Tuesday 30 April 2013

കഷ്ടം




തമ്മില്‍ ഭേദം അമ്പലം തന്നെ. അല്ലെ?

ക്ഷേത്ര രംഗത്ത് എഴുത്ത് അയോഗ്യത!
എഴുത്തു രംഗത്ത്‌ പൌരോഹിത്യം 
അതിലും വലിയ അയോഗ്യതയും, അസഹ്യതയും!!

See the notes.

Monday 15 April 2013

പുതിയ ഹൈക്കുകള്‍

സാരി താ..
എന്നു യാചിച്ചു
സരിതയായിതാ..
---------------------------------


മനസ്സൊരു കരിങ്കല്ലായ്
തീരുവാനാശിപ്പു ഞാൻ.

-------------------------------

പൂവിതൾപോലെ മൃദുവാം 
കവിതൻ മനതാരിനെ
കീറുവാൻ പാഞ്ഞടുക്കുന്നു 
കത്തിയായ് കരിവണ്ടുകൾ.
----------------------------------------------------------------------

Am I right ? Hav u enough provision to agree?

തെറി വിളി കൊണ്ടഭിഷേകം ചെയ്തവ-

രിരുവരുമെങ്ങോ പോയി മറഞ്ഞു!

കുടിയന്മാരുടെ കാഴ്ചപ്പാടിൽ
കുടിയില്ല്ലാത്തവരെല്ലാം പാഴുകള്‍.

അധ്യാപകരുടെ കാഴ്ചപ്പാടിൽ
കുട്ടികളല്ലോ മറ്റെല്ലാരും. ..


------------------------------------------------------
തെറ്റിദ്ധാരണ വിറ്റുനടക്കും
പത്രക്കാരുടെ "കോട്ടയ"നഗരം
f.b.comments കുറുംകവിതകള്‍
  • Sivaprasad Palode കോട്ടയം പത്രങ്ങളുടെ നഗരം തന്നെ.പക്ഷെ തെറ്റിദ്ധാരണ മാത്രം വിറ്റ് നടക്കുകയാണോ എന്ന വീക്ഷണ ത്തോട് മുഴുവന്‍ യോജിപ്പില്ല .
  • Vasu Diri We have developed visual media, internet, and other communication channels. Yet the press media is having supremacy. If a matter came published in a few so called "standard" papers it will be accepted as a strong evidence. Making use of this Malayalam papers play more. They have made their own world of illusion with which they can easily block realities for any time they want.
    2 hours ago · Like · 1
  • Vasu Diri Not pointing to a particular News paper.
    2 hours ago · Like · 1
  • Sivaprasad Palode ചില വാര്‍ത്തകള്‍ താന്കള്‍ പറഞ്ഞ തെറ്റിദ്ധാരണ ഇനത്തില്‍ പെടുമായിരിക്കാം. എങ്കിലും അധികാരതലങ്ങളിലെ അഴിമതികഥകള്‍ ,സാമൂഹ്യ വിപത്തുകള്‍ ഒക്കെ സാധാരണ ജനങ്ങള്‍ക്ക്‌ എത്തിക്കുന്നതില്‍ ഹുരന്നു കൌന്നതില്‍ പത്രങ്ങള്‍ക്കുള്ള ,ദൃശ്യാ മാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യം കുറച്ചു കാണാവുന്നതാണോ ?
  • Vasu Diri It is supposed to be their duty for which they are paid for. It is done at the expense of readers, not only material, but internal aspects like moral support, the faith we deposit on them.
  • Vasu Diri നാട്ടിൽ സംസ്കാരത്തെ വാർത്തെടുക്കുന്നതിൽ പത്രക്കാർക്ക് നല്ല റോൾ ഉണ്ട്. അവർ ഉപഭോഗ സംസ്കാരത്തിന്റെ അനൌദ്യോഗിക വക്താക്കൾ ആയി മാറിയിരിക്കുകയല്ലേ? sensational and negative events അവര്ക്ക് ചാകര ആണ്. They publish those in spectacles and ignore many positive events. ജനങ്ങളുടെ വായനാശീലം കൂടുന്തോറും ധാർമികത കുറയുന്നതിന് നല്ലൊരളവിൽ ഉത്തരവാദികൾ ആത്മീയ ദിശാബോധം ഇല്ലാത്ത പത്രങ്ങൾ അല്ലെ?
 
----------------------------------------

ഹൈക്കുപ്പൂച്ചെടിയാരാമേ 
പൂക്കളമെഴുതണതാരാണോ?
തെക്കുവടക്കു നടന്നവിടെ  
പൂക്കളിറുക്കണതാരാണോ? 
--------------------------------------

മഹാകവിശിരസ്സിനെ
മണ്ടയാക്കുന്ന മണ്ടന്റെ
മണ്ടയിലരിക്കുന്ന മണ്ടരി...!

-----------------------------------

മഷിയിട്ടുനോക്കുവിന്‍
മാഷിനെക്കാണുവാൻ!

--------------------------------------------

നീരാളി പിടിച്ചൊരു നേരം
നേരായൊരു വൻപോരാളി!

-------------------------------------

മഴവില്ലു കുലച്ചൊരു മാനം
മുകിലിനു പകലിൻ സമ്മാനം.

പ്രകൃതിക്കീശ്വരവരദാനം
സഹൃദയസദസിന്നമ്മാനം.


മയിലിൻ നർത്തനവരദാനം
മലയസമീരന്നഭിമാനം
മന്മഥവില്ലിന്നപമാനം
മഹാകവിക്കില്ലുപമാനം.

------------------------------------------

വസ്തുവിൽ ചാരിനിന്ന്
വസ്തുതയിൽ കാലേറ്റി
പുതിയ ഗവേഷകൻ
---------------------------------------------
-

അസാധാരണ ജന്മത്തിന്റെ
മസ്തകത്തിൽ ഒരു 
പുസ്തകം.
----------------------------------------

പൂമരത്തണലില്‍ പൂമ്പരവതാനിയില്‍
പൂമഴയേറ്റൊരു 
പുണ്യവതി 
-----------------------------------------------
ആശയമലരുകളുടെ അന്തരീക്ഷത്തിൽ
മുറ്റിനിൽക്കുന്ന ഊഷ്മളതയിലും
ഒരു ബലഹീനത.

----------------------------------

Saturday 6 April 2013

ശബ്ദവോട്ട്‌

സപ്ലൈ കോ ക്യൂ.
നിരങ്ങി നീങ്ങി അടുത്തെത്തി


അതാ വരുന്നു... ജോണ്‍ സാർ!
ചുവന്ന കാർഡുമായി.


മടിക്കുത്തഴിച്ചു മാറിനിന്നു.
ഗുരു ചിരിച്ചു, സന്തോഷായി.


വീണ്ടും പിറകിലേക്ക്.
പലരും വല്ലാതെ നോക്കി.


അയാൾ സാഭിമാനം പറഞ്ഞു:
"ഒരു ബി പി എല്ലു കാരന്
അവസരം കൊടുത്തു.

"ജോണ്‍ സാറിനെ ആണോടോ 
ബി പി എല്ലു കാരാനെന്നു വിളിച്ചത്?"
ആരോ ചോദിച്ചു.

അയാൾ മിണ്ടിയില്ല.... 
"അത് ഇൻസൽറ്റ് ആണേ!"

അയാൾ മിണ്ടിയില്ല.....

ചോദ്യം ആവർത്തിച്ചു.

അയാൾ മിണ്ടിയില്ല.....

"മാപ്പ് പറയെടോ?..."
ശബ്ദം ഉയർന്നു.

അയാൾ സ്ഥലം വിട്ടു.
എന്നിട്ടും ശബ്ദം നിലച്ചില്ല.

Wednesday 3 April 2013

Some Haiku posts

(Only Recent Creations)
മഴപെയ്യുന്നു
മദ്ദളം കൊട്ടുന്നു
മഹാകവിക്ക് എഴുതാന്‍ മുട്ടുന്നു
---------------------------------------
മറ്റാര്ക്കുമറിയില്ലവളുടെ ഹൃദയവ്യഥ. 
ഒന്ന് പെറും മുമ്പേ അടുത്ത ഗര്ഭം.
-------------------------------------------
സാരി താ.. 
എന്നു യാചിച്ചു 
സരിതയായിതാ..
----------------------------------------

Most exploited word
Even by the writers
That is ... l..o..v..e.
-----------------------------------------------1

എഴുതിത്തെളിഞ്ഞ തൂലിക
പണയംവച്ചു ജീവിക്കുന്ന
അജ്ഞാതകവി.

-----------------------------------------------3

ചുടുകവിത------------
തരികിടകവിയുടെ
ചെറുകിടകവിത.
കവി കടമെഴുതിയ കവിത.
കവികടകവിത,
വികടകവിത.
വികടകവിയുടെ
ചുടുകവിത.


-----------------------------------------------4
Vasu Diri
I am so hot
that I can't

touch anybody. 

  • VeeBee Krishna Kumar, Sivaprasad Palode and Jyothi Rajeev like this.

  • RamanNambisan Kesavath .
  • ഉള്ളിലാളും കവിതതന്‍ ചൂടിനാല്‍
  • പൊള്ളിയോടിയോ മെയ്യിന്റെ പാതിയും ?
  • March 24 at 3:52am · Unlike · 3

  • Sivaprasad Palode തീയ്യിന്റെ തത്വശാസ്ത്രം തിരിച്ചാണ് ..ചൂടുള്ളതിനാല്‍ എല്ലാവരെയും അങ്ങോട്ട്‌ കേറി തോടും .താങ്കളുടെ കവിത ദയവുള്ളതാണ് .കാരണം തീ പുറത്തെക്കില്ല
  • March 24 at 9:36am · Unlike · 2

-----------------------------------------------5
അനുരാഗപ്പൂവിരിയും
നിന്മലർ തോട്ടത്തിൽ
നിറയെ തളിര്ക്കുന്നു മൌനം.


പദചലനം നിന്നംഗ-
ലയവിന്യാസം കണ്ടു
ചിറകിട്ടടിക്കുന്നു സര്ഗ്ഗം


-----------------------------------------------6
കവിയുടെ ഊര് കവിയൂര് 

കവിയുടെ വാസം വിയ്യൂര് ! 

-----------------------------------------------7
രണം കാരണം മരം ആയാലതുതന്നെ മരണം.



-----------------------------------------------8
കവിയുടെ വിത കവിത.

-----------------------------------------------9
നാടകം കണ്ടു കാടകം കേറി 

-----------------------------------------------10


ഒറ്റവരി എഴുതി ഒറ്റപ്പെടുവിൻ!

-----------------------------------------------11
'ഇന്നലെ' മരിച്ചു. 'ഇന്ന്' ഇതാ മരിക്കുന്നു.
നാളേയ്ക്കുവേണ്ടി.


---------------------------------------------------------------12

മെയ്യാകെ പൊന്നണിഞ്ഞു
വഴിയോരങ്ങളിൽ കാത്തുനില്പ്പൂ
കൊന്നമരങ്ങൾ !

നക്ഷത്രങ്ങളുടെ
വാർഷികസമ്മേളനം
കൊന്നമരങ്ങളിൽ !

മഞ്ഞവൈദ്യുതദീപങ്ങൾ കത്തുന്നു
കൊന്നവൃക്ഷങ്ങളിൽ സർവനേരവും!


------------------------------------------------16
ജീവപര്യന്തം
പ്രതിക്കൂട്ടിൽ കഴിയുന്നു 

ക്ലാവുപിടിച്ച മിഴാവ്.

------------------------------------------------17
പുനർജന്മം (Version II)
--------------
"എടാ ദോശക്കല്ലേ

ആർക്കുവേണം നിന്റെ 
കരിഞ്ഞ ദോശ?"

ഓഡിയോ കാസറ്റ്
ഗ്രാമഫോണ്‍ പ്ലെയറിനെ കൂവി, 
കാർ സ്റ്റീരിയൊവിലൂടെ  

"കൊരയ്ക്കാതെടീ,
വെളുത്തവനായ് പിറന്നു 
ഞാൻ
നിന്റെ കൊരവള്ളി പൊട്ടിക്കും!"

അങ്ങനെ സീഡി ഉണ്ടായി.

--------------------------------------18
മുന്നോട്ടില്ല്ല പിന്നോട്ടില്ല
ഇടത്തോട്ടും വലത്തോട്ടും
ഓട്ടിലാടി പെൻഡുലംപോലെ
ആടിയാടി കേരളരാഷ്ട്രീയം.

In other words
മുന്നോട്ടില്ല്ല പിന്നോട്ടില്ല
ഇടത്തോട്ടും വലത്തോട്ടും
ഓട്ടിലാടി, ആടിയാടി 
കേരളരാഷ്ട്രീയപെൻഡുലം.

------------------------------------19
കവിത സഹിക്കാനാവാതെ
കവിയുടെ പിണ്ഡംവയ്ക്കുന്ന
കവി ഗ്രൂപ്പുകൾ


-------------------------------------20
പാലൂട്ടിയവനെനോക്കി
കളിത്തത്ത പാടി:
"നീ പോടാ പുല്ലെ !"


-------------------------------------21
bitter man said:
butter not given
better not given!


--------------------------------------22
വടി തരൂ.
അടി വാങ്ങൂ.
മര്യാദക്കു സ്ഥലംവിടൂ!



----------------------------------23
നായ്ക്കുരണയ്ക്കും ചൊറിച്ചിൽ.

---------------------------------------24
ഹൈകു കവീ...
ഹൈ കുകവീ... ...
ഹയ്...  കൂയ്...! 
---------------------------------------25
എഴുത്തിലല്ലാതെഴുത്തുകാരിൽ
കണ്ണ് നട്ടിരിപ്പവരെ
എനിക്ക് കണ്ടൂട !

---------------------------------------26
പൊതിയൂർന്നുപോയാലും
ചോർന്നുപോവാതിരിക്കട്ടെ
സൗഹൃദച്ചോറ് !
---------------------------------------27
സൌഹൃദചക്രം സൂചിപ്പഞ്ചറാകവെ
സ്നേഹം വെടിതീരുന്നു.
പാര വയ്ക്കുന്നിതാരോക്കെയോ!
----------------------------------------28

കരിയെണ്ണയൂറ്റിയ-
ത്തെളിയെണ്ണ വീഴ്ത്തിയാ-
ത്തിരി നിന്നുകത്തും.
---------------------------------------29


മഹാകവികളെക്കാള്‍
തിളങ്ങുന്ന
ഗുളികക്കവികള്‍!




Tuesday 2 April 2013

പ്രായശ്ചിത്തം

ദുഷ്കര്മം - സ്വന്തം ലാഭം ലക്ഷ്യം വച്ച് കൊണ്ടുള്ള എല്ലാ കർമങ്ങളും.
സത്കര്മം - മറ്റുള്ളവരുടെ നന്മക്കുവേണ്ടി ഉള്ളവ , ഈശ്വരന് വേണ്ടി ചെയ്യുന്നവ.