ഗുണപാഠം: ആയുധം ഇല്ലാതെ എതിരാളിക്ക് നാട്ടു രാജാവിനെ കീഴടക്കാന്‍ കഴിഞ്ഞു എന്നാണ് ആരും പറയാത്ത ഈ കഥയുടെ സൂചന. ഇത് എങ്ങനെ സാധിച്ചു? ഇതിനു പിന്നില്‍ സ്നേഹമോ അതോ മതത്തിന്റെ പിന്‍ബലത്തോടെ ആസൂത്രിതമായ ചതിയോ? കുറ്റം ആരുടെ? നമുക്ക് കീഴടങ്ങേണ്ടി വരുന്നത് എന്തുകൊണ്ട്? ഇതൊക്കെ വിചാരശീലര്‍ക്ക് പരിശോധിക്കാവുന്നതാണ്.
അതിലേക്കു ചില പൊയന്റുകള്‍ കൂടി. കോമഡിയോടുള്ള ആസക്തി ഇന്ന് ഉണ്ടായ ഒന്നല്ല. എങ്ങനെയും ചിരിക്കണം. ചിന്ത കൂടാതെ തലയറഞ്ഞു ചിരിക്കാന്‍ കഴിയണം. ജീവിതം തന്നെ ഒരു കോമഡി ആയി മാറണം. അതാണ് വലിയ ഭാഗ്യം എന്ന ചിന്താഗതി ഒട്ടും പുതിയതല്ല എന്നാല്‍ ഭാരതത്തിലെ സാസ്മ്സ്കാരിക നേതൃത്വം (പഴയത്) ഇത് അംഗീകരിച്ചിരുന്നില്ല. കോമാളിത്തം കാണിക്കുന്നത് നിരുല്സാഹപ്പെടുത്തുന്ന വീക്ഷണം ആയിരുന്നു സംസ്കൃത ചിത്തന്മാരുടേത്. ഒരു കൊമാളിത്തം കാണിച്ചത് പഴയ നാട്ടുരാജാവിന് അംഗീകരിക്കേണ്ടി വന്ന സാഹചര്യം കഥയില്‍ നിന്നും വ്യക്തം. അതിനു ഫലമോ ശത്രു രാജാവിന് കീഴടങ്ങേണ്ടി വരലും.
ഇന്നത്തെ തലമുറയുടെ നെട്ടോട്ടം കോമഡികളുടെ പിന്നാലെ ആണ്, കോമാളികകളുടെ പിന്നാലെ ആണ്. ഗൌരവം ഉള്ള എന്തിനെയും അവര്‍ വെറുക്കുന്നു. അവര്‍ക്ക് പറയാന്‍ ഉള്ളത് ഒന്ന് മാത്രം : ജീവിതം ആസ്വദിക്കാന്‍ ഉള്ളതാണ്. ഈ ചിന്താഗതിയുടെ ഫലം ആയിട്ടല്ലേ വിദേശ ആധിപത്യം ഇവിടെ പൂര്‍വാധികം ശക്തമായിത്തന്നെ തിരിച്ചു വന്നിരിക്കുന്നത്? അരിമേടിക്കാന്‍ വകയില്ലാത്ത ഒരു കുടുംബം ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍. " നന്നായി. അത്രയും നാടിന്റെ ദാരിദ്ര്യം തീര്‍ന്നു" എന്ന് കോമഡി പറയുവാന്‍ ചങ്കൂറ്റം ഉള്ള, (വിദേശനിര്‍മിതമായ നട്ടെല്ല്) ഉള്ള ഭരണാധികാരികളെ സൃഷ്ടിക്കാന്‍ ഇവിടുത്തെ ജനാധിപത്യം നിര്‍ബന്ധിതം ആയിക്കൊണ്ടിരിക്കുന്നു.
ആയുധം ഇല്ലാത്ത യുദ്ധം ആണ് കഥയില്‍. അനായാസേന വിജയം. അതെങ്ങനെ? കഥയുടെ അന്തര്ഗതം ആയ അര്‍ഥം വ്യക്തം ആണെന്ന് കരുതുന്നു. ആരുടേയും അഭിപ്രായങ്ങള്‍ കണ്ടില്ല. ഇതിലധികം തുറന്നെഴുതാന്‍ അറിയില്ല
ReplyDelete