14 February 2013

പ്രജാതന്ത്രം

പ്രജാതന്ത്രം എന്ന വാക്കിനു ജനാധിപത്യം എന്നര്‍ത്ഥം. ക്ഷേത്രങ്ങളില്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കുക.

ദൈവത്തിന്റെ സ്ഥാനത്ത്
തന്ത്രി ശിലയെ
പ്രതിഷ്ടിക്കുന്നു.

പുരോഹിതന്റെ സ്ഥാനത്ത്
ഭരണക്കാര്‍ തന്ത്രിയെ
പ്രതിഷ്ടിക്കുന്നു.

ശില ഇളകാതെ
തന്ത്രി നോക്കുന്നു.
തന്ത്രിയെ ഇളക്കാന്‍
ഭരണക്കാരും നോക്കുന്നു!

ശില ഇളകിയാലും
മല ഇളകിയാലും
മഹാന്മാരുടെ
മനസ്സിളകാ.



അവലംബം: "മലകളിളകിലും മഹാ ജനാനാം
മനമിളകാ ചപലോക്തി കേള്‍ക്കിലും കേള്‍ !"
(ശ്രീകൃഷ്ണചരിതം മണിപ്രവാളം കുഞ്ചന്‍ നമ്പ്യാര്‍)

അടിക്കുറിപ്പ്. ആരാണ് വലിയവന്‍ എന്ന ചോദ്യത്തിന് ചിലരുടെ ഉത്തരം 

  • കുഞ്ഞാലിക്കുട്ടി: ബല്യത് പടച്ച തമ്പ്രാന്‍ തന്നെ.
  • ഉമ്മന്‍ചാണ്ടി : കര്‍ത്താവായ ദൈവത്തിന്റെ കീഴിലാണ് കാര്യങ്ങള്‍ എല്ലാം.
  • രാജശേഖരന്‍:  ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ ആണ് ഏറ്റവും വലുത്. അവര്‍ എല്ലാം ഒരുപോലെ ആണെങ്കിലും  അവരിലെക്കും വലിപ്പം രാഷ്ട്രപതിക്ക് പറയാം. പിന്നെ സുപ്രീം കോടതി തുടങ്ങിയ ജൂഡിഷ്യറി പാനല്‍, പാര്‍ലമെന്റ് അസ്സെംബ്ലി തുടങ്ങിയ പ്രതിനിധി സഭകള്‍ പ്രധാന മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ മിനിസ്ട്രി ലെവല്‍ അതിനു താഴെ IAS, IPS, Defense Force ഉദ്യോഗസ്ഥതലം. ഗവര്‍ണര്‍, മുനിസിപ്പാലിറ്റി,   കലക്ടര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, തഹസില്‍ദാര്‍,  പഞ്ചായത്ത് ഗ്രാമസഭ, വില്ലേജ് ഓഫീസര്‍ പിന്നെ അല്ലെ അതിലിരിപ്പ് പട്ടിക വസ്തുക്കളും, കെട്ടിടങ്ങളും, അമ്പലങ്ങളും ദൈവങ്ങളും വരുന്നത്. അതിലും താഴെ ലോക്കല്‍ കമ്മറ്റി ,അതിലും താഴെ തന്ത്രി, കിന്ത്രി തുടങ്ങിയവര്‍.  
  • ദൈവം: എല്ലാത്തിലും വലുത് ഞാന്‍ ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവരെ ഞാന്‍ തുണയ്ക്കുന്നു. അവരെ ഞാന്‍ ഉയര്‍ത്തും.   എന്റെ പ്രജകളെ എനിക്കുമെലെ അധികാരം നല്‍കി അക്ഷൌഹിണി തീര്‍ക്കുന്നവരെ ഞാന്‍ എന്തിനു നോക്കണം? മഹാഭൂരിപക്ഷം ആയാലും ഗര്‍വ്വിഷ്ടര്‍ നശിക്കും. അതാണ്‌ എന്തെ തത്ത്വം. 
പ്രപഞ്ചമാറ്റൊലി: ദൈവത്തിനേക്കാളും വലിയ ഭരണസന്നാഹങ്ങളില്‍ വിശ്വസിക്കുന്ന ഹിന്ദുവിനെ ദൈവം രക്ഷിക്കുന്നില്ലെങ്കില്‍ എന്തിനു ഒന്നും അല്ലാത്ത പുരോഹിതരെ പറയുന്നു? 



Monday 11 February 2013

ഡി. വിനയചന്ദ്രന്‍. അനുസ്മരണ

അഭിനന്ദനം 

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു പത്രം 
സ്വഭാവമായ്  മന്ദമെടുത്ത നേരം 
അവാര്‍ഡുവൃത്താന്തമറിഞ്ഞു ഞാനും 
തവാന്തികേ വന്നണയാന്‍ കൊതിച്ചു.

അറിഞ്ഞു സാറേ! തവ ചിന്തിതങ്ങള്‍ 
കുറഞ്ഞനാളില്‍ ചെറിയോരു ബന്ധം
വളര്‍ന്നു കൂടാന്‍ പണി! എങ്കിലും ഞാന്‍ 
തരുന്നുനന്നായഭിനന്ദനങ്ങള്‍!

അയച്ചു ഞാന്‍ കത്തുകള്‍ നാള്‍ക്കു മുന്നം 
അവയ്ക്ക് മൌനം ബദലായി വന്നു.
അയച്ചു കൊള്ളുന്നു തുടര്‍ന്നു ഞാനും 
അയക്കുമോ സ്നേഹിത, നിന്റെ വാക്യം?

ഡി. വിനയചന്ദ്രന്‍ സാറിന് അവാര്‍ഡ് കിട്ടിയപ്പോള്‍ അയച്ച പദ്യക്കത്ത്. വര്‍ഷം കൃത്യം ആയി ഓര്‍മയില്ല. ഏതാണ്ട്  1992. മറുപടി ഒന്നും ലഭിച്ചില്ല.

നേരില്‍ കണ്ടപ്പോള്‍, കത്ത് കിട്ടി എന്ന് അദ്ദേഹം സമ്മതിച്ചു.  "കത്തെഴുതാനും കവിത വേണോ? ഗദ്യം പോരെ? പാലം ഉള്ളപ്പോള്‍ ആരെങ്കിലും തോണി കയറുമോ?" എന്നാണു അദ്ദേഹം സൌമ്യനായി ചോദിച്ചത്. 

അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചിട്ടും എനിക്ക് അദ്ദേഹത്തിന്റെ ആരാധകന്‍ ആവാന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ തൂലികാസൗഹൃദം ലഭിക്കാതെ വന്നതിനാലുള്ള പരിഭവം അഥവാ നിരാശ മൂലം ആവാം. അനേകം ആരാധകരാല്‍ വീര്‍പ്പുമുട്ടുന്ന കവിക്ക്‌ ഒരാള്‍ ഒഴിവായാല്‍  അത്രയും ആശ്വാസം തോന്നിക്കാണും! 

കവിയുടെ കല്പന കേട്ടപ്പോള്‍ എനിക്ക് കവിതയില്‍ കത്ത് എഴുതിയതിനു കുറ്റ ബോധം അല്ല, കൂടുതല്‍ പദ്യത്തില്‍ എഴുതാനുള്ള  വാശിയാണ് തോന്നിയത്. പൈതഗോറസ് സിദ്ധാന്തം വരെ കവിതയില്‍ ആക്കണം എന്ന് തോന്നി. ഇങ്ങനെ എഴുതി:

പാദം സ്ക്വയറിനോടൊപ്പം 

ലംബം സ്ക്വയറു ചേര്‍ക്കുകില്‍
കര്‍ണം സ്ക്വ യറ തായീടും 
പൈതഗോറസ്സമര്‍ത്ഥനാല്‍!

ഒരിക്കല്‍ നവരാത്രി കാലത്ത് പനച്ചിക്കാട്ട് ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പം ഒരു കവിയരങ്ങില്‍ കവിത അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. "കോലങ്ങള്‍" എന്ന കവിത ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. ഞാന്‍ അവതരിപ്പിച്ചത് "മരങ്ങള്‍" എന്ന കവിതയും. കോലങ്ങള്‍ ഹിറ്റായി. മരങ്ങള്‍ കാട്ടിലും ആയി. മനുഷ്യന്‍ കാണാത്ത ഇടത്ത്! 

എന്റ കവിത ആശയങ്ങളെ ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്കൊക്കെ എന്തോ വൈമനസ്യം ഉള്ളതുപോലെ തോന്നി. സമൂഹത്തിനു വേണ്ടത് എന്റെ മൌനം ആണെങ്കില്‍ അത് തന്നെ വേണ്ടേ കൊടുക്കാന്‍!  ഞാന്‍ തുടര്‍ന്ന്  പ്രസിദ്ധീകരണം ഒഴിവാക്കുകയും സംയമനമാര്‍ഗ്ഗം അവലംബിക്കുകയും ചെയ്തു. അതുകൊണ്ട് രചനാരംഗത്ത് ഗാഡമായും ഗൂഡമായും കൂടുതല്‍ advance ചെയ്യാന്‍ സാധിച്ചു എന്ന് വിചാരിക്കുന്നു. 

ഇപ്പോള്‍ ഇഹലോകമുക്തന്‍ ആയി അക്ഷരങ്ങളുടെ അനശ്വരമായ സ്വര്‍ഗത്തിലേക്ക് പോകും വഴി "നരകം ആവുന്ന" ഈ ഇടത്താവളം അദ്ദേഹത്തെ സ്വീകരിക്കാന്‍ ആദരാഞ്ജലികളോടെ  ഒരുങ്ങിനില്‍ക്കുന്നു.  

Sunday 10 February 2013

വധവിധി

അക്രമി അഫ്സലിനെ തൂക്കിലേറ്റിയ സാഹചര്യത്തില്‍ ചിന്തകരായ കവികള്‍ക്ക് വേണ്ടി ഒരു സമസ്യ ഇറക്കുമതി ചെയ്യുന്നു, ........പൂരണാര്‍ത്ഥം!

ജനനായകഭാരതഭൂമിയിതേ!
കൊലപാതകവിധിയിവിടില്ല സഖേ!
പരിപാലനസഭയെ വെടിവെച്ചാല്‍,
പരമാവധി വിധി വധവിധിയിവിധം!


See Group Comments : Kurumkavithakal 

Tuesday 5 February 2013

Swantham Jathi Zindabad!

Modified version of an old blog post of Santhivicharam

Digest Related thoughts in the Santhivicharam blog

പുഴയും കവിയും
-----------------
പുഴയൊഴുകിക്കടലിലെത്തി
കവിയെഴുതിക്കഴുവിലെത്തി .

Group Comments
കുറുംകവിതകള്‍

Sunday 3 February 2013

What is Gokrism



                         ചന്തയില്‍ പോക്രിയെപ്പോലെ, 
                         കുളത്തില്‍ മാക്രി പോലെയും
                         യൂ ടുബില്‍ ഗോക്രി വാഴുന്നു
                         ശകാരത്തിന്റെ മൂര്‍ത്തിയായ്.
ചന്തയില്‍ പോക്രിത്തരം 
കുളത്തില്‍ മാക്രിത്തരം 
യു ടുബില്‍ ഗോക്രിത്തരം 
ഇതെല്ലാം ആക്രിത്തരം.

means good to dispose



An outline study



Ref: 1. ഗോക്രിപ്രസംഗം, യൂ ടുബ്‌ 
2. ശാസ്ത്രജ്ഞനോട് , ശാന്തിവിചാരം ബ്ലോഗ്‌