Sunday 23 September 2012

നരകത്തിന്റെ സംസ്കൃതി


പക്ഷെ ഇന്നിവിടെ: 
സ്വര്‍ഗം> നരകം > ഭൂമി
This may be because 
രാജഭരണം> ബ്രിട്ടീഷ്‌ രാജ്> ജനാധിപത്യം
(where > denotes better than)  


അതുകൊണ്ട് നരകം എന്ന് പറഞ്ഞു പഴയത് പോലെ ആരും ഈ ലോകത്തെ അവഹേളിക്കാനും തഴഞ്ഞു ഇടാനും  നോക്കണ്ടാ. സ്വര്‍ഗം കഴിഞ്ഞാല്‍ പിന്നെ നരകം കഴിഞ്ഞിട്ടേ ഉള്ളൂ ഭൂമിക്കു സ്ഥാനം. 

അതിന്റെ കാരണം മേല്‍ സൂചിപ്പിച്ചു. ഇന്ത്യയില്‍ ജനാധിപത്യം എന്ന പേരില്‍ ധനാധിപത്യം അരങ്ങേറുന്നു. ജനം വേണ്ടാ ധനം മതി എന്നായിരുക്കുന്നു എല്ലാര്‍ക്കും.

കഷ്ടപ്പെട്ട് പഠിപ്പിച്ചു മിടുക്കരാക്കിയ മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ ആക്കി,  മക്കള്‍ ധനസമ്പാദനത്തിന് ആയി വിദേശത്ത് പോകുന്നു. വിദേശത്ത് അറബിയുടെ ജോലിസമയം അപഹരിച്ചു ഫേസ് ബൂക്കിലൂടെ മറ്റുള്ളവരേ ദേശസ്നേഹം പഠിപ്പിക്കുന്നു. 

അങ്ങനെ ഒരു വ്യക്തി ഒരിക്കല്‍ എന്നെയും പിടികൂടി. എന്നോട് സൗഹൃദം വിടാതെ സ്നേഹപൂര്‍വം ചിലത് ചോദിച്ചു. അതിന്റെ സാരം ഇങ്ങനെ: "പരിപാവനം ആയ ക്ഷേത്രവൃത്തിയെ താങ്കള്‍ ഒരു ജോലി ആയി കണ്ടതള്ളെ തെറ്റ്?  അത് സങ്കുചിതമായ ചിന്തയല്ലേ? ഒരു സംസ്കൃതിയെ താങ്ങി നിര്‍ത്താനുള്ള ബാധ്യത ആയി വേണ്ടേ കാണാന്‍?"    

നോക്കണേ! എന്റെ ജോലി താങ്ങി നിര്‍ത്തല്‍ ; അയാളുടെ ജോലി തലയില്‍ കയറല്‍. ചോദ്യം ചെയ്യല്‍. ഞാന്‍ എന്ത് ചെയ്യണം എന്ന്  തീരുമാനിക്കാന്‍ അയാള്‍. അനുസരിക്കാന്‍ ഞാന്‍. സ്വദേശ സംസ്കൃതിയെ താങ്ങി നിര്‍ത്തുന്ന  ഈ   വിദേശസേവകന് ഞാന്‍ എന്തിനു പിടി കൊടുക്കണം? 

"ജനനീ ജന്മഭൂമിശ്ച  സ്വര്‍ഗാദപി ഗരീയസി" എന്നാണല്ലോ.  പെറ്റമ്മയും ജന്മഭൂമിയും  സ്വര്‍ഗത്തേക്കാള്‍ മഹത്തരം. ഇപ്പോള്‍ വിദേശഭൂമി അതിനേക്കാള്‍ മഹത്തരം ആണെന്ന് "സംസ്കൃതിക്കാര്‍" തെളിയിക്കുന്നു. 

ഞാന്‍ മിണ്ടുന്നില്ലെന്നു കണ്ടു അയാള്‍ വിധിച്ചു. "ഈ ക്ഷേത്രശാന്തിക്കാര്‍ ചത്താല്‍ നരകത്തിലെ പോകൂ."  അതോര്‍ക്കുമ്പോള്‍  ചിരിയാണ് വരുന്നത്. 
"ക്ഷേത്രത്തെക്കാള്‍ വലിയ നരകമോ???" 

"നമ്പൂരി ചത്തു ഏതു നരകത്തില്‍ ചെന്നാലും അവിടെ ഒക്കെ ചിലര്‍ ഉണ്ടാവും അവനെ തിരുമേനി എന്ന് വിളിക്കാന്‍! അവരെ വേണം ആദ്യം നേരെയാക്കാന്‍" ചിലരുടെ മത ഇതര  ജാതി ഇതര ദര്‍ശനം. (ഇതര = മറ്റേതു, ഏതു? )

അത് കേട്ട് മറ്റു ചിലര്‍ ഇങ്ങനെ പിറുപിറുക്കും "നരകത്തെയും  രക്ഷ പെടാന്‍ അനുവദിക്കില്ല. ഇവന്റെയൊക്കെ മുടിഞ്ഞ മേധാവിത്തം.!" 

7 comments:

  1. ങ്ങ് ഹാ .. ഈ നരകത്തിലേക്ക് വന്നോളൂന്നെ! ഭൂമിയെക്കാള്‍ സെയിഫാ..

    ReplyDelete
  2. ഇന്നരകത്തീന്നെന്നെ കരകേറ്റീടണേ...
    തിരു വൈക്കം വാഴും ശിവ ശം ഭോ ... :)

    ReplyDelete
  3. ശ്രീരാജ് താങ്കള്‍ ഇവിടെ ഉണ്ടായിരുന്നോ? ആരാണ് ഈ ലോകത്തെ നരകം ആക്കുന്നത്? രാഷ്ട്രീയ സൂത്രവാക്യങ്ങള്‍ അനുസരിച്ച് താങ്കളെ പോലെ ഉള്ളവര്‍ ഇടുന്ന ഉത്തരവുകള്‍ കാലാകാലങ്ങളില്‍ കണ്ടറിഞ്ഞു അതനുസരിച്ച് ചാഞ്ചാടുന്ന കുരങ്ങന്മാര്‍ ആയിരിക്കണം ആചാര്യന്മാര്‍ എന്ന് വിശ്വസിക്കുന്ന , വിധിക്കുന്ന മതബോധം കുറവായ മതതീവ്രവാദികള്‍ അല്ലെ?

    ReplyDelete
  4. എന്ത് കൊണ്ടാണ് ഒരാള്‍ നാട് വിടാനും സ്വന്തം ജോലി (കര്‍ത്തവ്യം ) ഇട്ടേച്ചു മറ്റൊന്ന് സ്വീകരിക്കാനും കാരണം. പൊതുവായി ഒരു കാരണം ഞാന്‍ കാണുന്നത് ജീവിത സൌകര്യങ്ങള്‍ മെച്ച പ്പെടുത്താനാണ്. എന്ത് കൊണ്ടാണ് വിദേശീയര്‍ അവരുടെ നാടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കുന്നത് അല്ലെങ്ങില്‍ അവരുടെ കള്‍ച്ചര്‍ നില നിര്‍ത്താന്‍ പറ്റിയ ഇടത്തേക്ക് നീങ്ങുന്നത്‌ ? കാരണം അവര്‍ പണത്തിനു അടിമകള്‍ അല്ല. അവര്‍ ജീവിക്കാനുള്ള പണം സമ്പാദിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. എട്ടു മണിക്കൂര്‍ ജോലി മാത്രം ചെയ്യുകയും ഒരാളുടെ ജീവിതത്തില്‍ വേണ്ട സുഖ സൌകര്യങ്ങള്‍ക്കായി മിച്ചമുള്ള സമയം ജീവിക്കുകയും ചെയ്യുന്നു.

    എന്നാല്‍ കൊട്ട കണക്കിന് ബിരുദങ്ങളും അതിനപ്പുറമുള്ള സര്ട്ടിഫിക്കെഷനുകളും ഉള്ള അതി വിദ്യാ സമ്പന്നരും , സാമ്പത്തിക സമ്പന്നതയും ഉള്ളവര്‍ ഈ സുഖിമാന്മാരുടെ അടുത്ത് പോയി അടിമപ്പണി ചെയ്യുന്നു. അവന്മാര്‍ എട്ടുമണിക്കൂര്‍ പണിയെടുക്കുമ്പോള്‍ ഇവിടെ പത്തും പന്ത്രണ്ടും മണിക്കൂര്‍ കളഞ്ഞു ചീത്തവിളി കേള്‍ക്കുന്നു. ജോലിക്ക് വേണ്ടി മാതാ പിതാക്കന്മാരെ സദനങ്ങളില്‍ ആക്കുന്നു - ജീവിക്കാന്‍ വേണ്ടി അല്ല !

    പണത്തിനു വേണ്ടി മരിക്കുന്നു, കൊല്ലുന്നു.. ജീവിക്കാന്‍ വേണ്ടി ജീവിക്കുന്നുണ്ടോ ആരെങ്കിലും അങ്ങനെയെങ്കില്‍ ജോലി സമയം കുറഞ്ഞത്‌ ഒരു ദിവസത്തിന്റെ മൂന്നിലൊന്നു മാത്രമായി ചുരുക്കെണ്ടേ!

    രാജഭരണത്തിന്റെ കാര്യം: സാമ്പത്തിക ഭദ്രതയുള്ള അറബി രാജ്യങ്ങളില്‍ ഇപ്പോളും രാജഭരണം ആണെന്നുള്ള കാര്യം എല്ലാരും ഓര്‍ക്കേണ്ട വസ്തുതയാണ്. ഡമ്മി പാര്ലമാന്ടു വ്യവസ്ഥികളുള്ള
    വേറെ രാജ്യങ്ങളും ഉണ്ട്. ബുഷു മാറി ഒബാമ വന്നപ്പോളും അമേര്‍ക്കയുടെ പൊതു താല്‍പ്പര്യങ്ങള്‍ക്ക് മാറ്റമൊന്നും വന്നില്ല . ഇനി നാളെ കൊണ്ടോലീസ ര്യ്സോ ഹില്ലരി ക്ളിന്റാണോ വന്നാലും അതിന്നു മാറ്റമൊന്നും വരില്ല .

    ഇവിടെ ഈ രാഷ്ട്രീയ വര്‍ഗീയ അധ: പതനം സംഭവിച്ച മനുഷ്യരുടെ കീഴില്‍ അടിമ പണിയെടുക്കുന്നതിലും ഭേദം "ലവന്മാരുടെ" അടുക്കല്‍ പണിയെടുക്കുന്നതല്ലേ? അതില്‍ തെറ്റുണ്ടോ ?

    പക്ഷെ അടിമ പണി ചെയ്തേച്ചു അരിവാളിനോ വേറെ "ചിഹ്നങ്ങല്‍ക്കോ" വോട്ടും ചെയ്തു മറ്റുള്ളവരെ ഉപദേശിക്കുന്നവരെ കുറിച്ച് ഒന്ന് പറയാനുണ്ട് - അല്‍പ്പമെങ്കിലും കര്തവ്യ ബോധം ഉള്ള , ഉപനയനം കഴിഞ്ഞ ഒരാള്‍ക്ക്‌ ശാന്തി വൃത്തി ചെയ്യുന്നവരെ കാണുമ്പോള്‍ അല്‍പ്പം എങ്കിലും മനസ്സില്‍ വിഷമം ഉണ്ടാകണം - അവരെ ബഹുമാനിക്കണം- അവരെ സഹായിക്കണം. അവര്‍ സുഖ സൌകര്യങ്ങള്‍ ഒരു അളവ് വരേയ്ക്കും ഉപേക്ഷിച്ചു സമൂഹ നന്മ ചെയ്യുന്നവരാണെന്ന് മനസ്സിലാക്കണം.

    ReplyDelete
  5. വിദേശത്ത് ജോലി ചെയ്യുന്നതില്‍ തെറ്റില്ല. അവര്‍ സ്വദേശാഭിമാനം പഠിപ്പിക്കാന്‍ വരുമ്പോള്‍ , അല്ലെങ്കില്‍ താന്‍ വലിയ പുള്ളി ആയി എന്ന വിചാരത്തില്‍ അപക്വമായ അഭിപ്രായ പ്രകടനം ആധികാരികമായി നടത്തുമ്പോള്‍ പ്രതികരിക്കുന്നു എന്നേയുള്ളൂ.:)

    ശ്രീകുമാര്‍ വളരെ വിശദമായി എഴുതി. നന്ദി. കടപ്പാട്. താങ്കളുടെ അഭിപ്രായങ്ങള്‍ , ഇതിനു മുന്‍പ് നല്കിയവയും പുനര്‍വായന അര്‍ഹിക്കുന്നവ ആണ്. അവയിലെ വിഷയങ്ങള്‍ ബ്ലോഗിലൂടെ കൂടുതല്‍ ശ്രദ്ധേയം ആക്കാന്‍ ഉദ്ദേശിക്കുന്നു. വീണ്ടും എഴുതുക. ആശംസകള്‍.

    ReplyDelete
  6. ശാന്തിക്കാരെ എല്ലാവര്‍ക്കും ബഹുമാനമുള്ളതായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്, ഇല്ലാത്തവരും ഉണ്ട്. നമ്മുടെ സംസ്കാരത്തെക്കുറിച്ച് ശരിയായ അറിവ് കുറഞ്ഞവരാണ് കൂടുതല്‍., ക്ഷേത്രാചാരങ്ങളും മറ്റും കൂടുതല്‍ അറിയുമ്പോള്‍ അതിനോടു കൂടുതല്‍ ബഹുമാനം തോന്നും. പിന്നെ പണമുണ്ടാക്കാന്‍ മാത്രം കമ്മിറ്റിയില്‍ ഒക്കെ കയറുന്നവര്‍ എങ്ങനെ ബഹുമാനം കാണിക്കും. ഭരണം കിട്ടിയാല്‍ അവര്‍ തന്നെ വലിയവര്‍......,

    ReplyDelete
  7. ശാന്തിക്കാരന്റെ അറിവ്, ബ്രാഹ്മണ്യം, കര്‍മം, നിഷ്ഠ, തുടങ്ങിയവ സദ്‌ഗുണങ്ങളെ പൊതുജനം അംഗീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അവ ജാതിയും ആയി ബന്ധപ്പെട്ടവ ആകയാല്‍ ഗൌനിക്കുന്നത് ശരിയല്ല എന്ന ധാര്‍ഷ്ട്യം.
    ബഹുമാനത്തിന്റെ മുഖ്യമായ മാനദണ്ഡം പെരുമാറ്റം ആണ്. ശാന്തിക്കാരന്‍ ഭക്തജനങ്ങളെ വേണം ആദ്യമായി ബഹുമാനിക്കാന്‍. നൂറു പേരെ ബഹുമാനിച്ചാല്‍ അവരില്‍ 90 പേര്‍ എങ്കിലും തിരിച്ചു ബഹുമാനം നടിക്കും. ശരിക്കും ബഹുമാനിക്കുന്നവരായി ഒന്നോ രണ്ടോ പേര്‍ ഉണ്ടാവും. ബാക്കി ഉള്ളവര്‍ നിന്ദിക്കുകയും ഭരിക്കുകയും ചെയ്യും. അവര്‍ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്‌താല്‍ ബഹുമാനിക്കുന്നവരോ ബഹുമാനം നടിക്കുന്നവരോ അറിഞ്ഞതായി നടിക്കില്ല. അത് മോശമായി എന്ന് തിരുമേനിയുടെ മുന്നില്‍ പറയുന്നവര്‍ അതിക്രമികളുടെ മുന്നില്‍ ചെല്ലുമ്പോള്‍ അവരെ കൈകൊടുത്ത് അഭിനന്ദിക്കും.
    ഇതൊക്കെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നതാണ്.

    ReplyDelete