നരകത്തിലെ സുഹൃത്തുക്കളെ,
കുറച്ചു ദിവസം ആയി ഇവിടെ വന്നിട്ട്. ഇതിനു അര്‍ഥം ഞാന്‍ അങ്ങ് സ്വര്‍ഗത്തില്‍ പോയിരുന്നു സുഖിക്കുക ആയിരുന്നു എന്നല്ല. അവിടെയും പോകാറില്ല.
ഞാന്‍ രണ്ടു ദിവസം ആയി ഭൂമിയില്‍ ബ്ലോഗ് എടുക്കുക ആയിരുന്നു. നാട്ടുവിചാരം ആണ് ഒടുവില്‍ എടുത്ത വിഷയം. അതില്‍ എന്റെ നാട്ടുകാരനായ മുഖ്യമന്ത്രിയെക്കുറിച്ചു നല്ലതല്ലാത്ത പരാമര്‍ശം ഉണ്ട്. എന്നാല്‍ വിമര്‍ശനം എന്ന് പറയാനില്ല. പക്ഷെ തോന്നും. കൂടുതല്‍ തോന്നും. ഡോസ് കുറവ് ആകുന്നതാ അവിടെ ഭംഗി. കൂടുതല്‍ പറഞ്ഞിട്ട് എന്തു കാര്യം. ഇത്രയല്ലേ പറഞ്ഞുള്ളൂ എന്ന് വിചാരിച്ചു എങ്കിലും അദ്ദേഹം അല്പം സമാധാനിക്കട്ടെ.
നരകത്തിലോ സ്വര്‍ഗത്തിലോ ഭൂമിയിലോ ഇരിക്കാന്‍ പറ്റുന്ന ഒരു ഉറച്ച ഭാവം മനസ്സിന് വരുന്നില്ല എന്നതാണ് സത്യം. എവിടെ ആയിരുന്നാലും ഒന്നേ നിര്‍ബന്ധമുള്ളൂ. ബ്ലോഗ് എഴുതാന്‍ സാധിക്കണം.
എങ്ങനെ മൂന്നു ബ്ലോഗുകള്‍ എഴുതാന്‍ സാധിക്കുന്നു എന്ന് ചിലര്‍ അത്ഭുതത്തോടെ ചോദിച്ചു. മൂന്നല്ല അഞ്ചു വരെ ആകാം എന്ന് തോന്നുന്നുണ്ട്. ഒരു അധ്യാപകനു നിത്യേന അഞ്ചു ക്ലാസ്സുകളില്‍ പോകേണ്ടി വരില്ലേ? അതുപോലെയേ ഉള്ളൂ. വിഷയം കിട്ടി കഴിഞ്ഞാല്‍ അര മണിക്കൂര്‍ മതി ഒരു ബ്ലോഗ് തട്ടിക്കൂട്ടാന്‍.
വിഷയദാരിദ്ര്യം എന്ന് ഒന്നില്ല. അമിതമായി എഴുതി വിട്ടാല്‍ വായിക്കുന്നവര്‍ക്കും ഒന്ന് ദഹിച്ചു വരേണ്ടേ എന്ന് വിചാരിച്ചാ.. കൂടാതെ നെറ്റിനു പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാനും വിചാരിക്കുന്നുണ്ട്. വളരെ അധികം സാധ്യതകള്‍ കാണുന്നുണ്ട് എങ്കിലും വ്യക്തമായ ഒരു രൂപരേഖ ഇല്ലാതെ ഒന്നും എടുത്തുചാടി തുടങ്ങാന്‍ ആവില്ല.

ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ റിവ്യൂ ചെയ്തു ഡോക്യുമെന്റ് തയ്യാറാക്കാന്‍പോലും സമയബന്ധിതം ആയി നടപ്പാകാതെ വരുന്നു. ഇതിനു കാരണങ്ങള്‍ പലതാണ്. നിശ്ചിത ദിശയില്‍ വലിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉള്ളത് ഒരാള്‍ മാത്രം ആയാലോ? അതിനു സമയം എടുക്കും. അത്രേയുള്ളൂ.
ഒരു വര്‍ഷം പിന്നിട്ട ശാന്തിവിചാരം ആശയങ്ങള്‍ ക്രോഡീകരിച്ചും നവീകറിച്ചും ഒരു പുസ്തകം തല്ലിക്കൂട്ടണം എന്ന് കരുതുന്നു. പക്ഷെ അതാര് പ്രസിദ്ധീകരിക്കും? പലതും പറഞ്ഞാല്‍ പോലും പലര്‍ക്കും ഇഷ്ടം ആവുന്നില്ല. അപ്പോള്‍ പുസ്തകം ആക്കിയാല്‍ ആരെങ്കിലും സഹകരിക്കുമോ?
എന്നാല്‍ പുതിയ ആശയങ്ങളെ സ്വീകരിക്കുന്നവരും ഉണ്ടെന്നു ബ്ലോഗ് പരിചയത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ അത്തരക്കാരെ കണ്ടെത്തുന്നതിനു ഗൂഗിളിന്റെ search engine പോരാ! അതിനു ഓഫീസില്‍ അല്ലെങ്കില്‍ വീട്ടില്‍ ഇരുന്നുള്ള എഴുത്ത് മാത്രവും പോരാ. അന്വേഷണയാത്രകള്‍ വേണ്ടിവരും. അതിനു വ്യക്തികളുടെയും സംഘടനകളുടെയും സഹകരണവും വേണ്ടിവരും.
അവ ലഭിക്കാന്‍ ഉള്ള സാധ്യതകള്‍ തന്നെയാണ് ഇപ്പോള്‍ കൂടുതലായി കാണുന്നത്. സൌഹൃദ ചര്‍ച്ചകളിലൂടെ പുതിയ ആശയത്തെ എങ്ങനെ അവതരിപ്പിക്കണം എന്ന് കുറെയൊക്കെ പഠിക്കുന്നതിനു ഫേസ്ബുക്ക് ഗ്രൂപ്പ് ചര്‍ച്ചകള്‍ ഉപകരിച്ചിട്ടുണ്ട്.
വായനയിലൂടെയും, പ്രതികരണത്തിലൂടെയും സഹകരിച്ചു നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി.
No comments:
Post a Comment