Wednesday 22 May 2013

Old Poems

Think like cat
Run like rat
Wing like bat
Win like you.
--------------------------------------------------
ഓണമിങ്ങെത്തിത്തമിഴ്നാട്ടില്‍നിന്നു പൂക്കളും!
കാണണം നിരത്തുകള്‍ നിറയെ പ്പച്ചക്കറി-
സ്റ്റാളുകള്‍ മാവേലി സ്റ്റോര്‍ നിറയും ജനങ്ങളും
നേരമില്ലാര്‍ക്കും വീട്ടിലൊരുമിച്ചിരിക്കുവാന്‍.

ദേ വരുന്നതാ പുള്ളിപ്പുലികള്‍ കൂട്ടത്തോടെ
ഓണമുണ്ണുവാനായിക്കാണവും പിരിച്ചതാ. ..
കാണമില്ല വില്‍ക്കുവാനെങ്കിലും കുറച്ചുള്ള
നാണമെന്നതും കൂടി വില്‍ക്കിലും തികഞ്ഞിടാ.

ഓണമുണ്ണുവാന്‍ പൊന്നിന്‍ വിലയാണെല്ലാത്തിനും.
വാണിജ്യം പുരോഗതി കൃഷി തന്നധോഗതി.
സായിപ്പിന്‍ വേഷം കെട്ടി നടക്കാന്‍ പഠിക്കുന്ന
കേരളത്തിനിന്നോണം കേവലം ശ്രദ്ധാദിനം.

-------------------------------------

ആരു പറഞ്ഞു എന്നതിനേക്കാള്‍
എന്തു പറഞ്ഞു എന്നത് നോക്കുക
എന്തു പറഞ്ഞു എന്നതിനേക്കാള്‍
എന്തുദ്ദേശിച്ചെന്നതു നോക്കുക!

---------------------------------------
എന്റെ അപേക്ഷ

ഇഷ്ടന്മാരോടടുക്കുന്നതു സുഖം
ശിഷ്ടന്മാരീന്നകലുന്നതും സുഖം
രണ്ടാമത്തേതറിഞ്ഞു മടുക്കവേ
ആദ്യത്തേതിനപേക്ഷ തരുന്നിതാ.
----------------------------------

ബ്രാഹ്മണ പാവകളെ ആവശ്യമുണ്ട്!
---------------------------------------
സൂത്രധാരന്‍ ചരട് വലിക്കാന്‍;
യന്ത്രപ്പാവകള്‍ ആടാനും.
അമ്പലത്തില്‍ സൂത്രധാരന്മാര്‍
ഭക്തന്മാരും ഭരണക്കാരും
നാട്ടുകാരും സഹപ്രവര്‍ത്തകരും
എല്ലാം ഭയങ്കരസൂത്രക്കാര്‍ !

ഒരു പാവക്ക് ഒരു ചരടെയുള്ളൂ .
ശാന്തിക്കാരനെ വലിക്കാനോ?
അസംഖ്യം കാണാച്ചരടുകള്‍.
പാവ കളിക്കാനാളുണ്ടോ?

-----------------------------------------

ഡാഡി പുരാണം

-----------------

അച്ഛന്‍ വിളിച്ചു:

മോനേ ഡാ ...

മോളേ ഡീ...

മക്കള്‍:

എന്താ ഡാ...ഡീ....

(അങ്ങനെ ഡാഡി ഉണ്ടായി. മക്കളെ ഡാ എന്നും ഡി എന്നും വിളിച്ചതിന്റെ ഫലമായി. )

--------------------------------------------------------------------------------------------------
ജനുവരി ഫെബ്രുവരി
മാസവരി എത്രവരി ?
മാര്ച്ചുവരി മുന്‍വരി
ആകെവരി നാലുവരി.

---------------------------------------------

വാടിയില്‍ കൂടി
ആടിപ്പാടി അടിയോടി
കാടിയില്‍ ചെന്നുചാടി
കാടി കൊണ്ടു പോടീ,
ബീഡി കൊണ്ട് വാടീ.
--------------------------------

ശക്തൻ നാടുനീങ്ങീട്ടും ശക്തപ്പേടി ശക്തം
------------------------------------------------------------ 
മരച്ചീനിത്തോട്ടതിലൊരു
നരിച്ചീറു മരിച്ചു !
ധരിക്കേണം, തിരിക്കേണം
തരപ്പെട്ടവരെല്ലാം
------------------------------------------------------------
പാടിപ്പാറും കവിവണ്ടിൻ
കാവ്യബീജപരാഗണം
ഗ്രൂപ്പ് പൂക്കളിൽ
------------------------------------------------------------
കാറുകള്‍ തട്ടിക്കൊണ്ടുപോണേ...
മാനത്തുകൂടി കള്ളമാരുതന്‍
------------------------------------------------------------
കവിതകളുഗ്രന്‍
കവിയൊരു പൊട്ടന്‍
------------------------------------------------------------

വഴിതെറ്റിയാല്‍
തിരുത്ത്‌വഴി
എളുപ്പവഴി.
------------------------------------------------------------
കുരങ്ങത്തമാണി-
ന്നരങ്ങത്തുപോലും !
മെരുങ്ങാത്തവന്മാ-
രൊരുങ്ങുന്നു കൊല്ലാന്‍ ! !

------------------------------------------------------------

വില കുറഞ്ഞ കമന്റുകള്‍
വില കൊടുത്തു വാങ്ങുന്ന
വില കുറഞ്ഞ ഏര്‍പ്പാട്
ചില ദിക്കിലെഴുത്ത് !
------------------------------------------------------------
ഏറെയെഴുതുന്നതിലല്ല കാര്യം,
എഴുതുന്നത്‌ കാര്യമാവണം
എന്നതിലാണ് കാര്യം.
------------------------------------------------------------
കര തന്‍ കണ്ണുനീര്‍ത്തടാകം
കടലേറെ;
കര കൊച്ചുതുണ്ടുഭൂമി!
------------------------------------------------------------
The creator asked
how to create
a creative mood
------------------------------------------------------------

Some times fail ; some times overjoy.
Some times hit and some times regret.
------------------------------------------------------------
ഉണ്ണിയപ്പം പോലിന്നലെ
ഉരുണ്ടു നടന്നവന്‍
ഇന്നിതാ കിടക്കുന്നു
പരന്നങ്ങട പോലെ !
------------------------------------------------------------
അടിയേറ്റ് അവശനായ്
അനങ്ങാതിക്കിലും
ആശ ആനയായ്
ആകാശത്തി ലെത്തി നില്‍ക്കുന്നു!
------------------------------------------------------------
ഭൂലോകം രണ്ടായി പിളര്‍ന്നു
അവയെ നെഞ്ചിലേറ്റി അവള്‍.
------------------------------------------------------------
കിട്ടിയാലും, കൊട്ടിയാലും
വിട്ടുപോരാനായിടാ
പെട്ടുപോയാല്‍;
തട്ടിടും വിട്ടുപോരുകില്‍.
------------------------------------------------------------
വില കുറഞ്ഞ കമന്റുകള്‍
വില കൊടുത്തു വാങ്ങുന്ന
വില കുറഞ്ഞ ഏര്‍പ്പാട്
ചില ദിക്കിലെഴുത്ത് !
------------------------------------------------------------

She's fatty but pretty
Seen never such a beauty.
Smarty's dance
Saw wonderful.

She'll dance well
For no spectators
Just for a man
She is dancing !

Heard some tones
From inner soul.
Those were perfect
Played Ghazals!

The unseen dance
So wonderful !
Doctor's advice
For being slim !
------------------------------------------------------------

മഴ തീര്‍ന്നു.
മഴക്കാലവും തീര്‍ന്നു
അതറിയാതെ പിന്നെയും
പെയ്യുന്നു വെള്ളത്തുള്ളികള്‍
പാവങ്ങള്‍!

-----------------------------------------------------------

I’m not writer, but pen holder.
Got job during college days.
Support job took learning time.
Much of my mind too stolen.

“Work is Worship.” I think so.
Learning became secondary.

Sincere service found that firm
Pending salary for four months!

Mid term exam passed away !
Did not bother; new will come !!

Worries affected mastermind.
Found lovers everywhere !!!

------------------------------------------------------------
മുഖരക്ഷക്ക് മുഖം മൂടാം!
അന്യമുഖങ്ങളെടുക്കാതെ.
സ്വമുഖം മൂടാമെന്നാലും
അന്യമുഖം മൂടരുതാരും !!