Saturday, 19 January 2013

തറ പറ


തറ പറ
തറ എന്ന് പറ
പറ തറ
പറഞ്ഞു തറ ആക്.

ഒന്നാം പാഠം
എങ്ങോട്ട് നയിച്ചു?
ഈ തറയിലേക്ക്.

നാടാകെ തറപറ്റി.
നാട്ടാരും തറപറ്റി.
നാട്യക്കാര്‍ക്ക് വില്ലകള്‍.

വില്ലേജ് പോ; വില്ല വാ.
വില്ലത്തരം വിജയിക്ക!

ങാ.. ഷുഗര്‍ത്തുക്കളെ, പിന്നേയ് ...  ഇന്നെന്റെ മൂഡ്‌ തീരെ ശരിയല്ലാട്ടോ.

രാവിലെ പുതിയ ഒരെണ്ണം കാച്ചാന്‍ ഉള്ള creative mood ഫോം ചെയ്തതാണ്. ബ്ലോഗേ. പക്ഷെ നടന്നില്ല. ഒരു വേണ്ടാത്ത പണിക്കു പോയി. ചൂഷണത്തിന്. അത് ചെയ്തു ശീലിച്ചതിനാല്‍ അതിനു ആളുകള്‍ വിളിക്കും.  അരി വാങ്ങണ്ടേ എന്ന് കരുതി അങ്ങ് പോകും. പക്ഷെ ഇപ്പോള്‍ ഭയങ്കര കുറ്റബോധം തോന്നുന്നു. ചൂഷണം മഹാപാപം അല്ലെ? സുകുമാരഗുരു അത് ചൂണ്ടിക്കാണിക്കാന്‍ വന്നത് എത്ര നന്നായി.

ചൂഷണം ഉള്ള ദിവസങ്ങളില്‍ വെളുപ്പിനെ നാലിന് എഴുനേറ്റാലും പോരാ. മൂന്നരക്കാണ് അലാറം. പക്ഷെ പലപ്പോഴും അതിനു മുന്‍പേ ഉണരും.  അര മണിക്കൂര്‍ എങ്കിലും വേണം ട്യൂണിംഗ് ശരിയാകാന്‍. കൃത്യം അഞ്ചു മണിക്ക് തന്നെ ചൂഷണം ആരംഭിക്കും. ആരംഭിച്ചാല്‍ പിന്നെ അതിന്റെ ഒരു ലഹരി ആണ്. പ്രാതല്‍പോലും വേണ്ടാ. പതിനൊന്നു പതിനൊന്നര വരെയും മറ്റും നിന്ന് ചൂഷണം ചെയ്യും.

വീട്ടില്‍ വന്നാല്‍ പ്രാതഭക്ഷണം ഉച്ചക്ക് കഴിക്കും, പത്രം പോലും നോക്കണം എന്ന് തോന്നില്ല. നേരെ നിദ്ര പ്രാപിക്കും. അതിന്റെ ദൈര്‍ഘ്യം ചിലപ്പോള്‍ നാലുമണി വരെ നീളും. പിന്നെ അടുത്ത ചൂഷണത്തിനു പോവാറാവും...

എത്ര കാലാ.. ഇങ്ങനെ ചൂഷണവും ആയിട്ട്... ശരിക്കും മടുത്തു. രാഷ്ട്രീയക്കാരെ പോലെയും സമുന്നത നേതാക്കന്മാരെ പോലെയും ഒക്കെ സത്യസന്ധം ആയി ജീവിക്കാന്‍ ഞങ്ങള്‍ക്കും ഉണ്ടാവില്ല്ലേ മോഹം?

പിന്നെ വേറെ ഒരു കാര്യം കൂടി ഞാന്‍ ഇവിടെ കുംഭസാരിക്കാന്‍ ആഗ്രഹിക്കുന്നു. ബ്രഹ്മ ജ്ഞാനേന ബ്രാഹ്മണന്‍  എന്നാണല്ലോ ഇപ്പോള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പ്ടയൂന്ന വാദം പുതിയ പഴയ വാദം. ഇടയ്ക്ക് ഇതങ്ങനെ കേള്‍ക്കാറില്ലായിരുന്നു എന്ന് തോന്നുന്നു. അമ്പലങ്ങളിലെ വരുമാനം കൂടുന്നതിന് അനുസരിച്ചാണ് ഈ വാദം മൂക്കുന്നത് എന്നും തോന്നായ്കയില്ല.

അതെന്തെങ്കിലും ആവട്ടെ.  നമ്മുടെ പോയിന്റ്‌ ബ്രഹ്മജ്ഞാനം. അതെന്താ സംഭവം? എനിക്കറിയില്ല. എല്‍ പി സ്കൂളിലും യു.പി സ്കൂളിലും ഹൈ സ്കൂളിലും കോളേജിലും അങ്ങനെ ഒന്ന് ഒരു ഗുരുവും പഠിപ്പിച്ചില്ല. അച്ഛന്‍ വല്ലതും സ്വകാര്യമായി പഠിപ്പിച്ചു എങ്കില്‍ അക്കാര്യം തികച്ചും സ്വകാര്യം അല്ലെ? അതില്‍ പൊതുജനങ്ങള്‍ക്ക്‌ എന്തവകാശം?

കോടതി വരെ തന്ത്രിമാരുടെ  മന്ത്രപരിജ്ഞാനം പരസ്യ വിചാരണ  ചെയ്യുന്നുണ്ട് എന്നാണു അറിയുന്നത്. ചൂഷണം ചെയ്യാന്‍ പോയിട്ടല്ലേ?

സുകുമാരഗുരുവിന്റെ ആള്‍ക്കാര്‍ക്ക് വളരെ വേഗം ബ്രഹ്മജ്ഞാനം സിദ്ധിച്ചു എന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. അതില്‍ സന്തോഷം ഉണ്ട്. എന്നാലും  ആ പുത്തന്‍ തിരുമേനിമാര്‍ ചൂഷകന്മാരുടെ പ്രച്ഛന്നവേഷം കെട്ടേണ്ടതുണ്ടോ എന്ന കാര്യം ഒന്നാലോചിക്കാം. സുകുമാരശാന്തി, പണിക്കര് ശാന്തി, കൈമള് ശാന്തി, മേനോന്‍ ശാന്തി എന്നൊക്കെ സ്വയം ഉദ്ധരിക്കുകയല്ലേ ഉത്തമം?

അല്ലാ... പറഞ്ഞു പറഞ്ഞു ഇത്രെയായി. എന്നാല്‍ ഇതൊരു ബ്ലോഗായിട്ട് കീച്ചിയേക്കാം അല്ലെ? അബദ്ധം ഇല്ലല്ലോ! ഉണ്ടെങ്കില്‍ ക്ഷമിക്കണം. ഞാന്‍ ആദ്യമേ പറഞ്ഞു എന്റെ മൂഡ്‌ ശരിയല്ല എന്ന്. ചൂഷണത്തിന്റെ ഒരു കുറ്റബോധമേ!

ഈ  തറ ബ്ലോഗിനെ പറ്റി കമന്റ് പറ...
---------------------------------------------------------------
Its original posted in "Santhivicharam" This is the 'Hell version'.

1 comment:

  1. ബ്രഹ്മജ്ഞാനം. അതെന്താ സംഭവം? എനിക്കറിയില്ല. എല്‍ പി സ്കൂളിലും യു.പി സ്കൂളിലും ഹൈ സ്കൂളിലും കോളേജിലും അങ്ങനെ ഒന്ന് ഒരു ഗുരുവും പഠിപ്പിച്ചില്ല. അച്ഛന്‍ വല്ലതും സ്വകാര്യമായി പഠിപ്പിച്ചു എങ്കില്‍ അക്കാര്യം തികച്ചും സ്വകാര്യം അല്ലെ? അതില്‍ പൊതുജനങ്ങള്‍ക്ക്‌ എന്തവകാശം?

    ReplyDelete