Tuesday, 23 July 2013

'ഒരു' ജാതി വാദം

ലോകത്തിലേറ്റവും ആദായകരമായ ബിസിനസ്സല്ലേ മീന് പിടിത്തം. വിതയ്ക്കാതെ കൊയ്യാം. ലക്ഷങ്ങള് നേടാം.  മെയ്യനങ്ങാതെ ജീവിച്ചു എന്ന് മുക്കുവനെ ആരും പറയില്ല. 

ശ്രീകോവില് അസഹ്യമായ ചൂടില് ശരീരം വാടിവിയര്ത്ത് ഇരുണ്ട് പ്രാകൃതരൂപമായ നമ്പൂരി, പ്രാതഭക്ഷണം കഴിക്കാത്തവന് വിയര്ക്കാതെ തിന്നുകയാണത്രേ. 

കടല് സമ്പത്ത് എല്ലാര്ക്കും തുല്യാവകാശമല്ലേ. നമ്പൂരിക്ക്  മീന് വിറ്റൂടേ.. 
ജാതി പറയരുതെന്ന് ഗുരു. 
പറയണമെന്ന് ശിഷ്യന്..
തെറ്റുപറ്റിയതാര്ക്ക്
രണ്ടും ശരിയെങ്കിലെങ്ങനെ?

കൃത്യമായുത്തരം വേണം
തരുമോ ആരെങ്കിലും
നിങ്ങള്ക്ക് പറയാമെങ്കില്
ഞങ്ങള്ക്കുമത് പാടില്ലേ...?

എങ്കിലിതും കൂടി പറയൂ..
ആര്ക്കൊക്കെ ജാതി പറയാം?
ആര്ക്കൊക്കെ പറഞ്ഞൂടാ..?
എവിടെപ്പറയ,ണ്ടെവിടെപ്പറയണം?

വായ്ക്ക് ഇഷ്ടമുള്ളവ കഴിക്കാനും ഇഷ്ടമുള്ളവ കുടിക്കാനും യഥേഷ്ടം ജീവിക്കാനും ഭൂരിപക്ഷം വിഭാഗങ്ങളെയും സദയം അനുവദിക്കുന്നതായിരുന്നല്ലോ  പഴയ പീനല്കോഡ്. മനുസ്മൃതി (ഇപ്പൊ അതിന്റെ പേര് പറയാന് പാടുണ്ടോ?) ...  മറ്റു മനുഷ്യരെപ്പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് സവര്ണര്ക്ക് പഴയ ഭരണഘടന നിഷേധിച്ചിരുന്നതെന്ന സത്യം കൂടി തിരുവല്ലം ഭാസിയെപ്പോലുള്ളവര് ഓര്ക്കുന്നത് നല്ലത്. (see conversation thread) സവര്ണരിലേക്ക് തന്നെ ഏറ്റവും സുഖിച്ച് ജീവിക്കാന് മതം അനുവദിച്ചിരുന്നത് ശൂദ്രവിഭാഗത്തെ ആണെന്നതും വിവരദോഷികളായ വിമര്ശകര് മറന്നുകൂടാത്തതാണ്.

ജന്തുക്കളെ വെട്ടിക്കണ്ടിച്ചു തിന്നുന്നവരെ ക്ഷേത്രത്തില് കയറാന് അനുവദിച്ചിട്ട് എന്തായി.. അവര് തൃപ്തരായോ... ഇപ്പോള് ശ്രീകോവിലില് കയറാനുള്ള അവകാശത്തിനായി മുറവിളികൂട്ടുന്നു. ഫലമോ.. ആ രംഗം വലിയ കുഴപ്പമില്ലാതെ കൈകാര്യം ചെയ്തിരുന്നവര് പൊറുതിമുട്ടി മറ്റു മാര്ഗ്ഗങ്ങള് തേടുന്നു. നമ്പൂരി മാത്രം പഴയ മതനിയമം അനുസരിച്ച് ജീവിച്ചോണം. മറ്റുള്ളവര്ക്കെല്ലാം മതേതരത്വം പറഞ്ഞ് ഇഷ്ടമുള്ളതെന്തും ചെയ്യാമെന്ന്... ഹടി. ബലേ..

Thiruvallam Bhasi   ജന്തുക്കളെ വെട്ടിക്കണ്ടിച്ചു തിന്നുന്നവരെ ക്ഷേത്രത്തില് കയറാന് അനുവദിച്ചിട്ട് എന്തായി..?
***********************
ഇഷ്ടമായി , പെരുത്തു ഇഷ്ടായി

Sunday, 21 July 2013

Very boran

ഈ അധ്യാപകര്ക്ക് പൊതുവേ ഒരു ധാരണയുണ്ട്. അവരെല്ലാം സാക്ഷാല് മാന്യന്മാര് തന്നെയാണ് എന്ന്., അതുകൊണ്ട് എന്തു കുരുത്തക്കേടും കാണിക്കാമെന്നും.....

ഒരു വിദ്യാര്ഥിയും ഇതുവരെ ഇത് പരിശോധിച്ചിട്ടില്ല. അധ്യാപകരെ മാനിക്കുക എന്നത് വിദ്യാര്ഥികളുടെ മാന്യതയാണ്. എന്നാലത് അന്ധമാവാമോ?....... ബ്രാഹ്മണമേധാവിത്തം എന്നൊക്കെ പറയുമ്പോലെ ആയിരിക്കുകയല്ലേ അധ്യാപക മേധാവിത്തം?..... തൊഴില് രംഗത്ത് ഇവര്  ബ്രാഹ്മണര് കളിക്കുകയല്ലേ???. അംഗനവാടി ആശാന്മാര്‍ പോലും...

ഇയ്യിടെ ഒരു എല് പി അധ്യാപകന് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്ക്ക് കയ്യും കണക്കുമില്ല. fbഗ്രൂപ്പുകളില് പോയി വേണ്ടാതെ വാചകം അടിച്ച്  മുഷിച്ചില് സമ്പാദിക്കലാണ് ഇദ്ദേഹത്തിന്റെ പ്രധാനപണി. അതുകൊണ്ട് പലരും ഈ "വാചകബാധ"യെ ഒഴിവാക്കിവരുന്നു. ആശുപത്രിയിലായിരുന്ന ഒരു കാരണവരെ ഫോണില് വിളിച്ച് നിരന്തരമായി ശല്യം ചെയ്തതിന്റെ ഫലമായി അദ്ദേഹം Unfriend and block ചെയ്തു

ഗ്രൂപ്പുകളില് അദ്ദേഹം അടികൊള്ളുന്നതിരക്കിനിടെ എനിക്ക് മെസേജിടും. ഞാനാകട്ടെ മറ്റൊന്നും നോക്കാതെ ഈ "വലിയ ബന്ധു"വിന്റെ വക്കാലത്തും പിടിക്കും. അഡ്മിന് രണ്ടിനേംകൂടി കയ്യോടെ പുറത്താക്കും. അങ്ങനെയെത്ര ഗ്രൂപ്പുകളില്!  തിരിച്ചിങ്ങോട്ട് വിഷമഘട്ടം വരുമ്പോള് അദ്ദേഹം വരും. പടക്കം പൊട്ടിക്കാന്... അങ്ങനെ അദ്ദേഹത്തെ unfriend ചെയ്ത് എഴുതിയ കവിതയാണ് കട്ടപ്പാര. (നാലുവരി) പക്ഷെ ആശാന്‍ വിട്ടില്ല. ഫോണിലൂടെ  പിടിമുറുക്കി.  സൌഹൃദാപേക്ഷയും ഇട്ടു. പിന്നെയും ചില അപസ്വരങ്ങള് കാതിലെത്തി. എന്നെക്കുറിച്ച് അപവാദങ്ങള് പ്രചരിപ്പിക്കുന്നതായി. .... ചില അലവലാതികളെ ഒക്കെ വലിയ ആള്ക്കാരാണെന്ന് പറഞ്ഞ് ആശാന് എന്നോട് സുഹൃത്ത് ആക്കാന് നിര്ദ്ദേശിച്ചു. സുഹൃത്താക്കിയപ്പോള് അതു പറഞ്ഞായി ആക്ഷേപം. അവരില് ചിലര് എന്നോട് വഴക്കിട്ട് പരാജിതരായി പ്രാകിപ്പിരിഞ്ഞുപോയി.

ഒരു സുദിനം അദ്ദേഹത്തിന്റെ എല്ലാ ഗ്രൂപ്പുകളില്നിന്നും എന്നെ പുറത്താക്കി. സൌഹൃദവും unfriend ചെയ്തു. ഈ രണ്ടുവരികള് എഴുതിയതിന്. അത് പിന്‍വലിച്ചില്ലെങ്കില് ജയില് ശിക്ഷ അനുഭവിക്കേണ്ടിവരും എന്നുവരെ അദ്ദേഹത്തിന്റെ സുഹൃത്ത് ഭീഷണിപ്പെടുത്തി. ഇല്ലെന്നു ഞാനും.  ഉടനെ ആ സുഹൃത്തില് നിന്ന് ചീത്തവാക്കുകള് വന്നു തുടങ്ങി. അപ്പോഴെ അയാളെ മാത്രം ഞാന് unfriend ചെയ്തു.

അതുകഴിഞ്ഞ് മെസ്സേജിലൂടെ ഉള്ള ശകാരം പതിവാക്കി നമ്മുടെ "വല്യേട്ടന് ബ്രദര്" ശകാരവര്ഷം അടങ്ങുന്ന പതിനഞ്ചോളം മെസ്സേജുകള് എനിക്കു ലഭിച്ചു. ഞാനൊന്നിനും ഒരു മറുപടിയും കൊടുത്തില്ല. മറ്റു പലര്ക്കും ഇദ്ദേഹത്തെ കുറിച്ച് പരാതിയുണ്ടെന്ന് എനിക്ക് മനസ്സിലായി. അത് ഞാന് അദ്ദേഹത്തോട് സൂചിപ്പിച്ചു. ഉടനെ അവര്ക്കെല്ലാം നീട്ടിപ്പിടിച്ച് ശകാരം മെയില് ചെയ്ത ശേഷമേ ആശാന് ഉറങ്ങിയുള്ളു. അവര് രാവിലെ കണി കാണുന്നത് ശകാരം.  "എനിക്കിന്ന് -- ടെ വക നല്ല ശകാരം കിട്ടി". എനിക്കും കിട്ടി, എനിക്കും കിട്ടി, എനിക്കും കിട്ടി ... "തനിക്ക് കിട്ടീല്ലേ" എന്നും കുശലാന്വേഷണം.. ശകാരത്തിന്റെ ജനറല് ഫോം എല്ലാര്ക്കും  കോപ്പി പേസ്റ്റ് ചെയ്തിരിക്കുകയാണെന്ന്.....  Ctrl C, Ctrl V ചെയ്ത് വിടുന്നവ  Ctrl Z ചെയ്യാന് ആവില്ല എന്ന് അധ്യാ'പക'ന് വിവരമില്ലാതെ പോയല്ലൊ.

ഇയ്യിടെ ഒരു സ്ത്രീയെപറ്റി മോശമായ കവിത എഴുതി അവരുടെ പേര് വെച്ച്  പ്രസിദ്ധീകരിച്ച സംഭവം ഉണ്ടായി. അതില് അവര് നിയമനടപടിക്ക് മുതിരും എന്നായപ്പോള് ഞാന് ഇദ്ദേഹവുമായി വിശദമായ ചര്ച്ച നടത്തി. തെറ്റു പറ്റിയതാണെന്ന് എന്നോട് സമ്മതിച്ചു. ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടതിന്റെ ഫലമായി അദ്ദേഹം രണ്ട് പേജ് നീളമുള്ള ഒരു പ്രസംഗം നടത്തി സ്വതസിദ്ധമായ very boran ശൈലിയില്. പുരാണ ക്വട്ടേഷനും വര്ണചിത്രങ്ങളുമൊക്കെ ചേര്ത്ത് ആഘോഷമായിട്ട്. അതിന്റെ ഇടയില് ക്ഷമാപ്രകടനവും ആര്ക്കും അത് ക്ഷമചോദിക്കലാണ് എന്ന് തോന്നാത്തവിധം ചടങ്ങു കഴിച്ചു. വളഞ്ഞു ചുറ്റി വേണ്ടേ  മൂക്കു പിടിക്കാന്. എത്രയധികം വളച്ചു ചുറ്റുന്നുവോ അത്രയും നല്ലത്.. നോക്കണേ വക്ര ബുദ്ധിയുടെ പോക്ക്.
Releted post in the main blog അധ്യാപകവധം INNER CIRCULAR Review

Thursday, 18 July 2013

മലയാളി ഹൌസ്

ഒരു ക്ഷേത്രത്തില് ഉത്സവപരിപാടികളുടെ.ഇടയ്ക്കൊരു ദിവസം മതപ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ട യുവസന്ന്യാസി ആത്മാവിന്റെ മോക്ഷത്തെ കുറിച്ച് സവിസ്തരം പ്രഭാഷണം ചെയ്തു.

ആഗ്രഹങ്ങളില് നിന്നുമാണ് മോക്ഷം നേടേണ്ടത് എന്ന് അദ്ദേഹം പറയുന്നത് കേട്ട കമ്മറ്റിക്കാര്   "ഇയാക്ക് ആഗ്രഹം ഉണ്ടോ എന്ന്  പരീക്ഷിക്കാനായി ദക്ഷിണ നല്കേണ്ടതില്ലെന്ന് വിചാരിച്ചു. വലിയ ഭവ്യതയും ബഹുമാനവും ഒക്കെ നടിച്ച് നല്ല വാക്കുകളില് സ്വാമിയെ യാത്രയാക്കി.

അങ്ങോട്ട് വലിയ കാറില് കൊണ്ടുവന്നെങ്കിലും തിരിച്ചുപോവാനൊരു ഓട്ടോപോലും ആരും വിളിച്ചു കൊടുത്തില്ല. സ്വാമിയാവട്ടെ പണവും കരുതിയിരുന്നില്ല. കമ്മറ്റിക്കാരുടെ ഭാഗത്തുനിന്നും പരിഗണന ഉണ്ടാവുമോ എന്ന് അദ്ദേഹം ഒരിക്കല് കൂടി നോക്കി. അവരദ്ദേഹത്തെ ഗൌനിക്കുന്നതേ ഉണ്ടായിരുന്നില്ല.

രണ്ടും കല്പിച്ച് സന്ന്യാസി നടന്നു. നാല്പതു കിലോമീറ്റര് ഇത്ര വലിയ ദൂരമല്ലെന്ന് ആത്മാവ് പറഞ്ഞു.. യാത്രാമധ്യേ അദ്ദേഹം വഴിയോരത്ത് നാട്ടിയ കല്ലുകളിലിരുന്നു വിശ്രമിച്ചു.  വഴി യാത്രക്കാരെ അദ്ദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല് ആരും അദ്ദേഹത്തെ ശ്രദ്ധിച്ചില്ല.. ശ്രദ്ധിക്കാതിരിക്കാന് ശ്രദ്ധിക്കുംപോലെ അദ്ദേഹത്തിനു തോന്നി.

അദ്ദേഹം എഴുനേറ്റ് വീണ്ടും നടപ്പ് ആരംഭിച്ചു. നേരം ഇരുട്ടി.  നടക്കുംവഴി  മുമ്പേ നടന്നിരുന്ന ഒരു സ്ത്രീയുടെ ഒപ്പമെത്തി. അവര് അല്പദൂരം വര്ത്തമാനം പറഞ്ഞു നടന്നു. താന് സന്ന്യാസിയാണെന്ന് ആ സാധു വെളിപ്പെടുത്തിയില്ല. ഉള്ള വില എന്തിനുകളയണം എന്ന് തോന്നിയിട്ടാവാം. സാധാരണക്കാരനാവുമെന്നു കരുതി ആ സ്ത്രീ  സാറെന്നും ചേട്ടനെന്നുമൊക്കെ വിളിച്ചു.

വീട് ചോദിച്ചപ്പോള് കുറെ അകലെ ആണെന്നും വണ്ടിക്കൂലി ഇല്ലാത്തതിനാല് നടക്കുക ആണെന്നും പറഞ്ഞപ്പോള് ആ സ്ത്രീക്ക് സഹതാപം തോന്നി. തന്റെ വീട് അടുത്തുവെന്നും ചെന്നാല് ഭക്ഷണവും പണവും തരാമെന്നും അവര് സ്നേഹത്തോടെ പറഞ്ഞു നിര്ബന്ധിച്ചപ്പോള് അദ്ദേഹത്തിന് അത് നിരസിക്കാനായില്ല. ഭക്ഷണം ഇല്ലെങ്കിലും കുറച്ച് പണം കിട്ടിയാല് വേണ്ടില്ലെന്ന് തോന്നി.

ആ സ്ത്രീയുടെ വസതിയില് മാന്യ അതിഥിയായി അയാള് സ്വീകരിക്കപ്പെട്ടു. അവര് അദ്ദേഹത്തിനായി നല്ല ഭക്ഷണം തയ്യാറാക്കി കൊടുത്തു. പണം കിട്ടിയാല് പോവാം എന്നുണ്ടായിരുന്നു. പക്ഷെ പണം കൊടുത്ത് പറഞ്ഞു വിടാനായിരുന്നില്ല അവരുടെ ഭാവം. തന്നെയല്ല അദ്ദേഹത്തിനത് ചോദിക്കാനും പ്രയാസം....

ആ വീട്ടുകാരുടെ സ്നേഹവലയം ഭേദിച്ച് പുറത്തു പോവുക അസാധ്യമാണെന്ന് സ്വാമിക്ക് മനസ്സിലായി. മിണ്ടാതെ പോവുകയേ വഴിയുള്ളൂ. എന്നായപ്പോള് അങ്ങനെ തന്നെ ചെയ്തു. എന്തിനോ പുറത്തേയ്ക്ക് ഇറങ്ങി  എന്നിട്ട് ഒരൊറ്റയോട്ടം.....

ദൈവാധീനം പോലെ ഒരു ബൈക്കുകാരന് സ്വാമിയെ കണ്ടു... ആശ്രമത്തിലെത്തിച്ചു. ആ യാത്രയില് അവര് പരസ്പരം സംസാരിച്ചതേയില്ല.  താങ്ക്സ് പറയുന്നതിന് മുമ്പേ ബൈക്കുകാരന് സ്ഥലം വിട്ടു. "നീ ദൈവദൂതനാ നിനക്ക് നല്ലതുവരും." സ്വാമി അനുഗ്രഹിച്ചു.

പക്ഷെ ആ ദൈവദൂതന് ചെയ്തതോ. വെടിമരുന്നിന് തീ കൊളുത്തുക ആയിരുന്നു. "ഇന്നലെ രാത്രി നട്ടപ്പാതിരയ്ക്ക് ഇന്ന വീട്ടില് നിന്നും ഒരു മാന്യന് ഓടി രക്ഷപെട്ടു..." ഈ സംഭവത്തിന്റെ നിജസ്ഥിതി ആരും അന്വേഷിച്ചില്ല. ഇരുകൂട്ടരെപ്പറ്റിയും പൊടിപ്പുംതൊങ്ങലും വെച്ച് ഗോസ്സിപ്പുകള് പ്രചരിപ്പിച്ചു. എന്നിട്ട് ഒന്നുമറിയാത്തവനെ പോലെ ഏതോ പഴയ രസീത് കുറ്റിയുമായി ആശ്രമത്തില് ചെന്ന് സ്വാമിയോട് നല്ലതുക സംഭാവനയും വാങ്ങി!

മലയാളിയുടെ ഏറ്റവും ഇഷ്ടമുള്ള ഹോബിയാണ് ഗോസ്സിപ്പും കൂടെ നിന്ന് പാര പണിയലുമൊക്കെ.. ഈ വിവരം നന്നായി അറിയാവുന്ന വ്യക്തിയാണ് മലയാളി ഹൌസിന്റെ സംവിധായകന്.നല്ല അറിവുള്ള ഒരു സന്ന്യാസി ഒരിക്കല് ഒരു നേരമ്പോക്കിന് ഒരു ബീഡി വലിച്ചു എന്ന് സങ്കല്പിക്കുക. കേരളത്തില് അതെങ്ങാനും ഏതെങ്കിലും ഹിന്ദുക്കള് കണ്ടാല് അയാളുടെ തല തല്ലിപ്പൊളിക്കും. വടക്കേ ഇന്ത്യയിലായാലൊരു കുഴപ്പവുമില്ല. സ്വകാര്യതയില് തലയിടാന് മാത്രം മലയാളികളേപ്പോലെ സംസ്കാരശൂന്യരല്ല പരദേശികള്.

ശമ്പളം തരുന്ന മാനേജ്മെന്റിനോട് എത്രമാത്രം കൂറുള്ള വ്യക്തിയാണ് രാഹുല് ഈശ്വര് എന്നാണ് ഞാന് മനസ്സിലാക്കുന്നത്. നെഗറ്റീവ് ആരാധകരെ സൃഷ്ടിക്കാനുള്ള രാഹുലിന്റെ സാഹസം ഞാനും സമ്മതിക്കുന്നു. ഇതിനകത്ത് ഈ ചീത്ത വിളിക്കുന്നവരിലധികവും അടുത്ത ഷോ കാണാന് അക്ഷമയോടെ കാത്തിരിക്കുകയല്ലേ? ഏങ്?.

So all the best. ;)

Monday, 15 July 2013

അധികപ്രസംഗി



"അതേടാ ഞാനധികപ്രസംഗി തന്നെയാ... എന്റെ അധികപ്രസംഗം കേട്ടവരൊക്കെ ഇപ്പൊ വല്യ വല്യ സ്ഥാനത്ത് ഇരുന്ന് ശമ്പളം എണ്ണി മേടിക്കണ്ട്. മ്മടെ കുഞ്ഞൂഞ്ഞിനെ ഞാന് പഠി്പ്പിച്ചതാ.. അതും പറഞ്ഞ് ഞാനവനെ കാണാനൊന്നും പോവില്ല. മുഖ്യമന്ത്രിയല്ല പ്രധാന മന്ത്രി ആയാലും വേണ്ടാത്ത ശിപാര്ശയ്ക്ക് ഞാനില്ല. അതവനും അറിയാം. അറിവുള്ളവരായാലിത്തിരി അധികപ്രസംഗി ആയാലെന്താ? അതു നല്ലതല്ലയോടാ? അത് കേട്ടെങ്കിലും നിനക്കൊക്കെ ഇത്തിരി വിവരം വയ്ക്കട്ടെ....."

ശിഖാമണി മാഷിന്റെ പ്രസംഗം തുടങ്ങിയതേ ഉള്ളൂ. കത്തി പ്രസംഗം അങ്ങനെ കത്തിക്കയറും. അടുത്തിരിക്കുന്ന ആളിന്റെ സാക്ഷാല് കത്തി പുറത്ത് വരുന്നത് വരെ അത് തുടരും... ഇടവേളപ്പരസ്യങ്ങളില്ലാത്ത മെഗാ സീരിയല് പോലെ...

ഒരിക്കല് ഈ വിദ്വാന് ഒരു ബസ്സിന് കൈ കാണിച്ചു. അത് നിര്ത്താതെ പോയി. അടുത്ത ബസ്സിനു കൈകാണിച്ചിട്ട് അതും നിര്ത്തിയില്ല. മൂന്നാമത്തേ ബസ്സിനു കൈകാണിച്ചത് വഴിയിലേയ്ക്ക് കയറിനിന്ന് അത് തടയുന്ന രീതിയിലായിരുന്നു. കാലന് കുട നീട്ടി വീശിക്കൊണ്ടുള്ള പരാക്രമം. ഭാഗ്യം ഡ്രൈവര് സഡന് ചവിട്ടി നിര്ത്തി. ഇല്ലായിരുന്നെങ്കില് ദുരന്തം ഉണ്ടായേനെ.

ബസ്സ് നിര്ത്തി എന്നു കണ്ടപ്പൊ അതിനുള്ളില് കയറാനായിരുന്നില്ല മാഷിന്റെ ഭാവം. ബോര്ഡ് വായിക്കാനുള്ള വട്ടം കൂട്ടലായിരുന്നു. കുട കക്ഷത്തില് വയ്ക്കുന്നു...... ബാഗ് തുറക്കുന്നു....... കണ്ണട എടുക്കുന്നു..... അത് തുടച്ച് വയ്ക്കുന്നു.... അത് കണ്ട് തിരക്കുള്ള യാത്രക്കാര്ക്ക് പോലും നേരമ്പോക്ക് തോന്നി. ആരോ ചോദിച്ചു. "അപ്പച്ചന് എവിടെ പോകാനാ..."

"ഈ ബസ്സ് എങ്ങടാ പോണെ?"

"അപ്പച്ചന് എവിടെയാ പോണ്ടെ?"

"എന്റെ കാര്യം എന്തിനാ നിങ്ങള് അന്വേഷിക്കണത്? ഞാനൊരു സ്വകാര്യ വ്യക്തിയാണ്. ഇപ്പോള് അറ്റ് ദ മൊമന്റ് ഓഫ് സ്പീക്കിങ് സമയം ലവന് ഥേര്ടി,,, ഇതു വരെ നിങ്ങളുടെ പാസഞ്ചറായിട്ടില്ല. കസ്റ്റമറായിട്ടില്ല... വാഹനം പൊതുസേവനാര്ഥം ഉള്ളതാണ് സോ.. എന്റെ അന്വേഷത്തിന് മറുപടി പറയൂ. ഈ വണ്ടി എങ്ങോട്ടുള്ളതാ.."

"യാത്രക്കാരില് ചിലര് നല്ല വര്ത്തമാനം പറഞ്ഞു."

"ഈ ജാതി സംസ്കാരശൂന്യരായ ആള്ക്കാരാണോ ഈ വാഹനത്തിലുള്ളത്. എങ്കില് ഞാനിതില് യാത്ര ചെയ്യാനില്ല."

"പിന്നെ കൈകാണിച്ച് നിര്ത്ത്യേന്തിനാ.."

"ഓടിപ്പോണ വണ്ടീടെ ബോര്ഡ് വായ്ക്കാന് കുറച്ച് പ്രയാസാണേ.. നിര്ത്ത്യാത് വായിക്കാനൊരു മിനിറ്റേ വേണ്ടൂ. നിങ്ങടെ ഒരു മിനിറ്റല്ലേ ഞാനെടുത്തൊള്ളൂ. പകരം എന്റെ എത്ര സമയം നിങ്ങള് എടുക്കുന്നു. ഇതില് കൂടുതല് സമയം നിങ്ങള്ക്കായി ചെലവഴിക്കാന് എനിക്കില്ല. വണ്ടി എടുത്തോണ്ട് പോ. എനിക്ക് അടുത്ത വണ്ടിക്ക് കൈ കാണിക്കാനുള്ളതാ..."

Wednesday, 3 July 2013

My Latest quotes



"ഫേസ്ബുക്ക് സമൂഹത്തിന്റെ കണ്ണാടി എന്നല്ലേ മഹാകവി പറഞ്ഞിട്ടുള്ളത്?
....ഏതു കവിയെന്നെടു ചോദിക്കരുത്. മഹാന്മാർ ആത്മപ്രശംസ ചെയ്യില്ല."


'ഹരിവരാസനം'

-----------------

അഭിനവാഗതം ലോകസമ്മതം
പ്രണയകാതരം വിശ്വവ്യാപകം
ബഹുജനാവഹം ജീവിതാപഹം
വദനപുസ്തകം സമൂഹദര്‍പ്പണം!


-------------------------

അനാഥപ്രേതങ്ങളാമനോണിമസ് കമന്റുകള്‍

-----------------------------

God remains himself not shown.
One must listen to the internal world which is unseen.
one who work with dedication should not bother about making illusion.
This illusory world of fantasy can burst out at any time.

------------------------------------------

Does the science need human approbation?
(A well known person known as scientist unfriended and blocked me after having asked the above question. He is standardizing religion using Science)

------------------------------------------------

Tuesday, 2 July 2013

പി. പി. പി. (രണ്ടാം ഭാഗം)

അസമയത്താണ് ചാറ്റ് ബോക്സിലൊരു ഹായ് വന്നത്.
നോക്കിയപ്പോളൊരു പെണ് പ്രൊഫൈല്.
നേരം നട്ടപ്പാതിരാ..

ഏതവനാ സൂക്കേട്....
ഒരു ചോദ്യ ചിഹ്നം മാത്രം ടൈപ്പി.
"സാറൊറങ്ങീല്ലേ.".

അതു ശരി കിന്നരിക്കാന് വന്നിരിക്യാ....
"എനിക്ക് മനസ്സിലായില്ല."
"ഞാന് സാറിന്റെ ഒരു  ഫാനാ.. പേര്...XeuZeY"
"എന്താ കാര്യം?"

X- "അങ്ങനെ വിശേഷിച്ചൊന്നുമില്ല, ചുമ്മാ ചാറ്റാന്നു വിചാരിച്ചു"

V- "അതിന് നമ്മള് തമ്മില് പരിചയമില്ലല്ലൊ"

X- "അതിനല്ലേ ഫേസ് ബുക്ക്, എനിക്ക് സാറിനെ നല്ല പരിചയാ.."

X-  "എന്നെ അറിയാനെന്താ പ്രയാസം പ്രൊഫൈലില് നോക്കാല്ലൊ."

V- "മേഡം എന്തു ചെയ്യുന്നു."

X- "അയ്യൊ എന്നെ പേരു വിളിച്ചാമതി. സ്റ്റുഡന്റാ..22 yrs only..."

V- "എന്താ ഈ സമയം ചാറ്റ് ചെയ്യാമെന്ന് വിചാരിച്ചത്?"

X- "ഹ.ഹ.ഹ..."

V- "എന്താണീ ചിരിയുടെ അര്ഥം?"

X- "സാറെന്തൊരു മണ്ടനാ..."

V- "അതെ മണ്ടനാ.. അതല്ലേ ചോദിച്ചത്."

X- "ഈ സമയത്ത് വിളിച്ചാല് സാറെന്നെ ഒരിക്കലും മറക്കില്ലല്ലൊ."

V- "ബുദ്ധിമതി തന്നെ.."

V- "അപ്പൊ ഇതാണോ സ്ഥിരം പരിപാടി?"

X- "അയ്യൊ.. അങ്ങനെയൊന്നും വിചാരിക്കല്ലേ.. ഞാനൊരു നമ്പരിട്ടതല്ലേ."

V- "എന്താ ഇതുവരെ ഉറങ്ങാതെ ഇരുന്ന് പഠിക്കുക ആയിരുന്നോ."

ഉത്തരം വരാന് വൈകുന്നു....
മൂന്ന് നാലു മിനിറ്റുകള് കഴിഞ്ഞ്


X-"സാര്..ഇതാണ് എന്റെ വീട്..ഞാനും അപ്പനും അമ്മയും. ആണ് ഈ ചിത്രത്തില്.."

എനിക്ക് സഹതാപം തോന്നി. പാവപ്പെട്ട കുടുംബം. അപ്പനെ കണ്ടാലൊരു മുഴുകുടിയനാണെന്ന് പറയാതെ അറിയാം. ഒട്ടും ജാഡയില്ലാത്ത തുറന്ന മനസ്സുകാരിയായ ഒരുവള്...കാണാനും കൊള്ളാം. ഒരു പക്ഷേ ഇത് വേറെ വല്ലോരുടെയും ചിത്രമാവുമോ... എന്നും സംശയിക്കാതിരുന്നില്ല. എന്തെഴുതണമെന്നറിയാതെയായി.

V-"ശരി.XeuZeY പരിചയപ്പെട്ടതില് സന്തോഷം."

X-"സാറിന് ബോറടിച്ചോ.."

V- "വീടൊക്കെ കണ്ടിട്ട് ഒരു പ്രയാസം തോന്നി"

X- "ഇതെങ്ങനെയുണ്ട്... എന്റെ റൂം ആണിത്.."

അത്ഭുതം തോന്നി. ബുക്ക് ഷെല്ഫ് കംപ്യൂട്ടര് ടേബിള് ഇരിക്കാനൊരു പ്ലാസ്റ്റിക് സ്ടൂള്.. ഇത്രയും ഉള്ള ചെറിയ മുറി.

V- "പഠനമുറി അടിപൊളിയാണല്ലൊ."

X- "എന്റെ ബഡ് റൂമും ഇതുതന്നെയാണ്."

V- "o.k. u r so frank.."

X- "ah.ha.ha..h."

V- "ഞാനൊരിക്കല് വരട്ടേ അങ്ങോട്ട്.."

X- "സാറിന്റെ വീട്ടീന്ന് വെറും നാലു കി.മീറ്റര് ദൂരമേ ഉള്ളൂ.."
അവര് കൃത്യമായ ലൊക്കേഷന് പറഞ്ഞു തന്നപ്പോ..എനിക്ക് പരിചയമുള്ള ഏരിയ ആണവിടം. അവിടെ അവര് വന്നു താമസക്കാരാണ്. വാടകയ്ക്ക്... പക്ഷെ എനിക്ക് അവിടെ പോവാനാവില്ല. ആ പ്രദേശത്തുള്ളവരെല്ലാവരും അറിയുന്നവര്. അല്ല പോയിട്ടെന്തിനാ... വെറുതെ ദുഷ്പേരുണ്ടാക്കാന്... എങ്കിലും ഒരാളെ പരിചയപ്പെടാനായത് വലിയ കാര്യം. എന്നാലും അവളുടെ അതിസാമര്ഥ്യത്തെ അഭിനന്ദിക്കായില്ല. ഞാന് അവരെ y r over-smart എന്ന് കുറ്റപ്പെടുത്തി. അതവള് അഭിനന്ദനമായി തെറ്റിദ്ധരിച്ചു. പിന്നെ ഞാനൊരക്ഷരം മിണ്ടിയില്ല. അല്പസമയത്തെ മൌനം. തുടര്ന്ന് ഗുഡ് നൈറ്റ് അടിച്ചു. "ok c u bye" എന്ന് അവളും.
പിറ്റെ ദിവസം രാവിലെ ബൈക്കില് ഞാനാ പ്രദേശത്തു കൂടി പോയപ്പോള് വിചാരിച്ചതുപോലെ തേടിയവള്ളി കാലില് ചുറ്റി...നല്ലൊരു ചിരിയോടെ ഞാന് സ്വാഗതം ചെയ്യപ്പെട്ടു. അപ്പനും അമ്മയും പണിക്കു പോയ സമയം. അവള് മാത്രം..

മുഖവശത്ത് കര്ത്താവിന്റെ ചിത്രം. താഴെ മെഴുകുതിരി. സാറ് വരൂ.. എനിക്ക് ഒഴിഞ്ഞു മാറാനായില്ല. ആ വീടിന് ഒരു വരാന്ത, അടുക്കള രണ്ട് മുറി ഒരു ചായ്പ് ഇത്രയേ ഉള്ളൂ.. കുടിക്കാനൊന്നും എടുക്കരുതെന്ന് ഞാന് ആദ്യമേ പറഞ്ഞു.. അതിന് അവള് ഒരു താങ്ക്സ് ഇങ്ങോട്ടു പറഞ്ഞു. അതെനിക്ക് ഇഷ്ടപ്പെട്ടു. ഞാന് ചോദിച്ചു, എന്നെ ഇങ്ങനെ എന്റര്ടെയിന് ചെയ്യുന്നത് താങ്കള്ക്ക് ഒരു റിമാര്ക്ക് ആവില്ലേ... ഒരിക്കലുമില്ല. എന്നായിരുന്നു അവളുടെ മറുപടി. സാറിനെപ്പോലുള്ളവരെ എല്ലാര്ക്കും അറിഞ്ഞുകൂടേ... ഇനി സാറിന് വല്ല റിമാര്ക്കും ഉണ്ടാകുമോ എന്ന പേടി ഉണ്ടെങ്കില് വിട്ടോളൂ... ഞാനായിട്ടൊരു റിമാര്ക്ക് വേണ്ട.. ആ മറുപടിയും എനിക്ക് ഇഷ്ടമായി. ഇലയ്ക്ക് പേടിയില്ലെങ്കില് മുള്ളിന് എന്തു പേടിക്കാന് എന്ന് ഞാന് കരുതി. എങ്കിലും ഞാന് ഒട്ടിപ്പിടിച്ചു നില്ക്കാന് നോക്കാതെ വിട്ടു പോന്നു.

മനസ്സ് എന്നോട് മന്ത്രിച്ചു. മുള്ള് ഇലയില് വീണാലും ഇല മുള്ളില് വീണാലും മുള്ളിനേ കേടുവരൂ...
(തുടരും.)