Thursday 14 February 2013

പ്രജാതന്ത്രം

പ്രജാതന്ത്രം എന്ന വാക്കിനു ജനാധിപത്യം എന്നര്‍ത്ഥം. ക്ഷേത്രങ്ങളില്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കുക.

ദൈവത്തിന്റെ സ്ഥാനത്ത്
തന്ത്രി ശിലയെ
പ്രതിഷ്ടിക്കുന്നു.

പുരോഹിതന്റെ സ്ഥാനത്ത്
ഭരണക്കാര്‍ തന്ത്രിയെ
പ്രതിഷ്ടിക്കുന്നു.

ശില ഇളകാതെ
തന്ത്രി നോക്കുന്നു.
തന്ത്രിയെ ഇളക്കാന്‍
ഭരണക്കാരും നോക്കുന്നു!

ശില ഇളകിയാലും
മല ഇളകിയാലും
മഹാന്മാരുടെ
മനസ്സിളകാ.



അവലംബം: "മലകളിളകിലും മഹാ ജനാനാം
മനമിളകാ ചപലോക്തി കേള്‍ക്കിലും കേള്‍ !"
(ശ്രീകൃഷ്ണചരിതം മണിപ്രവാളം കുഞ്ചന്‍ നമ്പ്യാര്‍)

അടിക്കുറിപ്പ്. ആരാണ് വലിയവന്‍ എന്ന ചോദ്യത്തിന് ചിലരുടെ ഉത്തരം 

  • കുഞ്ഞാലിക്കുട്ടി: ബല്യത് പടച്ച തമ്പ്രാന്‍ തന്നെ.
  • ഉമ്മന്‍ചാണ്ടി : കര്‍ത്താവായ ദൈവത്തിന്റെ കീഴിലാണ് കാര്യങ്ങള്‍ എല്ലാം.
  • രാജശേഖരന്‍:  ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ ആണ് ഏറ്റവും വലുത്. അവര്‍ എല്ലാം ഒരുപോലെ ആണെങ്കിലും  അവരിലെക്കും വലിപ്പം രാഷ്ട്രപതിക്ക് പറയാം. പിന്നെ സുപ്രീം കോടതി തുടങ്ങിയ ജൂഡിഷ്യറി പാനല്‍, പാര്‍ലമെന്റ് അസ്സെംബ്ലി തുടങ്ങിയ പ്രതിനിധി സഭകള്‍ പ്രധാന മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ മിനിസ്ട്രി ലെവല്‍ അതിനു താഴെ IAS, IPS, Defense Force ഉദ്യോഗസ്ഥതലം. ഗവര്‍ണര്‍, മുനിസിപ്പാലിറ്റി,   കലക്ടര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, തഹസില്‍ദാര്‍,  പഞ്ചായത്ത് ഗ്രാമസഭ, വില്ലേജ് ഓഫീസര്‍ പിന്നെ അല്ലെ അതിലിരിപ്പ് പട്ടിക വസ്തുക്കളും, കെട്ടിടങ്ങളും, അമ്പലങ്ങളും ദൈവങ്ങളും വരുന്നത്. അതിലും താഴെ ലോക്കല്‍ കമ്മറ്റി ,അതിലും താഴെ തന്ത്രി, കിന്ത്രി തുടങ്ങിയവര്‍.  
  • ദൈവം: എല്ലാത്തിലും വലുത് ഞാന്‍ ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവരെ ഞാന്‍ തുണയ്ക്കുന്നു. അവരെ ഞാന്‍ ഉയര്‍ത്തും.   എന്റെ പ്രജകളെ എനിക്കുമെലെ അധികാരം നല്‍കി അക്ഷൌഹിണി തീര്‍ക്കുന്നവരെ ഞാന്‍ എന്തിനു നോക്കണം? മഹാഭൂരിപക്ഷം ആയാലും ഗര്‍വ്വിഷ്ടര്‍ നശിക്കും. അതാണ്‌ എന്തെ തത്ത്വം. 
പ്രപഞ്ചമാറ്റൊലി: ദൈവത്തിനേക്കാളും വലിയ ഭരണസന്നാഹങ്ങളില്‍ വിശ്വസിക്കുന്ന ഹിന്ദുവിനെ ദൈവം രക്ഷിക്കുന്നില്ലെങ്കില്‍ എന്തിനു ഒന്നും അല്ലാത്ത പുരോഹിതരെ പറയുന്നു? 



2 comments: