Tuesday, 2 July 2013

പി. പി. പി. (രണ്ടാം ഭാഗം)

അസമയത്താണ് ചാറ്റ് ബോക്സിലൊരു ഹായ് വന്നത്.
നോക്കിയപ്പോളൊരു പെണ് പ്രൊഫൈല്.
നേരം നട്ടപ്പാതിരാ..

ഏതവനാ സൂക്കേട്....
ഒരു ചോദ്യ ചിഹ്നം മാത്രം ടൈപ്പി.
"സാറൊറങ്ങീല്ലേ.".

അതു ശരി കിന്നരിക്കാന് വന്നിരിക്യാ....
"എനിക്ക് മനസ്സിലായില്ല."
"ഞാന് സാറിന്റെ ഒരു  ഫാനാ.. പേര്...XeuZeY"
"എന്താ കാര്യം?"

X- "അങ്ങനെ വിശേഷിച്ചൊന്നുമില്ല, ചുമ്മാ ചാറ്റാന്നു വിചാരിച്ചു"

V- "അതിന് നമ്മള് തമ്മില് പരിചയമില്ലല്ലൊ"

X- "അതിനല്ലേ ഫേസ് ബുക്ക്, എനിക്ക് സാറിനെ നല്ല പരിചയാ.."

X-  "എന്നെ അറിയാനെന്താ പ്രയാസം പ്രൊഫൈലില് നോക്കാല്ലൊ."

V- "മേഡം എന്തു ചെയ്യുന്നു."

X- "അയ്യൊ എന്നെ പേരു വിളിച്ചാമതി. സ്റ്റുഡന്റാ..22 yrs only..."

V- "എന്താ ഈ സമയം ചാറ്റ് ചെയ്യാമെന്ന് വിചാരിച്ചത്?"

X- "ഹ.ഹ.ഹ..."

V- "എന്താണീ ചിരിയുടെ അര്ഥം?"

X- "സാറെന്തൊരു മണ്ടനാ..."

V- "അതെ മണ്ടനാ.. അതല്ലേ ചോദിച്ചത്."

X- "ഈ സമയത്ത് വിളിച്ചാല് സാറെന്നെ ഒരിക്കലും മറക്കില്ലല്ലൊ."

V- "ബുദ്ധിമതി തന്നെ.."

V- "അപ്പൊ ഇതാണോ സ്ഥിരം പരിപാടി?"

X- "അയ്യൊ.. അങ്ങനെയൊന്നും വിചാരിക്കല്ലേ.. ഞാനൊരു നമ്പരിട്ടതല്ലേ."

V- "എന്താ ഇതുവരെ ഉറങ്ങാതെ ഇരുന്ന് പഠിക്കുക ആയിരുന്നോ."

ഉത്തരം വരാന് വൈകുന്നു....
മൂന്ന് നാലു മിനിറ്റുകള് കഴിഞ്ഞ്


X-"സാര്..ഇതാണ് എന്റെ വീട്..ഞാനും അപ്പനും അമ്മയും. ആണ് ഈ ചിത്രത്തില്.."

എനിക്ക് സഹതാപം തോന്നി. പാവപ്പെട്ട കുടുംബം. അപ്പനെ കണ്ടാലൊരു മുഴുകുടിയനാണെന്ന് പറയാതെ അറിയാം. ഒട്ടും ജാഡയില്ലാത്ത തുറന്ന മനസ്സുകാരിയായ ഒരുവള്...കാണാനും കൊള്ളാം. ഒരു പക്ഷേ ഇത് വേറെ വല്ലോരുടെയും ചിത്രമാവുമോ... എന്നും സംശയിക്കാതിരുന്നില്ല. എന്തെഴുതണമെന്നറിയാതെയായി.

V-"ശരി.XeuZeY പരിചയപ്പെട്ടതില് സന്തോഷം."

X-"സാറിന് ബോറടിച്ചോ.."

V- "വീടൊക്കെ കണ്ടിട്ട് ഒരു പ്രയാസം തോന്നി"

X- "ഇതെങ്ങനെയുണ്ട്... എന്റെ റൂം ആണിത്.."

അത്ഭുതം തോന്നി. ബുക്ക് ഷെല്ഫ് കംപ്യൂട്ടര് ടേബിള് ഇരിക്കാനൊരു പ്ലാസ്റ്റിക് സ്ടൂള്.. ഇത്രയും ഉള്ള ചെറിയ മുറി.

V- "പഠനമുറി അടിപൊളിയാണല്ലൊ."

X- "എന്റെ ബഡ് റൂമും ഇതുതന്നെയാണ്."

V- "o.k. u r so frank.."

X- "ah.ha.ha..h."

V- "ഞാനൊരിക്കല് വരട്ടേ അങ്ങോട്ട്.."

X- "സാറിന്റെ വീട്ടീന്ന് വെറും നാലു കി.മീറ്റര് ദൂരമേ ഉള്ളൂ.."
അവര് കൃത്യമായ ലൊക്കേഷന് പറഞ്ഞു തന്നപ്പോ..എനിക്ക് പരിചയമുള്ള ഏരിയ ആണവിടം. അവിടെ അവര് വന്നു താമസക്കാരാണ്. വാടകയ്ക്ക്... പക്ഷെ എനിക്ക് അവിടെ പോവാനാവില്ല. ആ പ്രദേശത്തുള്ളവരെല്ലാവരും അറിയുന്നവര്. അല്ല പോയിട്ടെന്തിനാ... വെറുതെ ദുഷ്പേരുണ്ടാക്കാന്... എങ്കിലും ഒരാളെ പരിചയപ്പെടാനായത് വലിയ കാര്യം. എന്നാലും അവളുടെ അതിസാമര്ഥ്യത്തെ അഭിനന്ദിക്കായില്ല. ഞാന് അവരെ y r over-smart എന്ന് കുറ്റപ്പെടുത്തി. അതവള് അഭിനന്ദനമായി തെറ്റിദ്ധരിച്ചു. പിന്നെ ഞാനൊരക്ഷരം മിണ്ടിയില്ല. അല്പസമയത്തെ മൌനം. തുടര്ന്ന് ഗുഡ് നൈറ്റ് അടിച്ചു. "ok c u bye" എന്ന് അവളും.
പിറ്റെ ദിവസം രാവിലെ ബൈക്കില് ഞാനാ പ്രദേശത്തു കൂടി പോയപ്പോള് വിചാരിച്ചതുപോലെ തേടിയവള്ളി കാലില് ചുറ്റി...നല്ലൊരു ചിരിയോടെ ഞാന് സ്വാഗതം ചെയ്യപ്പെട്ടു. അപ്പനും അമ്മയും പണിക്കു പോയ സമയം. അവള് മാത്രം..

മുഖവശത്ത് കര്ത്താവിന്റെ ചിത്രം. താഴെ മെഴുകുതിരി. സാറ് വരൂ.. എനിക്ക് ഒഴിഞ്ഞു മാറാനായില്ല. ആ വീടിന് ഒരു വരാന്ത, അടുക്കള രണ്ട് മുറി ഒരു ചായ്പ് ഇത്രയേ ഉള്ളൂ.. കുടിക്കാനൊന്നും എടുക്കരുതെന്ന് ഞാന് ആദ്യമേ പറഞ്ഞു.. അതിന് അവള് ഒരു താങ്ക്സ് ഇങ്ങോട്ടു പറഞ്ഞു. അതെനിക്ക് ഇഷ്ടപ്പെട്ടു. ഞാന് ചോദിച്ചു, എന്നെ ഇങ്ങനെ എന്റര്ടെയിന് ചെയ്യുന്നത് താങ്കള്ക്ക് ഒരു റിമാര്ക്ക് ആവില്ലേ... ഒരിക്കലുമില്ല. എന്നായിരുന്നു അവളുടെ മറുപടി. സാറിനെപ്പോലുള്ളവരെ എല്ലാര്ക്കും അറിഞ്ഞുകൂടേ... ഇനി സാറിന് വല്ല റിമാര്ക്കും ഉണ്ടാകുമോ എന്ന പേടി ഉണ്ടെങ്കില് വിട്ടോളൂ... ഞാനായിട്ടൊരു റിമാര്ക്ക് വേണ്ട.. ആ മറുപടിയും എനിക്ക് ഇഷ്ടമായി. ഇലയ്ക്ക് പേടിയില്ലെങ്കില് മുള്ളിന് എന്തു പേടിക്കാന് എന്ന് ഞാന് കരുതി. എങ്കിലും ഞാന് ഒട്ടിപ്പിടിച്ചു നില്ക്കാന് നോക്കാതെ വിട്ടു പോന്നു.

മനസ്സ് എന്നോട് മന്ത്രിച്ചു. മുള്ള് ഇലയില് വീണാലും ഇല മുള്ളില് വീണാലും മുള്ളിനേ കേടുവരൂ...
(തുടരും.)

No comments:

Post a Comment