Saturday 29 September 2012

Hypocrisy

കപടസന്ന്യാസം 

രാഷ്ട്രീയചിന്തയെ പ്രചോദിപ്പിക്കുന്ന  കപടസന്യാസികളെ പൊക്കിപ്പിടിക്കല്‍ ആണ് ഇപ്പോള്‍ ഹിന്ദുക്കളുടെ പണി. ഈ പരീക്ഷണം തുടങ്ങീട്ടു ഒരു നൂറ്റാണ്ടു തികഞ്ഞിട്ടില്ല. 


ഹിന്ദുമതത്തെ പതിനായിരത്തിലധികം വര്‍ഷങ്ങള്‍ നില നിര്‍ത്തിയ മതഘടന ആയ ചാതുര്‍വര്‍ണ്ണ്യത്തെ തകര്‍ക്കല്‍ ആണ് ഹിന്ദുക്കളുടെ ഇപ്പോഴത്തെ മുഖ്യ ആവശ്യം. അതായത് സ്വന്തം അടിത്തറ മാന്തല്‍. മതം രക്ഷ  പെടാത്തതിനു വേറെ വല്ലോരെയും പറയണോ? 

ആയിരത്താണ്ടുകളോളം നില നിന്ന ജാതീയതയെ നശിപ്പിക്കാന്‍ എന്ന വ്യാജേന ചിലര്‍ സ്വന്തം ജാതീയത പ്രചരിപ്പിക്കുന്നത് കാണുക. കപട സന്യാസം എന്നല്ലേ ഇതിനെ വിളിക്കേണ്ടൂ?


പരമശിവന്പോലും ജാതീയത കല്പിച്ച ഒരു ജാതിവാദക്കാരന്‍ എങ്ങനെ അദ്വൈതി ആകും? ജഗദ്ഗുരു ശങ്കരാചാര്യര്‍ക്ക് അര്‍ഹമായ ബഹുമാനം അടിച്ചു മാറ്റാന്‍ ചിലര്‍ വന്നു അവതരിച്ചോളും.

പേര് പറയാന്‍ ആര്‍ക്കും പേടിക്കണം. എന്തിനും പോന്നവര്‍ ആണ് ശിഷ്യന്മാര്‍. ഗുരുവിനെ വക വരുത്തിയതും അവര്‍ തന്നെ എന്ന് കേള്‍ക്കുന്നു. ഉപനയനം ചെയ്ത ഗുരുവിനെയും പൂജ പഠിപ്പിച്ച ഗുരുവിനെയും ഗുരുത്വദ്വേഷികള്‍  വര്‍ഗത്തോടെ കോടതി കേറ്റി . വരുമാനം ഉള്ള ക്ഷേത്രങ്ങള്‍ പിടിച്ചടക്കല്‍ ആണ് കര്‍മ്മത്തിലൂടെ ബ്രാഹ്മണ്യം നേടുന്നവരുടെ ലക്‌ഷ്യം. 

ബ്രാഹ്മണ്യത്തെ വാഴ്ത്തുന്നതിനാല്‍  പുരാണഗ്രന്ഥങ്ങളോട് കലിപ്പ്.  അവ പഠിക്കാതെ ഇരിക്കാന്‍ ആവുമോ  ഗുരു സ്വന്തമായി സ്ത്രോത്രങ്ങള്‍ ചമച്ചത്? അവ വായിച്ചിട്ട് ഭക്തിസാന്ദ്രത ഒന്നും എനിക്ക്  അനുഭവപ്പെട്ടില്ല. ദൈവികതയുടെ - ആധ്യാത്മികതയുടെ ആകര്‍ഷകമായ ഭാവതലം അവയില്‍ ദര്‍ശിക്കാന്‍ ആയില്ല. ദര്‍ശനങ്ങള്‍ ആയിട്ടല്ല. ദര്‍ശന ആഭാസങ്ങള്‍ ആയിട്ടാണ് പലതും തോന്നിയിട്ടുള്ളത്. അവ വിശകലനം ചെയ്‌താല്‍ മഹാന്മാരെ അവഹേളിക്കാന്‍ ഉള്ള പരിശ്രമം ആയി കരുതി പക പോക്കും എന്ന ഭയം കൊണ്ട് പലരും മിണ്ടാതെ സഹിക്കുന്നു എന്നേയുള്ളൂ.

ബ്രഹ്മഹത്യ പാപമാണ്, ബ്രാഹ്മണ ശാപം ഉണ്ടാകും എന്നൊക്കെ പുരാണങ്ങള്‍ വിതച്ചിരുന്ന ഭയത്തെ മുതലെടുത്തിരുന്നവര്‍ ആയി ചില ബ്രാഹ്മണര്‍ ഉണ്ടായിരുന്നിരിക്കാം. അത്തരം പുരാണ കല്പനകളെ തെറ്റെന്നു തെളിയിക്കാന്‍ ആണ് മന്നത്ത് പദ്മനാഭന്‍, ചട്ടമ്പിസ്വാമി, നാരായണ ഗുരു തുടങ്ങിയവര്‍ ശ്രമിച്ചത്. ബ്രാഹ്മണരെ വര്‍ഗത്ത്തോടെ ചോദ്യം ചെയ്താലും ഒരു ചുക്കും ഇല്ല എന്ന് വരുത്തി തീര്‍ക്കല്‍ എല്ലാ ഹിന്ദു വിഭാഗങ്ങളുടെയും പൊതുവായ ആവശ്യം ആയി മാറി. ഈ ആവശ്യകത കണ്ടറിഞ്ഞു അതിനോട് പരമാവധി സഹകരിച്ച ചരിത്രം ആണ് കേരളത്തില്‍ നമ്പൂതിരിമാരുടെത്. അതൊരു വലിയ കാര്യം ആണ്. അവര്‍ ബ്രാഹ്മണര്‍ അല്ല എന്ന് ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ എന്ന ശാസ്ത്രഞ്ജന്‍ പറയുമ്പോള്‍, അവരുടെ ഭാഗത്ത് നിന്നും വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഉള്ള ബാധ്യത കൂടി അദ്ദേഹത്തിന് ഉണ്ട്. എന്റെ ഒരു ചോദ്യത്തിനും അദ്ദേഹം ഉത്തരം തന്നിട്ടില്ല. ഇ മെയില്‍ ആയി നോടിഫികേഷന്‍ അയച്ചിട്ടും മറുപടി ഇല്ല. 






Sunday 23 September 2012

നരകത്തിന്റെ സംസ്കൃതി


പക്ഷെ ഇന്നിവിടെ: 
സ്വര്‍ഗം> നരകം > ഭൂമി
This may be because 
രാജഭരണം> ബ്രിട്ടീഷ്‌ രാജ്> ജനാധിപത്യം
(where > denotes better than)  


അതുകൊണ്ട് നരകം എന്ന് പറഞ്ഞു പഴയത് പോലെ ആരും ഈ ലോകത്തെ അവഹേളിക്കാനും തഴഞ്ഞു ഇടാനും  നോക്കണ്ടാ. സ്വര്‍ഗം കഴിഞ്ഞാല്‍ പിന്നെ നരകം കഴിഞ്ഞിട്ടേ ഉള്ളൂ ഭൂമിക്കു സ്ഥാനം. 

അതിന്റെ കാരണം മേല്‍ സൂചിപ്പിച്ചു. ഇന്ത്യയില്‍ ജനാധിപത്യം എന്ന പേരില്‍ ധനാധിപത്യം അരങ്ങേറുന്നു. ജനം വേണ്ടാ ധനം മതി എന്നായിരുക്കുന്നു എല്ലാര്‍ക്കും.

കഷ്ടപ്പെട്ട് പഠിപ്പിച്ചു മിടുക്കരാക്കിയ മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ ആക്കി,  മക്കള്‍ ധനസമ്പാദനത്തിന് ആയി വിദേശത്ത് പോകുന്നു. വിദേശത്ത് അറബിയുടെ ജോലിസമയം അപഹരിച്ചു ഫേസ് ബൂക്കിലൂടെ മറ്റുള്ളവരേ ദേശസ്നേഹം പഠിപ്പിക്കുന്നു. 

അങ്ങനെ ഒരു വ്യക്തി ഒരിക്കല്‍ എന്നെയും പിടികൂടി. എന്നോട് സൗഹൃദം വിടാതെ സ്നേഹപൂര്‍വം ചിലത് ചോദിച്ചു. അതിന്റെ സാരം ഇങ്ങനെ: "പരിപാവനം ആയ ക്ഷേത്രവൃത്തിയെ താങ്കള്‍ ഒരു ജോലി ആയി കണ്ടതള്ളെ തെറ്റ്?  അത് സങ്കുചിതമായ ചിന്തയല്ലേ? ഒരു സംസ്കൃതിയെ താങ്ങി നിര്‍ത്താനുള്ള ബാധ്യത ആയി വേണ്ടേ കാണാന്‍?"    

നോക്കണേ! എന്റെ ജോലി താങ്ങി നിര്‍ത്തല്‍ ; അയാളുടെ ജോലി തലയില്‍ കയറല്‍. ചോദ്യം ചെയ്യല്‍. ഞാന്‍ എന്ത് ചെയ്യണം എന്ന്  തീരുമാനിക്കാന്‍ അയാള്‍. അനുസരിക്കാന്‍ ഞാന്‍. സ്വദേശ സംസ്കൃതിയെ താങ്ങി നിര്‍ത്തുന്ന  ഈ   വിദേശസേവകന് ഞാന്‍ എന്തിനു പിടി കൊടുക്കണം? 

"ജനനീ ജന്മഭൂമിശ്ച  സ്വര്‍ഗാദപി ഗരീയസി" എന്നാണല്ലോ.  പെറ്റമ്മയും ജന്മഭൂമിയും  സ്വര്‍ഗത്തേക്കാള്‍ മഹത്തരം. ഇപ്പോള്‍ വിദേശഭൂമി അതിനേക്കാള്‍ മഹത്തരം ആണെന്ന് "സംസ്കൃതിക്കാര്‍" തെളിയിക്കുന്നു. 

ഞാന്‍ മിണ്ടുന്നില്ലെന്നു കണ്ടു അയാള്‍ വിധിച്ചു. "ഈ ക്ഷേത്രശാന്തിക്കാര്‍ ചത്താല്‍ നരകത്തിലെ പോകൂ."  അതോര്‍ക്കുമ്പോള്‍  ചിരിയാണ് വരുന്നത്. 
"ക്ഷേത്രത്തെക്കാള്‍ വലിയ നരകമോ???" 

"നമ്പൂരി ചത്തു ഏതു നരകത്തില്‍ ചെന്നാലും അവിടെ ഒക്കെ ചിലര്‍ ഉണ്ടാവും അവനെ തിരുമേനി എന്ന് വിളിക്കാന്‍! അവരെ വേണം ആദ്യം നേരെയാക്കാന്‍" ചിലരുടെ മത ഇതര  ജാതി ഇതര ദര്‍ശനം. (ഇതര = മറ്റേതു, ഏതു? )

അത് കേട്ട് മറ്റു ചിലര്‍ ഇങ്ങനെ പിറുപിറുക്കും "നരകത്തെയും  രക്ഷ പെടാന്‍ അനുവദിക്കില്ല. ഇവന്റെയൊക്കെ മുടിഞ്ഞ മേധാവിത്തം.!" 

Saturday 22 September 2012

ഇവിടെയും ഒരു തിരിവെട്ടം

ഇന്ന് നരകത്തില്‍ വന്നില്ല. കാര്യം രണ്ടു ദിവസമേ കിടന്നുള്ളൂ എങ്കിലും അത്ര വേഗം മറക്കാന്‍ പറ്റില്ല. ഇവിടുന്നല്ലേ അങ്ങോട്ട്‌  പ്രമോഷിപ്പിച്ചത്? അവിടെ നിയമങ്ങള്‍ കര്‍ശനം ആണ്. എല്ലാര്‍ക്കും ഓടി ചെല്ലാന്‍ ആവില്ല. എന്നാല്‍ ഇവിടെ അങ്ങനെ ഇല്ല. ആര്‍ക്കും വരാം. ഇപ്പോഴും വരാം. അത് കൊണ്ട് തന്നെ വന്നു. 

സ്വര്‍ഗത്തിലെ സുവിശേഷം പറഞ്ഞു ആരെയും ബോറടിപ്പിക്കുന്നില്ല. അവിടെ എല്ലാര്‍ക്കും ലഭിക്കുന്നത് താല്‍ക്കാലിക നിയമനം മാത്രം ആണ്. "ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി."   പുണ്യം ക്ഷയിച്ചാല്‍ സ്വര്‍ഗത്തില്‍ നിന്നും പുറംതള്ളും. 


എന്റെ ഉത്തമ വിശ്വാസം എനിക്ക് അര്‍ഹമായ സ്ഥാനം ഇത് തന്നെ ആണ് എന്നാണു. ഇടയ്ക്ക് ലിഫ്റ്റ്‌ കിട്ടിയാല്‍ പോകും.എന്നേയുള്ളൂ. എങ്കിലും നേരം കിട്ടുമ്പോഴോക്കെ അവിടെ പോണമെന്നുണ്ട്.  ഒരു തിരി കത്തിച്ചാല്‍ അത്രയും വെളിച്ചം ആയി. അത് ഇവിടെയും ആവാം. 

Friday 21 September 2012

എന്റെ സ്വര്‍ഗ്ഗയാത്ര

നരകത്തിലും നമുക്കൊന്നും രക്ഷയില്ല എന്നര്‍ത്ഥം. എന്നേ സ്വര്‍ഗത്തിലേക്ക് പ്രമോഷിപ്പിച്ചു എന്ന് തോന്നുന്നു. കണ്ടില്ലേ പുതിയ ബ്ലോഗ്‌? - ദൈവവിചാരം

അപ്പൊ ഇനി ഇങ്ങോട്ടൊക്കെ വരാന്‍ പറ്റുമോ? വന്നാല്‍ തിരിച്ചു ചെന്നാല്‍ അവിടെ പുതിയ പെര്‍മിറ്റ്‌ വേണ്ടി വരില്ലേ?
ഇന്ദ്രന്‍സ് ആള് വേന്ദ്രന്‍സ് അല്ലെ?


ഈ നരകത്തില്‍  കുറെ അധികം കാഴ്ചകള്‍ കാണുന്നുണ്ട്. എല്ലാം ഒന്നും പറയാന്‍ അറിയില്ല. നാവും കൂടി മോശമാവും. ഇവ എല്ലാം ഭൂമിയില്‍ നടക്കുന്ന സംഭവങ്ങള്‍ ആണെന്ന്! ഇത്  പറഞ്ഞു നരക അധികൃതര്‍ നൂറിരട്ടി മേന്മ അവകാശപ്പെടുകയാണ്. 

മാവേലി തമ്പുരാനെ ഈ പാതാളത്തിലേക്ക്‌ punishment transfer നല്‍കിയ മഹാവിഷ്ണുവിന്റെ നടപടിയില്‍ പാതാള നിവാസികള്‍ അതീവ തൃപ്തരാണ്. ഇവിടുത്തെ വിദ്യാലയങ്ങളില്‍ Event management കോഴ്സുകളില്‍ ഈ കഥ സിലബസില്‍ ഉണ്ട്.   

എന്തായാലും "ആപത്തിലമ്മയേ തുണ." അമ്മയുടെ കാരുണ്യം കുറെ അധികം അനുഭവിച്ചു എന്ന് തോന്നാറുണ്ട്. ഒരുപക്ഷെ എല്ലാ ഭക്തന്മാര്‍ക്കും ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടാവാം. അവര്‍ അത് പറയാന്‍ വരാറില്ല എന്നാവാം. അമ്മയുടെ മാഹാത്മ്യം പറയാന്‍ ആര്‍ക്കും ആവാത്ത അവസ്ഥയില്‍ ആണ് കവികളും, ചിന്തകരും, നിരൂപകരും, സന്ന്യാസിമാരും എല്ലാം. അമ്മ തന്നെ ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു നിയന്ത്രണം ആവാം ഇത്.  അല്ലാതെ  വരുമോ? 

സാഹിത്യഭംഗിയും, ഭാവനാസാന്ദ്രതയും സര്‍വോപരി ലാളിത്യവും ഒത്തിണങ്ങിയ  ലളിതാ സഹസ്രനാമവും, ശങ്കരാചാര്യരുടെ സൌന്ദര്യലഹരി ഇവിടെ മറക്കുന്നില്ല. അതുപോലെ നാം കാണുകയും അറിയുകയും ചെയ്തിട്ടില്ലാത്ത എത്രയോ ഗ്രന്ഥ സമ്പത്തുകള്‍ നമുക്ക് ഉണ്ട്! അവയില്‍ രണ്ടോ മൂന്നോ എണ്ണം മാത്രം ആണ് നന്നായി അറിയപ്പെടുന്നത്. അവ വായിക്കാന്‍ എനിക്കും ഗുരൂപദേശം സിദ്ധിക്കുകയുണ്ടായി. അതിനു എത്ര അധികം പരിശ്രമിച്ചിട്ടും മനസ്സ് അവയിലൊന്നും തങ്ങി നിന്നില്ല. എന്നാല്‍ ദേവീമാഹാത്മ്യം എന്റെ സമസ്ത വിചാരങ്ങളെയും അതിനുള്ളിലേക്ക്‌ വളരെ അധികം ദൂരം  പിടിച്ചു വലിച്ചു കൊണ്ടുപോയി. ബലാല്‍കാരം പോലെ. അത് പരമമായ ദേവീകൃപ . അതെങ്ങനെ ഇവിടെ പറയും? 

കേള്‍ക്കേണ്ടവര്‍ ആ സ്വര്‍ലോകത്തിലേക്ക് വരൂ. അവിടെ ശ്രീമദ്‌ സിംഹാസനത്തില്‍ ശ്രീ മഹാരാജ്ഞിയായി ശ്രീ മാതാവ് കുടികൊള്ളുന്നു. > ദൈവവിചാരം 

തൂലികാ സൗഹൃദം വായിക്കണേ! 


Thursday 13 September 2012

വാസൂതിരി

കേരളത്തില്‍ നമ്പൂരിസത്തെ നശിപ്പിക്കേണ്ട മുഖ്യ ആവശ്യം കമ്മുണിസ്റ്റുകളുടെതാണ് എന്ന് ധരിക്കണ്ടാ.  ഹിന്ദു ഐക്യവേദിയും മറ്റും  ആ ദൌത്യം ഭംഗിയായി നിര്‍വഹിക്കുന്നു. മരപ്പിച്ച ശസ്ത്രക്രിയയില്‍ വേദന തോന്നുകയില്ല. ചിരിച്ചു കൊണ്ട് കഴുത്ത് ഞെരിച്ചാല്‍ ഈ പ്രതികള്‍ പ്രതികരിക്കില്ല. അല്ലെങ്കിലും പ്രതികരിക്കില്ല. 

മൂന്നു ദിവസം കൊണ്ട് പൂജ പഠിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നവര്‍ ഒക്കെ ഇപ്പോള്‍ കേരളത്തില്‍ നമ്പൂതിരി ആണ്. ആകയാല്‍ ആ പേര് ചുമക്കുന്നതില്‍ അര്‍ഥം ഇല്ല എന്നായിരിക്കുന്നു. വെറും തിരി ആയേക്കാം എന്ന് കരുതി. ആരെങ്കിലും നല്ല എണ്ണ ഒഴിച്ചില്ലെങ്കില്‍ അത് കരിന്തിരി ആകും പറഞ്ഞേക്കാം.


അങ്ങനെ വാസുദേവന്‍ നമ്പൂതിരി  വാസൂതിരി ആയി. വ്യക്തി മരിക്കുന്നിടത്ത്‌ കലാകാരന്‍ ജനിക്കുന്നു. ഇത് എന്റെ പുനര്‍ജ്ജന്മം...

എന്നെ കൊല്ലേണ്ടത് പലരുടെയും ആവശ്യം ആയിരുന്നു. മരിച്ചു എന്ന് വച്ച് എനിക്കിപ്പോ എന്താ. ഇനി എന്നെ ആര്‍ക്കും കൊല്ലാന്‍ ആവില്ല. 

ഈ നരകത്തിനു ഇതിന്റെതായ ഒരന്തസ് ഒക്കെയുണ്ട്. തമാശ പറഞ്ഞതിനും കാര്‍ട്ടൂണ്‍ വരച്ചതിനും ഒക്കെ ശിക്ഷിക്കുന്ന നിയമദുരുപയോഗം ഇവിടെയില്ല. പറയുന്നവരുടെ വായ അടപ്പിക്കാന്‍ ഇവിടെ ആരും വരില്ല.

എറിയുന്നത് കൊള്ളാം. പക്ഷെ മേത്ത് കൊള്ളരുത്‌. എന്നാണു അധികാരികളുടെ പക്ഷം. ഭാരതം സ്വതന്ത്രമായി വിദേശീയ അടിമത്തത്തില്‍ നിന്നല്ല. സ്വദേശീയ സംസ്കാരത്തില്‍ നിന്ന്....  അതല്ലേ ശരി?

ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി. ജമ്നഭൂമി സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠം. എന്ന് ഉറക്കെ വിളിച്ചു പറയും. വിസ കിട്ടാത്ത താമസം വിദേശത്തേക്ക് പറക്കാന്‍! ഈ ഭൂമിയെക്കാള്‍ ശ്രേഷ്ഠം പാതാളം തന്നെ!

Wednesday 12 September 2012

Welcome notes

So welcome everybody to "God's own Hell".

Blogging experience over an year made me create this blog. My first blog Santhivicharam is felt not enough to represent my thoughts as proper.  In spite of  daily efforts the major portion of the matter remains  not communicated! So this blog, purposed for closer communication with anybody those who can receive.
I wish to explore serious matters in which the former blog just failed.


For the sake and convenience of talks Santhivicharam group is made  now active. Welcoming once again to all, 

Yours vasudiri.

(എന്നെ ഒതുക്കണം എന്ന് ചിലര്‍ക്ക് മോഹം . എന്നാല്‍ ഒതുങ്ങിയെക്കാം എന്ന് കരുതി അതാണ്‌ ഇങ്ങനെ ചുരുക്കപ്പേര്.)