ഒരു വിദ്യാര്ഥിയും ഇതുവരെ ഇത് പരിശോധിച്ചിട്ടില്ല. അധ്യാപകരെ മാനിക്കുക എന്നത് വിദ്യാര്ഥികളുടെ മാന്യതയാണ്. എന്നാലത് അന്ധമാവാമോ?....... ബ്രാഹ്മണമേധാവിത്തം എന്നൊക്കെ പറയുമ്പോലെ ആയിരിക്കുകയല്ലേ അധ്യാപക മേധാവിത്തം?..... തൊഴില് രംഗത്ത് ഇവര് ബ്രാഹ്മണര് കളിക്കുകയല്ലേ???. അംഗനവാടി ആശാന്മാര്‍ പോലും...
ഇയ്യിടെ ഒരു എല് പി അധ്യാപകന് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്ക്ക് കയ്യും കണക്കുമില്ല. fbഗ്രൂപ്പുകളില് പോയി വേണ്ടാതെ വാചകം അടിച്ച് മുഷിച്ചില് സമ്പാദിക്കലാണ് ഇദ്ദേഹത്തിന്റെ പ്രധാനപണി. അതുകൊണ്ട് പലരും ഈ "വാചകബാധ"യെ ഒഴിവാക്കിവരുന്നു. ആശുപത്രിയിലായിരുന്ന ഒരു കാരണവരെ ഫോണില് വിളിച്ച് നിരന്തരമായി ശല്യം ചെയ്തതിന്റെ ഫലമായി അദ്ദേഹം Unfriend and block ചെയ്തു
ഗ്രൂപ്പുകളില് അദ്ദേഹം അടികൊള്ളുന്നതിരക്കിനിടെ എനിക്ക് മെസേജിടും. ഞാനാകട്ടെ മറ്റൊന്നും നോക്കാതെ ഈ "വലിയ ബന്ധു"വിന്റെ വക്കാലത്തും പിടിക്കും. അഡ്മിന് രണ്ടിനേംകൂടി കയ്യോടെ പുറത്താക്കും. അങ്ങനെയെത്ര ഗ്രൂപ്പുകളില്! തിരിച്ചിങ്ങോട്ട് വിഷമഘട്ടം വരുമ്പോള് അദ്ദേഹം വരും. പടക്കം പൊട്ടിക്കാന്... അങ്ങനെ അദ്ദേഹത്തെ unfriend ചെയ്ത് എഴുതിയ കവിതയാണ് കട്ടപ്പാര. (നാലുവരി) പക്ഷെ ആശാന്‍ വിട്ടില്ല. ഫോണിലൂടെ പിടിമുറുക്കി. സൌഹൃദാപേക്ഷയും ഇട്ടു. പിന്നെയും ചില അപസ്വരങ്ങള് കാതിലെത്തി. എന്നെക്കുറിച്ച് അപവാദങ്ങള് പ്രചരിപ്പിക്കുന്നതായി. .... ചില അലവലാതികളെ ഒക്കെ വലിയ ആള്ക്കാരാണെന്ന് പറഞ്ഞ് ആശാന് എന്നോട് സുഹൃത്ത് ആക്കാന് നിര്ദ്ദേശിച്ചു. സുഹൃത്താക്കിയപ്പോള് അതു പറഞ്ഞായി ആക്ഷേപം. അവരില് ചിലര് എന്നോട് വഴക്കിട്ട് പരാജിതരായി പ്രാകിപ്പിരിഞ്ഞുപോയി.
ഒരു സുദിനം അദ്ദേഹത്തിന്റെ എല്ലാ ഗ്രൂപ്പുകളില്നിന്നും എന്നെ പുറത്താക്കി. സൌഹൃദവും unfriend ചെയ്തു. ഈ രണ്ടുവരികള് എഴുതിയതിന്. അത് പിന്‍വലിച്ചില്ലെങ്കില് ജയില് ശിക്ഷ അനുഭവിക്കേണ്ടിവരും എന്നുവരെ അദ്ദേഹത്തിന്റെ സുഹൃത്ത് ഭീഷണിപ്പെടുത്തി. ഇല്ലെന്നു ഞാനും. ഉടനെ ആ സുഹൃത്തില് നിന്ന് ചീത്തവാക്കുകള് വന്നു തുടങ്ങി. അപ്പോഴെ അയാളെ മാത്രം ഞാന് unfriend ചെയ്തു.
അതുകഴിഞ്ഞ് മെസ്സേജിലൂടെ ഉള്ള ശകാരം പതിവാക്കി നമ്മുടെ "വല്യേട്ടന് ബ്രദര്" ശകാരവര്ഷം അടങ്ങുന്ന പതിനഞ്ചോളം മെസ്സേജുകള് എനിക്കു ലഭിച്ചു. ഞാനൊന്നിനും ഒരു മറുപടിയും കൊടുത്തില്ല. മറ്റു പലര്ക്കും ഇദ്ദേഹത്തെ കുറിച്ച് പരാതിയുണ്ടെന്ന് എനിക്ക് മനസ്സിലായി. അത് ഞാന് അദ്ദേഹത്തോട് സൂചിപ്പിച്ചു. ഉടനെ അവര്ക്കെല്ലാം നീട്ടിപ്പിടിച്ച് ശകാരം മെയില് ചെയ്ത ശേഷമേ ആശാന് ഉറങ്ങിയുള്ളു. അവര് രാവിലെ കണി കാണുന്നത് ശകാരം. "എനിക്കിന്ന് -- ടെ വക നല്ല ശകാരം കിട്ടി". എനിക്കും കിട്ടി, എനിക്കും കിട്ടി, എനിക്കും കിട്ടി ... "തനിക്ക് കിട്ടീല്ലേ" എന്നും കുശലാന്വേഷണം.. ശകാരത്തിന്റെ ജനറല് ഫോം എല്ലാര്ക്കും കോപ്പി പേസ്റ്റ് ചെയ്തിരിക്കുകയാണെന്ന്..... Ctrl C, Ctrl V ചെയ്ത് വിടുന്നവ Ctrl Z ചെയ്യാന് ആവില്ല എന്ന് അധ്യാ'പക'ന് വിവരമില്ലാതെ പോയല്ലൊ.
ഇയ്യിടെ ഒരു സ്ത്രീയെപറ്റി മോശമായ കവിത എഴുതി അവരുടെ പേര് വെച്ച് പ്രസിദ്ധീകരിച്ച സംഭവം ഉണ്ടായി. അതില് അവര് നിയമനടപടിക്ക് മുതിരും എന്നായപ്പോള് ഞാന് ഇദ്ദേഹവുമായി വിശദമായ ചര്ച്ച നടത്തി. തെറ്റു പറ്റിയതാണെന്ന് എന്നോട് സമ്മതിച്ചു. ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടതിന്റെ ഫലമായി അദ്ദേഹം രണ്ട് പേജ് നീളമുള്ള ഒരു പ്രസംഗം നടത്തി സ്വതസിദ്ധമായ very boran ശൈലിയില്. പുരാണ ക്വട്ടേഷനും വര്ണചിത്രങ്ങളുമൊക്കെ ചേര്ത്ത് ആഘോഷമായിട്ട്. അതിന്റെ ഇടയില് ക്ഷമാപ്രകടനവും ആര്ക്കും അത് ക്ഷമചോദിക്കലാണ് എന്ന് തോന്നാത്തവിധം ചടങ്ങു കഴിച്ചു. വളഞ്ഞു ചുറ്റി വേണ്ടേ മൂക്കു പിടിക്കാന്. എത്രയധികം വളച്ചു ചുറ്റുന്നുവോ അത്രയും നല്ലത്.. നോക്കണേ വക്ര ബുദ്ധിയുടെ പോക്ക്.
Releted post in the main blog അധ്യാപകവധം INNER CIRCULAR Review
Real fact writen well manner
ReplyDeleteThx Thekkillam
Deleteഞാന്‍ എഉതിയ കമന്റ് കാണാന്‍ ഇല്ലയ.... സന്തോഷം.... ഞാന്‍ എന്റെഇന്നത്തെ അനുഭവം എഴുതീര്‍ന്നു..... വാസു അനുവാദം ചോദിക്കാതെ ഒന്ന് ഷെയര്‍ ചെയ്തു ട്ടോ ക്ഷമിക്കുമല്ലോ
ReplyDeleteസ്നേഹം സ്വരൂപമാണ്
Deleteപ്രകടനത്തില്‍ അത് വികാരമാകുന്നു
വികാരം ഇഷ്ടാനിഷ്ടങ്ങളെ ജനിപ്പിക്കുന്നു
ഇഷ്ടാനിഷ്ടങ്ങളില്‍ പ്രിയാപ്രിയങ്ങള്‍ ജനിക്കുന്നു...
പ്രിയാപ്രിയങ്ങള്‍ ഭയം സൃഷ്ടിക്കുന്നു..
ഭയം സ്നേഹത്തെ വിപരീത തലത്തില്‍ കൊണ്ടെത്തിക്കുന്നു..
സ്നേഹം മൌനമാണ്....തപസ്സാണ് ..
ഉപാധികള്‍ ഇല്ലാതെ അത് സ്വയം പ്രകടമാവാന്‍ അനുവദിക്കു ...
ഒരു പ്രസ്ഥാനത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലാവാതെ അതില് ദോഷം ആരോപിച്ചാണോടോ സ്നേഹം പ്രകടമാക്കുന്നത്.
Deleteഇത് ഒരു പ്രസ്ഥാനമോ ! വെറുതെ കുറെ ആളുകളെയും നമ്മുടെ നാട്ടിലെ മഹാന്മാരെയും നിന്ദിക്കുന്നതാനോടോ പ്രസ്ഥാനം ? താങ്കള്‍ അല്ലെ സകലത്തിലും ദോഷം ആരോപിക്കുന്നത് ? സ്വന്തം ടീച്ചര്‍ ക്ഷേത്രത്തില്‍ എത്തി വാത്സല്യപൂര്‍വ്വം വിളിച്ചപ്പോള്‍ അതില്‍ നന്മ കാണാന്‍ കഴിയാത്ത ഗുരുത്വ ദോഷം തനിക്ക് ഉണ്ട് . പിന്നെ കുറെ ബ്ലോഗുകള്‍ കണ്ടിട്ടുണ്ട് ഇത്ര നീചമായ ഒന്ന് കാണുന്നത് ആദ്യമാണ്
Delete//ഒരു പ്രസ്ഥാനത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലാവാതെ അതില് ദോഷം ആരോപിച്ചാണോടോ സ്നേഹം പ്രകടമാക്കുന്നത്.// ഇത് ഒന്നാമത് ഒരു പ്രസ്ഥാനം അല്ല . ഒരു ബ്ലോഗില്‍ എന്തെങ്കിലും കുറെ ചീത്ത വിളിച്ചിട്ട് അത് പ്രസ്ഥാനമാണ് എന്ന് അവകാശപ്പെടുന്ന തന്നെ പോലെ ഒരു വങ്കചാരെ ആദ്യം കാണുകയാണ് . ഉദ്ദേശം അല്ലെടോ ഉദ്ദേശ്യം എന്നാണ് ശരിയായ പദം ആദ്യം മലയാളം ശരിക്ക് ഉപയോഗിക്കാന്‍ പഠിക്ക് താന്‍ വാസ്വോ . ശുദ്ധി തീരെ ഇല്ല പിന്നെ എങ്ങനെ അത് മനസ്സിലാവും . ഇത് വേഗം അടച്ചു പൂട്ടണം അല്ലെങ്കില്‍ ശന്തിചാരമെന്ന പേര് അശാന്തിവിചാരം എന്നാക്കു മിസ്റ്റര്‍ !
Deletepls. LEARN FIRST AND THEN REACT
Deletehttp://vasudiri.blogspot.in/2013/08/blog-post.html
//ഈ അധ്യാപകര്ക്ക് പൊതുവേ ഒരു ധാരണയുണ്ട്. അവരെല്ലാം സാക്ഷാല് മാന്യന്മാര് തന്നെയാണ് എന്ന്., അതുകൊണ്ട് എന്തു കുരുത്തക്കേടും കാണിക്കാമെന്നും.....// താൻ ഉത്തരം മുട്ടിയതിനാൽ കൊഞ്ഞനം കുത്തുകയാണ് . തന്നെപ്പോലെ ഒരാള് അസഹിഷ്ണു ആണ് എന്നതില വേറെ എന്ത് തെളിവ് വേണം . ഈ ലീഡിംഗ് സെന്ടന്സിൽ പറയുന്ന കാര്യം തെളിയിക്കാൻ തന്റെ കയ്യില എന്ത് പിണ്ണാക്ക് ഉണ്ടെടോ വാസ്വോ . ആദ്യം താൻ അധ്യാപകരെ ബഹുമാനിക്കാൻ പടിക്ക് . ഏതാനും ചിലര് മോശക്കാറുണ്ട് എന്ന് കരുതി മൊത്തം ജനറലൈസ് ചെയ്യല്ലേ മോനെ . തന്റെ ഈ ബ്ലോഗ് എഴുത്ത് നില്ക്കും . ഒര്തോ ട്ടാ !
Delete// കുറെ ആളുകളെയും നമ്മുടെ നാട്ടിലെ മഹാന്മാരെയും നിന്ദിക്കുന്നതാനോടോ പ്രസ്ഥാനം ? // മതനവീകരണം എന്നപേരില് മഹാന്മാര് ചെയ്തത് മതനശീകരണമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു. അവരെ വെച്ച് മൊതലെടുപ്പ് നടത്തുന്നവര്ക്ക് ആവും അതു പറയുന്നതില് അമര്ഷം തോന്നുക.
Deleteബാലമുരളി അധ്യാപകനാണെങ്കിലത് പള്ളിക്കുടത്തില് എടുത്താല് മതി. Professional ego അല്ല സൌഹൃദമാണ് ഇവിടെ വലതു്.
അല്ല മിസ്റര്‍; എനിക്ക് അവിടെ കുഞ്ഞുങ്ങളെ നേര്‍ വഴി കാണിക്കുന്ന ഭാരിച്ച ഉത്തരവാദിത്തം ആണ് ഉള്ളത്. തന്നെ പ്പോലെ മലീമസമായ മനസ്സുകള്‍ അല്ലാതെ ആകാന്‍ ശ്രദ്ധിക്കുന്ന ഒരു ദൌത്യം . ഇവിടെ അദ്ധ്യാപകന്‍ ആയിട്ടല്ല ഇടപെടല്‍ . തന്നെ പ്പോലെ ദുഷിച്ച മനസ്സുകളെ എതിര്‍ക്കാന്‍ ആണ് നിയോഗം .
Deleteമഹാന്മാരല്ല മതം കേടു വരുത്തിയത് അനുയായികള്‍ ആണ് . അതിനെ ഉപയോഗിക്കുന്ന രാഷ്ട്രീയക്കാര്‍ ആണ് ; അതിനു മഹാന്മാരെ പഴി പറയല്ലേ .
Deleteഞാന് ആരുടെയും കമന്റുകള് ഡിലീറ്റ് ചെയ്യാറില്ല.അവ നിശതമായ വിമര്ശനങ്ങള് ആയാലും സൂക്ഷിക്കുകയേ പതിവുള്ളൂ.. എന്നാല് അസഭ്യഭാഷകണ്ടാല് ഡിലീറ്റാതെ പറ്റില്ല. (അങ്ങനെ ഒരിക്കലേ വേണ്ടിവന്നിട്ടുള്ളൂ.)
ReplyDeleteഷെയര് ചെയ്തതിന് നന്ദി. നാരാണേട്ടാ. കമന്റിനും. മറ്റു കമന്റുകള്ക്കും നന്ദി. ഇത്രയും അധികം ആളുകള്ക്ക് ഇതു രസിക്കും എന്ന് വിചാരിച്ചില്ല. :)
(സ്നേഹം സ്വരൂപമാണ്
Deleteപ്രകടനത്തില്‍ അത് വികാരമാകുന്നു
വികാരം ഇഷ്ടാനിഷ്ടങ്ങളെ ജനിപ്പിക്കുന്നു
ഇഷ്ടാനിഷ്ടങ്ങളില്‍ പ്രിയാപ്രിയങ്ങള്‍ ജനിക്കുന്നു...
പ്രിയാപ്രിയങ്ങള്‍ ഭയം സൃഷ്ടിക്കുന്നു..
ഭയം സ്നേഹത്തെ വിപരീത തലത്തില്‍ കൊണ്ടെത്തിക്കുന്നു..
സ്നേഹം മൌനമാണ്....തപസ്സാണ് ..
ഉപാധികള്‍ ഇല്ലാതെ അത് സ്വയം പ്രകടമാവാന്‍ അനുവദിക്കു ...)
ഇതില് ലൈക്കും കമന്റും ഷെയറും ചെയ്തിരിക്കുന്ന നമ്പൂതിരിമാരെല്ലാരും എനിക്ക് ഓരോ ചരട് വീതം ജപിച്ചു തരണം. എല്ലാടത്തും കെട്ടാന്.. എനിക്ക് Veera Bhadra നേ പേടായാ.....
ReplyDeleteതനിക്ക് വേണ്ടത് ചരടല്ല ഇമ്മാതിരി എഴുത്തുകള്‍ക്ക് ചുട്ട മറുപടിയാണ്
Deleteഇപ്പൊ തന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ വന്നവരൊക്കെ എവിടെ പോയെടോ . ചരട് അവര്‍ക്ക് തന്നെ വേണ്ടി വരും എന്ന് തോന്നുന്നു !
Deleteഅതിനിപ്പൊ ഇവിടെ എന്തുണ്ടായി. മറുപടി ചുട്ടോ ചുടാതെയോ വേണ്ടതുപോലെ എഴുതൂ. നേരിടാന് ആരുടെയും സപ്പോര്ട്ട് എനിക്കാവശ്യമില്ല.
Deleteനാണം കെട്ടവന്‍റെ മൂട്ടില്‍ ആല് മുളചാലും ഒരു ചുക്കുമില്ല എന്ന ചൊല്ലുണ്ട് . തനിക്ക് ഒന്നും തോന്നില്ല
DeleteVasu Diri - charadu onnum venda - ithu olappaambu
ReplyDeleteഈ ബ്ലോഗിന്റെ പേരില്‍ ഒരാള്‍ എന്നെ unfrnd & block ചെയ്തു. ഇങ്ങനെ എഴുതിയിട്ട്:
ReplyDeleteennalum blogil itharam asathya prasthavangal idendiyirunnilla
bye
now
മി. തിരീ മുകളില്‍ ഈ ദുരുദ്ദേശ്യ പോസ്റ്റില്‍ താങ്കളുടെ കൂട്ടുകാരന്‍ ചെയ്ത കമനന്ടില്‍ എന്ന പോലെ താങ്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ചെയ്തതായിരിക്കും ആ മാന്യനായ മനുഷ്യന്‍ എന്നാണ് എനിക്ക് തോന്നുന്നത് !
Delete(എന്തെങ്കിലും ചെയ്യട്ടെ...നമ്മളൊക്കെ ബ്ലോക്ക് ചെയ്തു രക്ഷപ്പെടും...പാവം കുട്ടികളോ...:)
Reply · 8 · Like · Follow Post · July 21 at 10:35pm) ഈ കൂട്ടുകാരന്‍ താങ്കളെ സന്തോഷിപ്പിക്കാന്‍ ചെയ്തതാണ് എന്ന് തീര്‍ച്ച. ശത്രു വിന്‍ ശത്രു മിത്രം എന്ന പോലെ എന്നൊക്കെ പറയാറില്ലേ !
ബാലമുരളിയുടെ അഭിപ്രായം വ്യക്തമല്ല. ഇത് ഒരു വ്യക്തിയെ താറടിക്കാനുദ്ദേശിച്ചുള്ള പോസ്റ്റ് അല്ല. അധ്യാപകലൈസന്സ് ഉള്ളവര് അത് ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ്. ഒരു പക്ഷേ ആ ദിശയില് എഴുതപ്പെടുന്ന ആദ്യത്തെ ഡോക്യുമെന്റ് ആയിരിക്കാമിത്. അറുനൂറിലധികം ബ്ലോഗ് പോസ്റ്റുകള് ഇതുവരെ ഇട്ടതില് ഇത്രയേറെ ഊഷ്മളപ്രതികരണം ലഭിച്ച മറ്റൊന്നില്ല. ഇത് ദുരുദ്ദേശമാണെന്ന് പറയുന്ന താങ്കള് അത് എങ്ങനെ ആണെന്നു കൂടി വ്യക്തമാക്കിയാല് കൊള്ളാം. ഇതൊരപേക്ഷയാണ്.
Deleteഅല്ല മി.വാസൂ. ഇത് ഒരു വ്യക്തിയെ താറടിക്കാന്‍ ആണ് എന്ന് കൊച്ചുകുട്ടികള്‍ക്ക് മനസ്സിലാകാതിരിക്കാം. താങ്കള്‍ ഉപയോഗിച്ച ഭാഷ തന്നെ മോശം . താങ്കളളെ പ്ലീസ് ചെയ്യാന്‍ കുറെ പേര്‍ കമന്റ് ഇട്ടതാണ് എന്ന് വ്യക്തം. ആദ്യം സ്വന്തം ജോലി മര്യാദയ്ക്ക് ചെയ്യുക. അത് ചെയ്യാതെ അധ്യാപകരെ വെറുതെ കുറ്റം പറയല്ലേ മിസ്റ്റര്‍ . അധ്യാപകര്‍ക്ക് ഉള്ളത് സാമാന്യവല്‍ക്കരിച്ചു പറയണം . ഇത് താങ്കള്‍ക്ക് ദേഷ്യം ഉള്ള ഏതോ വ്യക്തിയെപ്പറ്റി ആണ് എന്ന് ഇവരില്‍ പലരുടെയും കമന്റില്‍ നിന്ന് വ്യക്തമാണ് .//Nirmala Akavoor
Deleteവളരെ രസമായി ആ വഷളനെ വിലയിരിത്തിയിരിക്കുന്നു.// വെറുതെ പൊട്ടന്‍ കളിക്കല്ലേ. ഇനിയും ഇമ്മാതിരി തുടര്‍ന്നാല്‍ ഞാനുള്‍പ്പെടെയുള്ള അധ്യാപകര്‍ ഒരു ഗ്രൂപ്പ് വേണ്ട പോലെ നീങ്ങും . കേവലം ഓലപ്പാമ്പ് ആണ് എന്ന് കരുതിയാല്‍ തെറ്റി . വിഷ്ണു നമ്പൂതിരി താങ്കളെ പോലുളവരുടെ ഈ പോസ്റ്റ് കണ്ടു ചിരിച്ചതിന്റെ അര്‍ഥം താങ്കള്‍ക്ക് മനസ്സിലായോ ? അദ്ദേഹത്തിന്‍റെ മുഖത്തെ ബ്രഹ്മ തേജസ്സു തിരിയുടെ മുഖത്ത് ഇല്ലല്ലോ . ഇങ്ങനെ സദാ ദുഷിച്ച ചിന്തകള്‍ നിറഞ്ഞതിനാല്‍ ആവും ല്ലേ !
This comment has been removed by the author.
ReplyDeleteകൊച്ചുമിടുക്കാ, നിന്‍റെ മുഖത്ത് ബ്രഹ്മ തേജസ്സ് തിളങ്ങുന്നുണ്ട്. നിന്‍റെ അഭിപ്രായം എന്താണ് എന്നറിയില്ല. അസഹിഷ്ണുവായ ഈ അബുസീവ് എഴുത്തുകാരന്‍ റിമൂവ് ചെയ്തിരിക്കുന്നു . നിശ്ചയമായും ഈ പ്രായവും പക്വതയും ഒത്തിണങ്ങേണ്ട ഈ ആളുകളില്‍ നിന്ന് ഉണ്ടായിട്ടില്ലാത്ത അഭിപ്രായം ആയിരുന്നിരിക്കണം അത്. ഇത്തരം ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ തൂലിക ഉയര്‍ത്തിയത്തില്‍ സന്തോഷം
DeleteShri Pranavdathan VK യുടെ കമന്റ് ഞാനും കണ്ടില്ല. അത് അയാള് തന്നെയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. ബാലിശമായ അഭ്യൂഹമാണ് തന്റേതെന്ന് ബോധ്യം വരുമ്പോള് ബാലമുരളിയും സ്വന്തം കമന്റുകള് ഡിലീറ്റ് ചെയ്യും.
Deleteകണ്ടില്ല എന്ന് മുഴുത്ത നുണ പറയുന്നോ തിരീ. അഭ്യൂഹം ബാലിശമല്ല എന്ന് വളരെ ഉറപ്പ് . എനിക്ക് ഡിലിറ്റ് ചെയ്യേണ്ട കാര്യം ഇല്ലെടോ വാസൂ. ആദ്യം പഠിപ്പിച്ച അധ്യാപകനെ ഓര്‍ത്തു നോക്ക് ആദ്യം . അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതി നോക്ക് . അല്ലാതെ ഇങ്ങനെ വിഡ്ഢിത്തങ്ങള്‍ പടച്ചു വിടല്ലേ . ശ്രീ നാരായണ ഗുരു പറഞ്ഞിട്ടില്ലേ അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖതിനായ് വരേണം എന്ന് . നമസ്കരിക്ക് ആ നല്ല ചിന്ത നമുക്കായി അരുളിയ ഗുരുവിന്റെ മുന്നില്‍. നിന്റെ ഈ കാലുഷ്യം ഒക്കെ അകലും . എന്നിട്ട് ആരെയാണോ നീ ടാര്‍ജെറ്റ് ചെയ്തത് ആ മനുഷ്യനോട് മാപ്പിരക്ക് . മനസ്സ് കൊണ്ടെങ്കിലും . ഇനിയെങ്കിലും തനിക്ക് നല്ലത് തോന്നട്ടെ വാസൂ .
Deleteബാലമുരളീ,ദത്തന്‍റെ മെയില്‍ ലോഗ്ഇന്‍ ചെയ്തിരിക്കെ അതറിയാതെ ആണ് ഞാന്‍ ഒരു ഘട്ടത്തില്‍ ഒരു കമന്‍റ് ഇട്ടത്. എന്‍റെ മകനാണ് , ഇയാളുടെ അസത്യ പ്രചാരണ ത്തില്‍ അയാളെ വലിച്ചിഴയ്ക്കരുതല്ലോ ; ഞാന്‍ തന്നെയാണ് അത് ഡിലിറ്റ് ചെയ്യിച്ചത്. പിന്നെ ഇക്കാര്യം മറക്കുകയും ചെയ്തു. താങ്കള്‍ ഇങ്ങനെ തകര്‍ത്താടി (വീരേന്ദ്ര സെവാഗ് ബാറ്റു ചെയ്യും പോലെ )എന്നെ ഈയിടെ അറിയിക്കും വരെ . ഇയാളോട് താങ്കള്‍ ഇവിടെ എവിടെയോ പറഞ്ഞ പോലെ തന്നെയാണ് ; നാണം കെട്ടവന്‍റെ മൂട്ടില്‍ ആല് മുളച്ചാല്‍ .. ഇപ്പോള്‍ പുതിയ പോസ്റ്റില്‍ താങ്കളുടെ കമന്‍റുകള്‍ കോര്‍ത്തിണക്കിയാണ് ഇറക്കിയിരിക്കുന്നത് പ്രചാരവേല ! ഇയാളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
Deleteബാലമുരളി പികെ.ഒരു കമന്റ് ഡിലീറ്റ് ചെയ്തു എന്ന് തോന്നുന്നു. വിഷ്ണു നമ്പൂതിരിയുടെ കമന്റിലെ പരാമര്ശം. ഇങ്ങനെ. Pkb Murali //ഒപ്പം കമന്‍റ് ചെയ്തവരെ ഇയാളുടെ മറ്റു പോസ്റ്റുകളില്‍ കാണാന്‍ ഇല്ലാത്തതിനാല്‍ തന്നെ ഇയാളുടെ ദുരുദ്ദേശ്യം വ്യക്തമാണ് . //
ReplyDeleteഅപ്പൊ. അതാണ് ഈ പോസ്റ്റില് ദുരുദ്ദേശം ആരോപിക്കാന് കാരണം. എത്ര വിചിത്രമായ റീസണിംഗ്... അതായത് ഇതില് ലൈക്കും കമന്റും ചെയ്തിരിക്കുന്ന അത്രയും ആളുകളുമായി ഗൂഡാലോചന നടത്തി ഇട്ട പോസ്റ്റാണ് ഇതെന്ന്. എത്ര ബാലിശമായ കണ്ടെത്തല്.. .
ഒരു വിചിത്രവുമല്ല വാസ്വോ . ഇതിന് ഗൂടാലോച്ചനയുടെ കാര്യം ഒന്നും ഇല്ലെടോ . ചില ആളുകള്‍ക്ക് ലിങ്ക് അയച്ചു കൊടുത്താല്‍ പോരെ. ഇത്രയും കമന്റ് ഇട്ടതില്‍ ഒന്ന് പോലും ഡിലിറ്റ് ചെയ്തില്ല. വാദിയെ പ്രതി ആക്കല്ലേ./Pranavdathan V.K27 July 2013 09:28
DeleteThis comment has been removed by the author. / എന്ന് കാനാനില്ലെടോ മിസ്റ്റര്‍ ? താങ്കള്‍ ഇത് ആരെ ടാര്‍ജെറ്റ് ചെയ്തതാ ? എന്താ പറയാന്‍ ഭയം ഉണ്ടാവും അല്ലെ ? നല്ല മാതിരി ബ്ലോഗ് എഴുതി കൂടെടോ തിര്യെ തനിക്ക് ?
Pranavdathan is the author of his comment. If it was i who removed , their will be no more residue. I can remove ur comments too. But that is not my policy.
DeleteI can not find any sense with Balamurali. അദ്ദേഹം അധ്യാപകനാണെന്നൊക്കെ പറയുന്നുണ്ട്. പക്ഷെ എഴുത്ത് കണ്ടാ തോന്നില്ലാട്ടോ. അറിവില്ലാത്തവരെ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് ഉള്ളവനല്ലേ അധ്യാപകന്.. ചോദ്യകര്ത്താക്കളുടെ നേരേ കണ്ണുരുട്ടി ഇരുത്തുന്നവരുടെ കൂടെയാണ് ഇദ്ദേഹമെന്ന് മനസ്സിലായി. ഇതുവായിച്ച് രസിച്ച അധ്യാപകരൊക്കെ വിഡ്ഢികളാവണമല്ലൊ.. ബാലമുരളിസാറേ...
DeleteIt is inconvenient to have a discussions thorough this comment boxes. I hope to discuss through chat box or a small fb group.
Deleteas u r mistaken.
Deleteഇയാള്‍ ആകെ ക്കൂടി ഒരു സത്യം പറഞ്ഞത് ഇതാണ് : // Vasu Diri4 August 2013 02:12
DeletePranavdathan is the author of his comment. If it was i who removed , their will be no more residue. I can remove ur comments too. But that is not my policy.//
ഒരിക്കലുമില്ല ഇവിടെ തുടരാം തനിക്ക് പേടി ഇല്ലെങ്കില്‍ . ഞാന്‍ അദ്ധ്യാപകന്‍ ആകുന്നത് കുട്ടികളുടെ അടുത്താണ് . തന്നെപ്പോലെ അധ്യാപകരെ മൊത്തം ദുഷിച്ചു സംസാരിക്കുന ആളോട് ഇങ്ങനെയും സംസാരിക്കും
ReplyDelete// ഇതുവായിച്ച് രസിച്ച അധ്യാപകരൊക്കെ വിഡ്ഢികളാവണമല്ലൊ.. ബാലമുരളിസാറേ...// ഇത് വായിച്ചു രസിച്ചവര്‍ അധ്യാപകരാണ് എന്ന് ആര് പറഞ്ഞു ! ഒരാള്‍ പോലും ഉണ്ടാകാന്‍ ഇടയില്ല. പിന്നെ ഈ ലൈക്കും കമന്റും ഒരു കണ്ണില്‍ പൊടിയിടല്‍ ആണ് എന്ന് ഇനിയും ഫേസ് ബുക്കില്‍ മാത്രം ജീവിക്കുന്ന താങ്കള്‍ക്ക് മനസ്സിലായിട്ടില്ലേ ?! ഇവിടെയാണല്ലോ വിവാദമായ ഈ വിഷയം കണ്ടത് അതിനാല്‍ ഇവിടെ സംസാരിക്കാം
ReplyDeleteVery Boran enna blog post nte comment box aanu ithu. Very Very Boran aaya oralkku ulla class room alla.
ReplyDeleteതനിക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ഒക്കെ തന്‍റെതായ രീതിയില്‍ വ്യാഖ്യാനിച്ച് ഇമ്മാതിരി ബ്ലോഗ് പടച്ചു വിട്ട് അത് ഒരു പ്രസ്ഥാനം ആണ് എന്ന് സ്വയം പറഞ്ഞു നടക്കുന്നതിനേക്കാള്‍ ബോറ് വേറെ എന്തുണ്ട്രോ വാസ്വോ !
Deleteവായിക്കണം എന്നാരും നിര്‍ബന്ധിക്കുന്നില്ലല്ലോ.
Deleteനിര്‍ബന്ധിച്ചാലും ആരും വരികയും ഇല്ലല്ലോ !
DeleteVasu Diri4 August 2013 03:10
DeleteIt is inconvenient to have a discussions thorough this comment boxes. I hope to discuss through chat box or a small fb group.
അധ്യാപകന് പെരുവഴിയില് കിടന്ന് അടി കൂടുന്നതാണ് ശീലം അല്ലേ?
ReplyDeleteസ്വന്തം ശീലം മറ്റുള്ളവരില്‍ ആരോപിക്കല്ലേ . തന്നെ പറ്റി ചില ഫേസ് ബുക്ക് സുഹൃത്തുക്കള്‍ പറഞ്ഞു . അവര്‍ താന്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ് വഴക്ക് എനിക്ക് അയച്ചു തന്നു Gr Kaviyoor മാഷേ ഈ നാരായണ വാസുദേവന്‍ നമ്പൂതിരി പഴയ സ്വഭാവം കാട്ടുന്നെ ,ഞാന്‍ ഇല്ല എവിടെക്കിനി സുല്ല്, പേര് മാറി മുഖം മാറി ഉള്ള കളി ഏറെ ആയി
Deleteabout an hour ago · Edited · Unlike · 1
Vasu Diri Angane odaan thudangiyaal odaane neram kaanoo. Thottaal vaadaruthu. odaruthu. Escapism not a remedy. Don't project silly things, pls.
about an hour ago · Edited · Unlike · 1
Krishnan Velanezhy Vasu Diri whats the problem man?
about an hour ago · Like
Vasu Diri No problem to me.
about an hour ago · Like
Vasu Diri peril saamyam ulla oraal ente kavitha addehathe patti aanennu dharichu vashaayi.
about an hour ago · Like
Krishnan Velanezhy Angane thonniyathil kuttam paayaanavillallo. adhehathe alla udheshichath ennu paranju oru kshmapanam vendiyirunnu. prasam oppikkan sthalapperukal cherthu vachathanenkil.
about an hour ago · Like// ഇത് വായിച്ചപോളല്ലേ തന്റെ തനി സ്വഭാവം ഇങ്ങനെ ആണ് എന്ന് ഉറപ്പായത് . ഇത് പോലെ വേറെയും അയച്ചു തന്നിട്ടുണ്ട് . താന്‍ ഏതൊക്കെ ഗ്രൂപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട് ഇങ്ങനെ അടി ഉണ്ടാക്കിയിട്ട് .
ബാലമുരളീ ഇയാള്‍ അസഹിഷ്ണുത വെളിപ്പെടുത്തുന്ന മറ്റൊരു സന്ദര്‍ഭം ; അതു പക്ഷെ താങ്കള്‍ കാണ്ടിട്ടില്ല : നമ്മുടെ അമ്മാത്ത് ഗ്രൂപ്പില്‍ നിന്ന് // : Prasad Shekara
Deleteചേട്ടനെ നിന്നുടെയച്ഛനെന്നോർക്കണം
ചേട്ടത്തിയമ്മയെ ഞാനെന്നുമോർക്കണം
കാടിനെ നാടെന്നുമോർക്കണം ലക്ഷ്മണാ
പോയി വാ കൊച്ചനേ നല്ലതെ വന്നിടൂ.
മൂലം -
രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം...
ഹരി, നന്നായിരിക്കുന്നു. നിനക്കൊരു കയ്യ് നോക്കിക്കൂടെ? ഒരു മൊഴിമാറ്റം, ഇങ്ങനെ തമ്പുരാന്റെ പച്ചമലയാളം sreejih varmma
Unlike · · Unfollow Post · 20 July at 15:40
You, Thulasi Harinarayanan, Devadas AC, Dheeraj Bhattathiri M and 15 others like this.
Prasad Shekara Sreejith V T Nandakumar
തം ഭാര്യാ ബാണ മോക്ഷേണ രാമ ദത്തേന സംയുഗേ |
ഹതം പ്ലവഗ ശാര്‍ദ്ദൂലം താരാ ശുശ്രാവ വാലിനം ||
രാമായണം; കിഷ്ക്കിന്ധകാണ്ഡം. ४-१९-३
20 July at 15:41 · Unlike · 2
V.b. Krishnakumar കൊള്ളാം പ്രസാദ്
20 July at 15:42 · Like · 2
Kns Nampoothiri Athe nannayittontu chetta (aniya)
20 July at 18:08 via mobile · Unlike · 1
V.b. Krishnakumar കര്‍ക്കിടകത്തില്‍ 'ചേട്ട'യെ കളയണം ! അനിയാ എന്ന് മതി കേയെന്നെസ് !
20 July at 21:59 · Like
Kns Nampoothiri Chetta here in south denotes elder brother with respect !
20 July at 22:05 via mobile · Like
Jithesh Pb Perattupuram Mana achanulla dravidam koodiyaakamaayirunnu..
21 July at 00:40 · Like · 2
Sreehari B Krishnan nice...
21 July at 10:50 · Like · 1
Prasad Shekara ജിതേഷ് pb ഇനി ശ്രമിക്കാം നന്ദി
21 July at 11:44 · Like · 1
Vasu Diri നശിപ്പിച്ചു എന്നേ ഞാന് പറയൂ. കൊച്ചനെ എന്ന പ്രയോഗം.. മൂലത്തിനെ അടിച്ച് ഒടച്ചു.
23 July at 09:00 · Like · 1
Jithesh Pb Perattupuram Mana i disagree with vasu diri..thaatha...ennnathu makaney..ennuthanneyanenkil..kunje ennokke paraympole kochane ennu paranju koode?
23 July at 19:54 · Like · 2
Vasu Diri ഇത് മിമിക്രിയല്ല. കഥാപ്രസംഗവുമല്ല. രാമായണം ആണ്. വേള്ഡ് സാഹിത്യം. അതിനൊരു അത്യുന്നതമായ നിലവാരം ഉണ്ട്. ഗ്രാമ്യഭാഷകള് ഉപയോഗിച്ച് ജനകീയവല്ക്കരിക്കാന് നോക്കിയാല് അത് പുരാണത്തിന്റെ മഹത്വത്തെ ഇടിക്കുന്നതിന് തുല്യമാണ്. മുഖം എന്നതിന് ആനനം വദനം എന്നൊക്കെയുള്ള പര്യായ ശബ്ദങ്ങളെ ഉപയോഗിക്കാറുള്ളൂ. താങ്കളുടെ ന്യായം അനുസരിച്ച് മുഖാരവിന്ദം മോന്തക്കുറ്റി ആകുമല്ലൊ... ഒരു വേദിയില് പോയി അവതരിപ്പിച്ച് നോക്ക്. കരണക്കുറ്റി ചിലപ്പോള് പുകഞ്ഞു എന്നു വരാം. കൊച്ചനേ എന്നത് നിലവാരമുള്ള കവിതയ്ക്ക് പോലും പറ്റിയ വാക്കല്ല.
Delete23 July at 21:30 · Like
14 hours ago · Like
V.b. Krishnakumar v.b.Krishnakumar വാസ്തവത്തിൽ ഗ്രാമ്യമായ പദ ങ്ങൾ ഉപയോഗിക്കുന്നത് ഈ വരികളെ കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത് . രാമായണത്തിനു ദോഷം ഉണ്ടാക്കാൻ പോന്നതാണ് എന്നു കരുതുന്നില്ല ,.വളരെ ഇഷ്ടപ്പട്ടു ഈ വരികൾ
23 July at 22:29 · Like · 1
Sreehari B Krishnan സാഹിത്യ പരമായി താങ്കൾ പറയുന്നത് ശരി ആയിരിക്കാം,.. എന്നാലും ഒരാളുടെ ശ്രമത്തെ എത്ര താണ രീതിയിൽ നിന്ദിക്കുന്നത് വളരെ ലജ്ജാകരം. താങ്കൾ ആര് തന്നെ ആയാലും ഇതു വളരെ മോശമായി പോയി.. വന്ദിചില്ലെലും നിന്ദിക്കണോ.. ? പുരാണം ജനകീയവൽകരിക്കരുത് എന്നാണ് എങ്കിൽ എന്തിനു സംസ്കൃത സാഹിത്യം മലയാളത്തിലേക്ക് തർജിമ ചെയണം.. ? അങ്ങനെ ചെയ്ത കൊണ്ട് മഹത്തായ സാഹിത്യങ്ങൾ, അതിന്റെ മൂല്യം ഇടിയുന്നതായി ഇന്നു വരെ ആരും പറഞ്ഞു കേട്ടില്ല.. .. Vasu Diri
24 July at 00:30 · Unlike · 4
Vasu Diri <> ഈ ഗ്രൂപ്പില് വിമര്ശനം പാടില്ലെന്ന നിയമം ഉണ്ടാക്കി പിന് ചെയ്ത് വയ്ക്ക്... അടുത്ത കമന്റ് എനിക്ക് അസഹ്യമായാല് അതിന് മറുപടി ഞാനപ്പോ പറയാം.
24 July at 08:24 · Like
Vasu Diri വൈകിക്കുന്നില്ല ഞാനീ ഗ്രൂപ്പ് വിടുന്നു.
24 July at 08:25 · Like
v.b. Krishnakumar മുകളില്‍ കൊടുത്ത കമന്‍റ്സ് ശ്രദ്ധിച്ചാല്‍ ആരോഗ്യകരമായ വിമര്‍ശനം വിലയിരുത്തല്‍ ആരെല്ലാം നടത്തി എന്ന് വ്യക്തമാവും. ശ്രീഹരി പറഞ്ഞ പോലെ ഒരാളുടെ കവനപരിശ്രമങ്ങളെ വന്ദിച്ചില്ലെങ്കിലും ആരും നിന്ദിക്കരുത്, അവ എത്ര മോശമായാലും ശരി. ഇവിടെ ഈ വരികള്‍ എത്ര മനോഹരമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടതെന്നോ! ശബരി താന്‍ തന്നെ തിന്നു സ്വാദു നോക്കിയിട്ടാണ് ശ്രീരാമചന്ദ്രനു വേണ്ടി ശേഖരിച്ച ഫലങ്ങള്‍ കൊടുത്തത് . ഭഗവാനാകട്ടെ അവ ഒരു അറപ്പും കൂടാതെ തിന്നുകയും ചെയ്തു. ഇവിടെ ഈ വരികളിലും ആ ഒരു നിഷ്ക്കളങ്കത അനുഭവപ്പെടുന്നു . ഭഗവാനും ഇഷ്ടമാകുന്ന വരികള്‍ പ്രസാദ് എന്തോ വിഷമത്താല്‍ ഗ്രൂപ്പ് വിട്ടതാണ് ഏറെ വിഷമമുണ്ടാക്കുന്ന കാര്യം . വളരെ സാത്വികനും ആത്മാര്‍ഥത നിറഞ്ഞയാളും ആയ അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരണം . ബാക്കി കൂടി എഴുതിക്കണം . Sreehari B Krishnan please !
24 July at 08:43 · Like · 3
v.b.Krishnakumar ദേ.... പോയീ ... ദാ വന്നൂ എന്ന് പറഞ്ഞ പോലെ തിരിച്ചു വന്നു പ്രസാദ് Prasad Shekara
24 July at 16:13 · Like · 5
Thulasi Harinarayanan very nice.....
24 July at 22:10 · Unlike · 3
14 hours ago · Like//
so what? Adi koodaan thanne enikku special groups undu varunno?
ReplyDeleteഅടിതിരി എന്ന് മാറ്റെടോ പേര് ; തന്നെ പോലുള്ളവരെ ഇവിടെ വന്നു വേണം തല്ലാന്‍ .
ReplyDeleteഉത്തരവ് പോലെ.
ReplyDeleteവാസു'അടി'തിരീ അതോ വാസു'അടി'യാനോ ?
Deleteഎന്തായാലും വളരെ ഊഷ്'മലം' ആയ പ്രതികരണം .
ithaano thante adi? ath thaniye adichaal mathi. njan saman marode fight cheyyaarulloo.
Deleteഅടിതിരിക്ക് പാകത്തില്‍ അടിക്കാന്‍ പറ്റിയ ആളുകള്‍ ഉണ്ട് ല്ലേ ഫേസ് ബുക്കില്‍. അവിടെ ഒക്കെ അടിക്കാന്‍ തന്നെയാടോ തന്റെ ഒക്കെ യോഗം . കുറെ ശ്രീ നാരായണ ശകാരവും ഗോക്രി ചീത്തയും പറഞ്ഞാല്‍ ബ്ലോഗ് ആകുമോ അശാന്തി വിചാരത്തിന്റെ കാരണ ഭൂതമേ !
Deletevittu podey.....
ReplyDeleteഓ പോടേയ്... 'അടി'തിരി പാടേ തന്റെ സ്വഭാവത്തിനോട് അങ്ങനെ പറയ് !
ReplyDelete//'നരകം' ബ്ലോഗ് പ്രസിദ്ധീകരിച്ച അധ്യാ'പക'വധം ഹിറ്റായി. മണിക്കൂറുകള്ക്കകം കമന്റുകള് പ്രവാഹമായി എത്തി. ലൈക്കുകളുടെ കാര്യം പറയാനുമില്ല. Page view 144, likes 82, comments 30. ഈ എണ്ണം പറഞ്ഞാല് അത്ര അധികം ഒന്നുമല്ലെങ്കിലും ശാന്തിവിചാരം റിലേറ്റഡ് ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം ഇത് റിക്കാര്ഡു തന്നെ. unpopular വിഷയങ്ങളും അപ്രിയസത്യങ്ങളുമാണല്ലൊ ഈ സൈറ്റുകള് അവതരിപ്പിക്കുന്നവയില് അധികവും. :)//
ReplyDeleteനന്മയുള്ളവര്‍ക്ക് അപ്രിയമാണ് ഈ പറയുന്നത് എന്നത് സത്യം; അപ്രിയസത്യം അല്ല എന്നത് സത്യം . എന്നാല്‍ പലര്‍ക്കും ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ ആയിരിക്കും പ്രിയം എന്നതാണ് സത്യം . അത് കണ്ടു വാസു'അടി'തിരി ഭ്രമിച്ചു വശായിരിക്കുന്നു ! ആയ് ആയ് എന്താ തലയില് നിറയെ കാലുഷ്യം ആണ് ല്ലേ തിരുമേനീ . ഇതൊന്നും ഭ്രാമണന് ചേര്‍ന്നതല്ല ട്ടോ . എന്താ ചെയ്വാ . ആ കുലത്തില് വഴി തെറ്റി ജനിച്ചു പോയീ ല്ലേ .
// തികച്ചും അപ്രതീക്ഷിതമായിരുന്നു വായനക്കാരില് നിന്നും ഇങ്ങനെ ഒരു പ്രതികരണം. ഒരുപക്ഷെ അധ്യാപകര്ക്ക് എതിരായ ഒരു വിചാരണ നടത്താന് ആരുംതന്നെ തയ്യാറായിരിക്കില്ല. വ്യക്തിനിഷ്ഠമായി ഒരു പ്രത്യേകവ്യക്തിയ്ക്ക് എതിരായി വിരല് ചൂണ്ടലല്ല ബ്ലോഗിന്റെ ലക്ഷ്യം. പൊതുസമൂഹത്തില് അധ്യാപകരെന്ന ലൈസന്സ് ദുരുപയോഗം ചെയ്ത് ഇതര സ്ഥലങ്ങളിലും റോള് ഷിഫ്ടിങിന് തയ്യാറാവാത്ത അധ്യാപകവേഷങ്ങള്ക്ക് എതിരെയാണ് ബ്ലോഗ് ലക്ഷ്യമിടുന്നത്.//
വിവരദോഷം ഒരു പാട് ണ്ട് ല്ലേ ; കുരുത്തക്കേടും . അധ്യാപകന്മാരെ മാത്രേ മേടാന്‍ അറിയൂ. പൊതു സമൂഹത്തില് ആണോ താന്‍ ഈ പറയുന്ന അദ്ധ്യാപകന്‍ ലൈസന്‍സ് ദുരുപയോഗം ചെയ്തത് . അതോ ഫെയ്ക് ബുക്കിലോ ?! അത് റിയല്‍ വേള്‍ഡ് അല്ലാ ന്നു ഈ വിഡ്ഡിയാന്‍ തിരുമേനിക്ക് ആരും പറഞ്ഞു കൊടുക്കാന്‍ ല്ല്യെ ! ഒരു തെളിവ് ഇല്ലാതെ ഇങ്ങനെ കാടടച്ച് വെടി വെയ്ക്ക്യെ ! കഷ്ടം കഷ്ടം . അശാന്തി വിചാരക്കാരന്‍ തിരുമേനീ. കൂടുതല് കളിച്ചു കളിച്ചു തിരുമെനീമ്മല് ആരും കയ്യ് വെയ്ക്കാതെ നോക്കിക്കോളോ ട്ടാ !
//അവര് മറ്റുള്ളവര്ക്ക് എത്രമാത്രം ഉപദ്രവകരമാണ് എന്ന് അവര് പോലും അറിയുന്നില്ല. അത്തരക്കാര്ക്ക് അല്പമെങ്കിലും വീണ്ടുവിചാരം ഉണ്ടാകാന് ഈ ബ്ലോഗ് ഉപകരിച്ചെങ്കില് മാത്രമേ യഥാര്ഥവിജയം അവകാശപ്പെടാനാവൂ. അത് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാന് വക നല്കുന്നതാണ് തുടര്ന്നു ലഭിച്ച പ്രതികരണങ്ങള്. അവയിലേക്ക് ഏറ്റവും മുഖ്യമായിട്ടുള്ളത് ഈ ബ്ലോഗാഗ്നി പൊള്ളല് ഏല്പിച്ച വ്യക്തിയുടെ പ്രതികരണമാണ്. പൂര്ണമായിട്ടല്ലെങ്കില് പോലും അത് ഉള്ക്കൊള്ളാനുള്ള സഹൃദയത്വം അദ്ദേഹം പ്രകടിപ്പിച്ചു എന്നതില് ഞാന് ആശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല് ഉപദ്രവിക്കാനൊന്നും ഉദ്ദേശമില്ല.//
ആരാ ആ വ്യക്തി വാസ്വോ . താന്‍ അവിടേം ഇവിടേം തൊടാണ്ടെ എന്തൊക്കയോ അവകാശവാദം നെരത്ത്കയല്ലെടോ .താന്‍ ഈ അവകാശപ്പെടുംപോലെ എന്തെങ്കിലും ഒരു ഗുണം ആര്‍ക്കെങ്കിലും ഇമ്മാതിരി എഴുത്ത് കൊണ്ട് ഉണ്ടോടോ ?! ഒന്നുകില്‍ താന്‍ ഒരു പമ്പര വിഡ്ഢി. അല്ലെങ്കില്‍ ആരൊക്കെയോ തന്നെ കുരങ്ങു കളിപ്പിക്കുന്നു . ബ്ലോഗാഗ്നി പോലും ! മണ്ണാങ്കട്ട. ! തനിക്ക് ഇപ്പോഴും ഈ ഓണ്‍ ലൈനില്‍ ഇരുന്നു ചൊറിയല്‍ അല്ലാതെ വേറെ പണി ഒന്നും ഇല്ലേ ! വിവരം ഉണ്ട് എങ്കിലും വിവേകം ലവലേശം തൊട്ടു തീണ്ടിയിട്ടില്ല. എങ്ങന്യാ അത് . പഠിപ്പിച്ച ടീച്ചറുടെ വിളിയില്‍ പോലും ദോഷം കാണുന്ന മനസ്സല്ലേ തന്റെ ! ഗുണം പിടിക്കില്ല്യ !
ReplyDelete//Role shifting ഏറ്റവും കാര്യക്ഷമമായി ചെയ്യുന്ന ഒരു വിഭാഗമാണ് ശാന്തിക്കാര്. അമ്പലത്തിനുള്ളില് അവര് ഭസ്മം തൊടുന്നു. നടയടച്ച് പുറത്തിറങ്ങുമ്പോള് അത് മായ്ച്ചു കളയുന്നു. ഒപ്പം സമൂഹത്തിന് കാണുന്നത് കലി ആയിട്ടുള്ള പൂണൂല് ഷര്ട്ട് കൊണ്ട് മറയ്ക്കുന്നു. അതോടൊപ്പം നമ്പൂരി എന്ന ഭാവവും. ക്ഷേത്രത്തിന് പുറത്ത് നമ്പൂരി കളിക്കുന്നത് നായന്മാര്ക്ക് സുഖിക്കുമോ.. ആരും എതിരൊന്നും പറയണ്ട ഒരാള് സൂക്ഷിച്ചൊന്ന് നോക്കിയാല് മതി. സംഗതി പന്തികേടാണെന്ന് മനസ്സിലാകും. അതുകൊണ്ട് അമ്പലത്തിന് പുറത്ത് നായര് കളിക്കുക. അമ്പലത്തിനുള്ളില് മാത്രം നമ്പൂരിയാവുക എന്നതാണ് നടപ്പുള്ള കാര്യം. അനുഷ്ഠിച്ചു വരുന്നതും അങ്ങനെതന്നെ.//
എത്ര പേരുണ്ട് അങ്ങനെ ശാന്തിക്കാരുടെ ഇടയില്‍ . തന്നെ പറ്റി ഞാന്‍ അറിഞ്ഞത് താന്‍ അമ്പല കമ്മറ്റി കാരോട് അടി കൂടുന്ന കലഹിക്കുന്ന ഒരു ചൂടന്‍ ആണ് എന്നാണല്ലോ . സ്വയം ആചരിക്കാത്ത കാര്യങ്ങളില്‍ ആണല്ലോ വിലയിരുത്തല്‍ !
എനിക്ക് അറിയാവുന്ന എല്‍പി സ്കൂള്‍ അധ്യാപകര്‍ ഏറെയുണ്ട് . അതില്‍ എല്ലാവരും തന്നെ ഒരു തരത്തില്‍ മിടുക്കര്‍ ആണ് . പിന്നെ മനുഷ്യര്‍ ആയാല്‍ എന്തെങ്കിലും കുറവുകള്‍ കാണില്ലേ .
അറിയാവുന്ന ഒരു അദ്ധ്യാപകന്‍ ഉണ്ട് . അയാള്‍ ഈയിടെ ഒരു ഹൈസ്കൂള്‍ അധ്യാപകര്‍ക്കും പങ്കാളിത്തമുള്ള ഒരു ട്രെയ്നിങ്ങില്‍ പങ്കെടുത്ത് അവരോടൊപ്പം മികച്ച പ്രകടനം ആണ് നടത്തിയത്. ഫേസ് ബുക്കിലും നല്ല ക്രിയേറ്റീവ് ആയി ചെയ്യുന്നു. ഈയിടെ ഹൈസ്കൂള്‍ അധ്യാപകര്‍ ഉള്ള ഒരു സദസ്സിനെ അഭി മുഖീകരിച്ച് അയാള്‍ ചെയ്ത പ്രസംഗം കേട്ട് അവരെല്ലാം തന്നെ കയ്യടിച്ചു . ഒരു വിദ്യാഭ്യാസജില്ലയുടെ തന്നെ ക്ലബ് ചുമതല നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം ആയിരുന്നു അയാളുടെ വാക്കുകളില്‍ . ആ ആത്മ വിശ്വാസം എന്തായിരുന്നെന്നോ. ഡീ ഈ ഓ കൂടി അയാളെ വളരെ അപ്രീഷിയെറ്റ് ചെയ്തു . ഫേസ് ബുക്കില്‍ താന്‍ പറയുന്ന ആള്‍ എന്ത് ചെയ്തെന്നോന്നും പറയാതെ വെറുതെ കാടടടച്ചു വെടി വെയ്ക്കുകയല്ലാതെ എന്താ ഈ പോസ്റ്റില്‍. അയാളോട് വിരോധമുള്ള കുറെ വിഡ്ഢികള്‍ പിന്തുണചെന്ന് കരുതിയാണോ ഈ അവകാശവാദം ?! ഇനിയെങ്കിലും നല്ല കാര്യങ്ങളെ കുറിച്ച് എഴുതൂ മിസ്റ്റര്‍. ജീവിതം ഇങ്ങനെ അക്ഷരങ്ങളെ വ്യഭിചരിച്ചു തുലയ്ക്കല്ലേ .
ഇപ്പ സംഗതി ക്ലിയര്‍. Valiya Boss nte ചെറിയ ദാസ്. :D :D :D
ReplyDeleteകുറച്ചധികം കഷ്ടപ്പെട്ടു. ചില്ലറ വല്ലോം തടയ്വോ u ദാസേ !
ReplyDeleteവിജയാ ഈ വാസുവിന് വട്ടായി എന്നാ തോന്നണെ ! ചില്ലറ അടിതിരി അല്ല ഇയാള്‍ ! എന്തൊക്കെയോ പിച്ചും പേയും പറയുന്നു . ഗുരുക്കന്മാരെ അല്ലേ ഗുണ ധോഷിചിരിക്കണേ !
ReplyDeleteഇയാള് ആ മാഷടെ ഫേക് ഐഡി ആണെന്ന് ഒരു വായനക്കാരന് മേലെ അഭിപ്രായപ്പെട്ടിരിക്കുന്നു. fb comment box നോക്കൂ. ഹരി തെക്കില്ലം.
ReplyDeleteഒരുത്തനെ തന്നെ നിനചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും എന്ന് നമ്മടെ എഴ്റതശ്ശന്‍ പറഞ്ഞിട്ടുണ്ട് കേട്ടിട്ടുണ്ട്രോ തിരി മേന്യേ ?! ഒരു പോസ്റ്റ് ഇടുമ്പോ, അതിനു തക്ക ആധികാരികത വേണം. താന്‍ ഒരു മാഷ് എല്പീ സ്കൂള്‍ അദ്ധ്യാപകന്‍ എന്നൊക്കെ പറഞ്ഞു. എന്ത് കോപ്രായം എന്നൊക്കെ തെളിവുകള്‍ നിരത്താതെ കുറെ കാടടച്ച് വെടി വെയ്ക്കല്ലേ ണ്ടായത് തിര്യെ ? നിന്നെ പോലുള്ള ആളുകള്‍ തന്നെ മതി ദൈവത്തിന്റെ നരകം സൃഷ്ടിക്കാന്‍ ? ഇതേതാ തന്റെ കൂടെ ഒരെണ്ണം ? പേടിക്ക് കൂട്ടിന് വിളിച്ചതാ ? സപ്പോര്‍ട്ട് വേണ്ടാ ന്നു പറഞ്ഞിട്ട് ? താന്‍ ആരടെയെങ്കിലും ഫെയ്ക്ക് ആണോ ന്നാ എനിക്ക് സംശയം . ഈ കുറി തൊട്ട് വെല്ല്യെ നമ്പൂരിശ്ശനായി അഭിനയിച്ചാ ആരും അറീല്ലാ ന്നാ വിചാരം ?! ഇനി അത് കണ്ടു പിടിച്ചട്ട് തന്നെ കാര്യം .
DeleteValiya Bhoothathinte kochu pretham
ReplyDeleteഎന്തായാലും കമന്റുകളും നല്ല ഹിറ്റായി. Valiya Bhoothathinte kochu prethaമാണോ ഈ കൂടെ കൂട്ടിയോന്‍ ? വലിയ ദിരി യുടെ കൊച്ചു തിരി !
Deleteഹ ഹ ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയ പോലെ ആയിട്ടുണ്ടല്ലോ മി. ബാലമുരളി
ReplyDelete//Balamurali P.K.4 August 2013 08:46
നാണം കെട്ടവന്‍റെ മൂട്ടില്‍ ആല് മുളചാലും ഒരു ചുക്കുമില്ല എന്ന ചൊല്ലുണ്ട് . തനിക്ക് ഒന്നും തോന്നില്ല?! //
എന്നാലും വാസുദിരി കുലുങ്ങില്ല ട്ടോ ..എനിക്ക് ഇയാളുടെ സ്വഭാവം മുന്‍പേ അറിയാം. എന്‍റെ ചില ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ നിന്ന് കലാപം ഉണ്ടാക്കി പുറത്തു പോയ വിദ്വാനാണ് .
നമ്മുടെ അമ്മാത്ത് എന്നൊരു ഗ്രൂപ്പ് ഉണ്ട്.രാമം ദശരഥം വിദ്ധി എന്ന ശ്ലോകത്തിന് ഒരാള്‍ ഇട്ട തര്‍ജ്ജമയില്‍ പ്രതിഷേധിച്ചായിരുന്നു ഗ്രൂപ്പ് വിട്ടു പോകല്‍ !
ഇനി ഞാനിട്ട ഈ കമന്‍റുകള്‍ക്കായിരിക്കും മറുപടി കാണുക ! ഏതെന്കിലും പോസ്റ്റ് ആയിട്ടായിരിക്കാം . എന്തായാലും ഇയാള്‍ക്ക് നല്ല മറുപടി കൊടുത്തല്ലോ . അഭിനന്ദനങ്ങള്‍ !
ReplyDeleteവാതാത്മകം ദനുജമേവ,മയി പ്രധൂന്വന്‍
ReplyDeleteവാതോല്‍ഭവാന്‍ മമ ഗദാന്‍ കിമു നോ ധുനോഷി ;
കിം വാ കരോമി പുനരപ്യനിലാലയേശ
നിശ്ശേഷരോഗശമനം മുഹുരര്‍ത്ഥയേത്വാം.
(നാരായണീയം ദശകം മുപ്പത്തിയെട്ടിലെ അവസാനശ്ലോകം)
ഇത് താങ്കള്‍ ഇപ്പോള്‍ താങ്കള്‍ക്കു ചുറ്റുമുള്ള നല്ല ആളുകളിലും ദോഷം ദര്‍ശിക്കുന്ന ഈ സ്വഭാവത്തിനു കാരണമായ മാനസികനില നേരെ ആയി സുഖം പ്രാപിക്കാന്‍ സഹായിക്കും.
ഇല്ലത്തെ മരുമഹനും എന്‍റെ അച്ഛന്‍ വടവര്‍ക്കോട്ടുമനയ്ക്കല്‍ ബ്രഹ്മദത്തന്‍ ഭട്ടതിരിപ്പാട് (v.b.)
അമ്മാമന്‍ ആണ്. അദ്ദേഹം ഉപദേശിച്ചിട്ടുണ്ട് എന്‍റെയും അദ്ദേഹത്തിന്‍റെയും ബന്ധു ആയ ഒരാളെ. അവര്‍ക്ക് പക്ഷെ വാര്‍ധക്യസഹജവും പാരമ്പര്യജന്യവും ആയ രോഗങ്ങള്‍ കൊണ്ട് കഷ്ടത അനുഭവിക്കവേ ആണ് ഈ മന്ത്രം ഉപദേശമായി കിട്ടിയത്.... ഇത്തരം രോഗാതുരമായ മാനസിക നില ഉണ്ടായിരുന്നില്ല !
താങ്കളും ഇത് മുടങ്ങാതെ ജപിക്കൂ. അപ്പോള്‍ ഫേസ്ബുക്കിലെ ഒരു എല് .പി സ്കൂള്‍ അധ്യാപകനെയെന്നല്ല പരിപൂര്‍ണ്ണനെയോ ശ്രീനാരായണഗുരുവിനെയോ ഒന്നും വധിക്കാന്‍ തോന്നില്ല . കുറച്ചു കാലം നല്ല പോലെ വേണ്ടി വരും.
എന്നാലും ദോഷമില്ല. ഒക്കെ മാറിയാലും ജപിക്കാം. എല്ലാറ്റിനും നന്ന് ഇത്.
അഥവാ ഇതിവിടെ നിന്ന് നീക്കി ക്കളഞ്ഞാലും മന്ത്രം അവിടെ ഉണ്ട് !
Vasu Diri
ReplyDelete5 hours ago near Kottayam, Kerala
ബ്ലോഗിലും ടൈം ലൈനിലും കുത്തിയിരുന്ന് കമന്റുകളും പോസ്റ്റുമിട്ട് ഉപരോധസമരം നടത്തിവന്ന രണ്ട് അധ്യാപക ശ്രേഷ്ഠരെ ഇന്നലെ ബ്ലോക്ക് ചെയ്യേണ്ടിവന്നു. ചാറ്റ് ബോക്സിലേയ്ക്ക് സമരം വ്യാപിപ്പിച്ചതിനെ തുടര്ന്നായിരുന്നു ഈ 'അറസ്റ്റ്.' രണ്ട് ദിവസത്തെ റിമാന്റിനു ശേഷം ജാമ്യം അനുവദിക്കാമെന്നു കരുതുന്നു. അലവലാതികളായാലും അധ്യാപകരല്ലേ... ആര്ക്കും ആക്ഷേപമില്ലെങ്കില്... മാത്രം...
Like · · Share
9 people like this.
Hari Thekkillam Nalla Adya 'pahayanmar'............ Matruka purashanulla medal kittum
5 hours ago · Like · 2
Archana Narayanan jamyam anuvadhikaruthu...karanam purathu poyal influence cheyyan pattunna alayathu kondu
4 hours ago · Like · 2
Vasu Diri mm. objn sustained.
3 hours ago · Like · 1
Prasannan Namboothiri Oru jeeva paryantham aavaam..
3 hours ago via mobile · Like · 1
Vasu Diri athu ve...no?
2 hours ago · Like
Anil P Subrahmanian അതുവ്വേ...ണോ.. നൊ...?
2 hours ago · Like · 2
Paruthipra Ravi വല്ലാതെ തെണ്ടിത്തരം കാണിയ്ക്കണോരെ ഒഴിവാക്കുക തന്നെയാണ് നല്ലത്....ഈ ഫെയ്സ്ബുക് എന്നു പറഞ്ഞാല്‍ നിര്‍ബന്ധിതമായി തെറി സ്വീകരിയ്ക്കാനുള്ള ഒരു സ്ഥലമൊന്നുമല്ലല്ലൊ. പിന്നെ ചില ആളുകള്‍ക്ക് മറ്റൊരു ഏര്‍പ്പാടുണ്ട്....പൊതുവെ സമ്മതരാണെന്ന ഒരു അന്തരീക്ഷം സ്വയം സ്രിഷ്ടിയ്ക്കും...എന്നിട്ട് അവര്‍ക്കിഷ്ടമില്ലാത്തോരുടെ മെക്കട്ട് കേറും...എന്താ അതിന്റെയൊക്കെ ആവശ്യം. ഞാന്‍ ഈ ഫെയ്സ്ബുക് നേരമ്പോക്കിനായിട്ടാണ് വെച്ചിരിയ്ക്കുന്നത്.
about an hour ago · Like · 2
Archana Narayanan Raviyetta njanum oru nerabokkayittanu vachirikkunathu
about an hour ago · Like · 2
Paruthipra Ravi ശ്രീ Vasu Diriഉദ്ദേശിച്ച ഒരു അദ്ധ്യാപകനെ എനിയ്ക്കറിയാം...അയാളെന്റെ ഒരു ബന്ധുവാണ്. അയാള്‍ ഫെയ്സ്ബുക്കില്‍ മാത്രമേ പ്രശ്നമുള്ളൂ. ഒന്നൂല്ല്യ, അയാളെഴുതുന്നതൊക്കെ കേമാണെന്നൊരു ധാരണ. മറ്റുള്ളവര്‍ എഴുതുന്നത് അത്രയ്ക്ക് പോരാ എന്നൊരു കമ്മന്‍ഡും ഇടും. സ്വയം കവിയായി പ്രഖ്യാപിച്ച് കവിയാകാന്‍ കഴിയാതെ വരുമ്പോളുള്ള ഒരു അങ്കലാപ്പ് അത്രേള്ളു.
about an hour ago · Like · 1
Paruthipra Ravi ഇനി മുതല്‍ ഫെയ്സ്ബുക്കില്‍ കണ്ട് പോകരുതെന്ന ഒരു ഉപാധിയോടെ അയാളെ വെറുതെ വിട്ടാലോ?
about an hour ago · Like · 2
Rajkumar Namboothiri വെടിയുണ്ടയെ നേരിടാം, പീരങ്കിയും നേരിടാം, പക്ഷെ ഭയപ്പെടരുതു.
about an hour ago · Like · 2
Dirimeniyude puthiya nuna bomb !
ReplyDeleteVasu Diri അദ്ധ്യാപകരെ ഏറ്റവുമധികം ആദരിക്കുന്ന ആളാണ് ഞാനെന്നാണ് എന്റെ ധാരണ. ആദരിക്കുന്ന എന്നു പറഞ്ഞാല് പോരാ, ആരാധിക്കുന്ന എന്ന് തന്നെ പറയാം. എന്നാല് എന്തെങ്കിലും വിയോജിപ്പ് തോന്നിയിലാത് പ്രകടിപ്പിച്ചാല് അധ്യാപകര്ക്ക് രസിക്കണമെന്നില്ല. രസിക്കുന്നവരുമുണ്ട്. ഉള്ളിലൊരു വിദ്യാര്ഥി ഉള്ള അദ്ധ്യാപകര്. അദ്ധ്യാപകന്റെ ഉള്ളിലൊരു വിദ്യാര്ഥിയുണ്ട്. അതുപോലെ നല്ല വിദ്യാര്ഥിയുടെ ഉള്ളിലൊരു അധ്യാപകനും ഉണ്ട്. സംശയാലുത്വം വിദ്യാര്ഥിയുടെ ഗുണമാണ്. സംശയനിവാരണം അധ്യാപകന്റെ ഗുണവും. വിദ്യാര്ഥിയും അധ്യാപകനുമൊക്കെ ഓരോ വ്യക്തിയുടെയും ഉള്ളിലുണ്ട്. അതൊന്നും ഒരു ട്രെയിഡ് മാര്ക്കായി കരുതി ട്രേഡ് യൂണിയന് സ്പിരിറ്റിലെടുത്ത് കലശലുകൂട്ടേണ്ട കാര്യമില്ല.
ReplyDelete