Monday 15 July 2013

അധികപ്രസംഗി



"അതേടാ ഞാനധികപ്രസംഗി തന്നെയാ... എന്റെ അധികപ്രസംഗം കേട്ടവരൊക്കെ ഇപ്പൊ വല്യ വല്യ സ്ഥാനത്ത് ഇരുന്ന് ശമ്പളം എണ്ണി മേടിക്കണ്ട്. മ്മടെ കുഞ്ഞൂഞ്ഞിനെ ഞാന് പഠി്പ്പിച്ചതാ.. അതും പറഞ്ഞ് ഞാനവനെ കാണാനൊന്നും പോവില്ല. മുഖ്യമന്ത്രിയല്ല പ്രധാന മന്ത്രി ആയാലും വേണ്ടാത്ത ശിപാര്ശയ്ക്ക് ഞാനില്ല. അതവനും അറിയാം. അറിവുള്ളവരായാലിത്തിരി അധികപ്രസംഗി ആയാലെന്താ? അതു നല്ലതല്ലയോടാ? അത് കേട്ടെങ്കിലും നിനക്കൊക്കെ ഇത്തിരി വിവരം വയ്ക്കട്ടെ....."

ശിഖാമണി മാഷിന്റെ പ്രസംഗം തുടങ്ങിയതേ ഉള്ളൂ. കത്തി പ്രസംഗം അങ്ങനെ കത്തിക്കയറും. അടുത്തിരിക്കുന്ന ആളിന്റെ സാക്ഷാല് കത്തി പുറത്ത് വരുന്നത് വരെ അത് തുടരും... ഇടവേളപ്പരസ്യങ്ങളില്ലാത്ത മെഗാ സീരിയല് പോലെ...

ഒരിക്കല് ഈ വിദ്വാന് ഒരു ബസ്സിന് കൈ കാണിച്ചു. അത് നിര്ത്താതെ പോയി. അടുത്ത ബസ്സിനു കൈകാണിച്ചിട്ട് അതും നിര്ത്തിയില്ല. മൂന്നാമത്തേ ബസ്സിനു കൈകാണിച്ചത് വഴിയിലേയ്ക്ക് കയറിനിന്ന് അത് തടയുന്ന രീതിയിലായിരുന്നു. കാലന് കുട നീട്ടി വീശിക്കൊണ്ടുള്ള പരാക്രമം. ഭാഗ്യം ഡ്രൈവര് സഡന് ചവിട്ടി നിര്ത്തി. ഇല്ലായിരുന്നെങ്കില് ദുരന്തം ഉണ്ടായേനെ.

ബസ്സ് നിര്ത്തി എന്നു കണ്ടപ്പൊ അതിനുള്ളില് കയറാനായിരുന്നില്ല മാഷിന്റെ ഭാവം. ബോര്ഡ് വായിക്കാനുള്ള വട്ടം കൂട്ടലായിരുന്നു. കുട കക്ഷത്തില് വയ്ക്കുന്നു...... ബാഗ് തുറക്കുന്നു....... കണ്ണട എടുക്കുന്നു..... അത് തുടച്ച് വയ്ക്കുന്നു.... അത് കണ്ട് തിരക്കുള്ള യാത്രക്കാര്ക്ക് പോലും നേരമ്പോക്ക് തോന്നി. ആരോ ചോദിച്ചു. "അപ്പച്ചന് എവിടെ പോകാനാ..."

"ഈ ബസ്സ് എങ്ങടാ പോണെ?"

"അപ്പച്ചന് എവിടെയാ പോണ്ടെ?"

"എന്റെ കാര്യം എന്തിനാ നിങ്ങള് അന്വേഷിക്കണത്? ഞാനൊരു സ്വകാര്യ വ്യക്തിയാണ്. ഇപ്പോള് അറ്റ് ദ മൊമന്റ് ഓഫ് സ്പീക്കിങ് സമയം ലവന് ഥേര്ടി,,, ഇതു വരെ നിങ്ങളുടെ പാസഞ്ചറായിട്ടില്ല. കസ്റ്റമറായിട്ടില്ല... വാഹനം പൊതുസേവനാര്ഥം ഉള്ളതാണ് സോ.. എന്റെ അന്വേഷത്തിന് മറുപടി പറയൂ. ഈ വണ്ടി എങ്ങോട്ടുള്ളതാ.."

"യാത്രക്കാരില് ചിലര് നല്ല വര്ത്തമാനം പറഞ്ഞു."

"ഈ ജാതി സംസ്കാരശൂന്യരായ ആള്ക്കാരാണോ ഈ വാഹനത്തിലുള്ളത്. എങ്കില് ഞാനിതില് യാത്ര ചെയ്യാനില്ല."

"പിന്നെ കൈകാണിച്ച് നിര്ത്ത്യേന്തിനാ.."

"ഓടിപ്പോണ വണ്ടീടെ ബോര്ഡ് വായ്ക്കാന് കുറച്ച് പ്രയാസാണേ.. നിര്ത്ത്യാത് വായിക്കാനൊരു മിനിറ്റേ വേണ്ടൂ. നിങ്ങടെ ഒരു മിനിറ്റല്ലേ ഞാനെടുത്തൊള്ളൂ. പകരം എന്റെ എത്ര സമയം നിങ്ങള് എടുക്കുന്നു. ഇതില് കൂടുതല് സമയം നിങ്ങള്ക്കായി ചെലവഴിക്കാന് എനിക്കില്ല. വണ്ടി എടുത്തോണ്ട് പോ. എനിക്ക് അടുത്ത വണ്ടിക്ക് കൈ കാണിക്കാനുള്ളതാ..."

No comments:

Post a Comment