ഇത് വരെ വിമര്‍ശകര്‍ കൈ വയ്ക്കാത്ത ഒരു വിഭാഗം ആണ് അഭിഭാഷകര്‍. അവരിലെ സഹൃദയര്ക്കായി ഇത് സമര്‍പ്പിക്കുന്നു. ഇത്തരം തമാശകള്‍ നിയമ വ്യവസ്ഥയെ മങ്ങല്‍ ഏല്‍പ്പിക്കുന്നത് ആണെന്നും, ഇത്തരം നീക്കങ്ങള്‍ മുളയിലെ നുള്ളണം എന്നും ഒക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉണ്ടാവാം. അപ്പോഴും ഒരു സംശയം പ്രബലം ആകുന്നു. അത് ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല.
ആര്‍ക്കൊക്കെയോ വേണ്ടി ആരൊക്കെയോ ചേര്‍ന്ന് വിഭാവന ചെയ്തു ആരുടെയോ പേരില്‍ അവതരിപ്പിച്ചിട്ടുള്ള നിശ്ചിതവ്യവസ്ഥകളുടെ എകാധിപത്യം ആണോ ഇവിടെ ജനാധിപത്യം എന്ന പേരില്‍ അറിയപ്പെടുന്നത്?
അധികം തഴക്കവും പഴക്കവും ആയിട്ടില്ലാത്ത അവ റിവ്യൂ ചെയ്യാന്‍ ഇനിയും വൈകിക്കണോ? കാലാനുസൃതം ആയ പരിഷ്കരണം എല്ലാത്തിനും ആവശ്യമല്ലേ?
No comments:
Post a Comment