Friday 28 December 2012

What happened to me?

എനിക്കെന്തുപറ്റി ?

ചത്തുപൊയതുപോലെ...
അങ്ങ് പരലോകത്ത് ചെന്നത് പോലെ..
ഇതെപ്പോള്‍ സംഭവിച്ചു, എങ്ങനെ സംഭവിച്ചു, ഒന്നും അറിഞ്ഞൂടാ. 
ദൈവത്തിന്റെ സ്വന്തം നരകം ഇപ്പോള്‍ എന്റെയും സ്വന്തം നരകം. ദൈവത്തിന്റെ മുന്നില്‍ എങ്ങാനും  ചെന്ന് പെട്ടാല്‍ അവിടെ മനുഷ്യന്മാരുണ്ടോ ശോഭിക്കുന്നു!

പൂജാരി നട തുറന്നു വിളക്കു കൊളുത്തിയാലെ അമ്പലങ്ങളില്‍ അടക്കിയിരുത്തിയിരിക്കുന്ന  ദൈവം വെളിച്ചം കാണൂ. അവന്‍ അണിയിക്കുന്ന ഉടയാടകളും ആഭരണങ്ങളും പൂമാലകളും ദൈവത്തിനെ ശോഭിപ്പിക്കുന്നു. എന്നിട്ടും അമ്പലങ്ങളില്‍ ദൈവത്തിന്റെ മുന്നില്‍ പൂജാരി സ്വന്തം വ്യക്തിത്വം ഉപേക്ഷിച്ചു വെറും സീറോ ആയി നില്‍ക്കണം. ഊശാന്‍ താടിക്കാരന്‍ ആശാന്റെ മിഷ്യന്‍ ആകിയ ശിഷ്യനെപ്പോലെ!  ദൈവത്തിനും മേലെയാണ് വരുന്ന സന്ദര്‍ശകരുടെ സ്ഥാനം എന്ന ജനാധിപത്യവിവരം എങ്ങാനും മറന്നാല്‍ ഉടനെ പണി കിട്ടും.  

ദൈവത്തിന്റെ വിളക്കിലെ എണ്ണയും കരിയും പുകയും ചൂടും അടിച്ചു അമ്പലങ്ങളില്‍ പൂജാരിയുടെ മാത്രം  ദേഹവും വസ്ത്രവും എപ്പോഴും മുഷിയുന്നു. വസ്ത്രം വ്യക്തിത്വത്തിന്റെ ഭാഗം ആണെന്നാണല്ലോ ആധുനിക വിദ്യാഭ്യാസദര്‍ശനം. ശരീരം പോലും വസ്ത്രം പോലെയേ ഉള്ളൂ എന്നതായിരുന്നല്ലോ ഭാരതീയമായ ദര്‍ശനം. അതിപ്പോള്‍ വെറുമൊരു പൂര്‍വ്വപക്ഷം!  

മറ്റുള്ളവരുടെ മുന്നില്‍ ആളുകളിക്കാന്‍ ഇന്ന്  ഉടുത്തൊരുങ്ങി ഓളമിട്ടു നടന്നാല്‍ മതിയല്ലോ, അമ്പലത്തില്‍ ആയാലും അതല്ലേ ഫാഷന്‍! അമ്പലത്തില്‍  അതരുതെന്നു ദൈവം പറഞ്ഞിട്ടില്ലല്ലോ. അവരുടെ മുന്നില്‍ പ്രകൃതവേഷം കെട്ടി പാവ കളിക്കേണ്ടി വരിക എന്നത് ആര്‍ക്കെങ്കിലും ഇഷ്ടമുള്ള കാര്യം ആവുമോ? അത് ദുര്‍വിധി ആയാലും മഹാഭാഗ്യം എന്ന് നടിക്കണം. എന്തൊരു അന്യായം? ദൈവത്തിനു ഇതെങ്ങനെ കണ്ടിരിക്കാന്‍ കഴിയുന്നു?

അതാ പറഞ്ഞത്, ദൈവത്തിന്റെ സ്വന്തം നരകം ഇപ്പോള്‍ എന്റെയും സ്വന്തം നരകം. ദൈവത്തിന്റെ മുന്നില്‍ എങ്ങാനും  ചെന്ന് പെട്ടാല്‍ അവിടെ മനുഷ്യന്മാരുണ്ടോ ശോഭിക്കുന്നു!

ചത്തുപൊയതുപോലെ...
അങ്ങ് പരലോകത്ത് ചെന്നത് പോലെ..

No comments:

Post a Comment