Friday, 28 December 2012

What happened to me?

എനിക്കെന്തുപറ്റി ?

ചത്തുപൊയതുപോലെ...
അങ്ങ് പരലോകത്ത് ചെന്നത് പോലെ..
ഇതെപ്പോള്‍ സംഭവിച്ചു, എങ്ങനെ സംഭവിച്ചു, ഒന്നും അറിഞ്ഞൂടാ. 
ദൈവത്തിന്റെ സ്വന്തം നരകം ഇപ്പോള്‍ എന്റെയും സ്വന്തം നരകം. ദൈവത്തിന്റെ മുന്നില്‍ എങ്ങാനും  ചെന്ന് പെട്ടാല്‍ അവിടെ മനുഷ്യന്മാരുണ്ടോ ശോഭിക്കുന്നു!

പൂജാരി നട തുറന്നു വിളക്കു കൊളുത്തിയാലെ അമ്പലങ്ങളില്‍ അടക്കിയിരുത്തിയിരിക്കുന്ന  ദൈവം വെളിച്ചം കാണൂ. അവന്‍ അണിയിക്കുന്ന ഉടയാടകളും ആഭരണങ്ങളും പൂമാലകളും ദൈവത്തിനെ ശോഭിപ്പിക്കുന്നു. എന്നിട്ടും അമ്പലങ്ങളില്‍ ദൈവത്തിന്റെ മുന്നില്‍ പൂജാരി സ്വന്തം വ്യക്തിത്വം ഉപേക്ഷിച്ചു വെറും സീറോ ആയി നില്‍ക്കണം. ഊശാന്‍ താടിക്കാരന്‍ ആശാന്റെ മിഷ്യന്‍ ആകിയ ശിഷ്യനെപ്പോലെ!  ദൈവത്തിനും മേലെയാണ് വരുന്ന സന്ദര്‍ശകരുടെ സ്ഥാനം എന്ന ജനാധിപത്യവിവരം എങ്ങാനും മറന്നാല്‍ ഉടനെ പണി കിട്ടും.  

ദൈവത്തിന്റെ വിളക്കിലെ എണ്ണയും കരിയും പുകയും ചൂടും അടിച്ചു അമ്പലങ്ങളില്‍ പൂജാരിയുടെ മാത്രം  ദേഹവും വസ്ത്രവും എപ്പോഴും മുഷിയുന്നു. വസ്ത്രം വ്യക്തിത്വത്തിന്റെ ഭാഗം ആണെന്നാണല്ലോ ആധുനിക വിദ്യാഭ്യാസദര്‍ശനം. ശരീരം പോലും വസ്ത്രം പോലെയേ ഉള്ളൂ എന്നതായിരുന്നല്ലോ ഭാരതീയമായ ദര്‍ശനം. അതിപ്പോള്‍ വെറുമൊരു പൂര്‍വ്വപക്ഷം!  

മറ്റുള്ളവരുടെ മുന്നില്‍ ആളുകളിക്കാന്‍ ഇന്ന്  ഉടുത്തൊരുങ്ങി ഓളമിട്ടു നടന്നാല്‍ മതിയല്ലോ, അമ്പലത്തില്‍ ആയാലും അതല്ലേ ഫാഷന്‍! അമ്പലത്തില്‍  അതരുതെന്നു ദൈവം പറഞ്ഞിട്ടില്ലല്ലോ. അവരുടെ മുന്നില്‍ പ്രകൃതവേഷം കെട്ടി പാവ കളിക്കേണ്ടി വരിക എന്നത് ആര്‍ക്കെങ്കിലും ഇഷ്ടമുള്ള കാര്യം ആവുമോ? അത് ദുര്‍വിധി ആയാലും മഹാഭാഗ്യം എന്ന് നടിക്കണം. എന്തൊരു അന്യായം? ദൈവത്തിനു ഇതെങ്ങനെ കണ്ടിരിക്കാന്‍ കഴിയുന്നു?

അതാ പറഞ്ഞത്, ദൈവത്തിന്റെ സ്വന്തം നരകം ഇപ്പോള്‍ എന്റെയും സ്വന്തം നരകം. ദൈവത്തിന്റെ മുന്നില്‍ എങ്ങാനും  ചെന്ന് പെട്ടാല്‍ അവിടെ മനുഷ്യന്മാരുണ്ടോ ശോഭിക്കുന്നു!

ചത്തുപൊയതുപോലെ...
അങ്ങ് പരലോകത്ത് ചെന്നത് പോലെ..

Tuesday, 11 December 2012

Swayam Varam


ഗുണപാഠം: ആയുധം ഇല്ലാതെ എതിരാളിക്ക് നാട്ടു രാജാവിനെ കീഴടക്കാന്‍ കഴിഞ്ഞു എന്നാണ്  ആരും പറയാത്ത ഈ കഥയുടെ സൂചന. ഇത് എങ്ങനെ സാധിച്ചു? ഇതിനു പിന്നില്‍ സ്നേഹമോ അതോ മതത്തിന്റെ പിന്‍ബലത്തോടെ ആസൂത്രിതമായ ചതിയോ? കുറ്റം ആരുടെ? നമുക്ക് കീഴടങ്ങേണ്ടി വരുന്നത് എന്തുകൊണ്ട്?  ഇതൊക്കെ വിചാരശീലര്‍ക്ക് പരിശോധിക്കാവുന്നതാണ്. 

അതിലേക്കു ചില പൊയന്റുകള്‍ കൂടി. കോമഡിയോടുള്ള ആസക്തി ഇന്ന് ഉണ്ടായ ഒന്നല്ല. എങ്ങനെയും ചിരിക്കണം. ചിന്ത കൂടാതെ തലയറഞ്ഞു ചിരിക്കാന്‍ കഴിയണം. ജീവിതം തന്നെ ഒരു കോമഡി ആയി മാറണം. അതാണ്‌ വലിയ ഭാഗ്യം എന്ന ചിന്താഗതി ഒട്ടും പുതിയതല്ല എന്നാല്‍ ഭാരതത്തിലെ സാസ്മ്സ്കാരിക നേതൃത്വം (പഴയത്) ഇത് അംഗീകരിച്ചിരുന്നില്ല. കോമാളിത്തം കാണിക്കുന്നത് നിരുല്സാഹപ്പെടുത്തുന്ന വീക്ഷണം ആയിരുന്നു സംസ്കൃത ചിത്തന്മാരുടേത്. ഒരു കൊമാളിത്തം  കാണിച്ചത് പഴയ നാട്ടുരാജാവിന് അംഗീകരിക്കേണ്ടി വന്ന സാഹചര്യം കഥയില്‍ നിന്നും വ്യക്തം. അതിനു ഫലമോ ശത്രു രാജാവിന് കീഴടങ്ങേണ്ടി വരലും. 

ഇന്നത്തെ തലമുറയുടെ നെട്ടോട്ടം  കോമഡികളുടെ പിന്നാലെ ആണ്, കോമാളികകളുടെ പിന്നാലെ ആണ്.  ഗൌരവം ഉള്ള എന്തിനെയും അവര്‍ വെറുക്കുന്നു. അവര്‍ക്ക് പറയാന്‍ ഉള്ളത് ഒന്ന് മാത്രം : ജീവിതം ആസ്വദിക്കാന്‍ ഉള്ളതാണ്. ഈ ചിന്താഗതിയുടെ ഫലം ആയിട്ടല്ലേ വിദേശ ആധിപത്യം ഇവിടെ പൂര്‍വാധികം ശക്തമായിത്തന്നെ തിരിച്ചു വന്നിരിക്കുന്നത്? അരിമേടിക്കാന്‍ വകയില്ലാത്ത ഒരു കുടുംബം ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍. " നന്നായി. അത്രയും നാടിന്റെ ദാരിദ്ര്യം തീര്‍ന്നു" എന്ന് കോമഡി പറയുവാന്‍ ചങ്കൂറ്റം ഉള്ള, (വിദേശനിര്‍മിതമായ നട്ടെല്ല്) ഉള്ള  ഭരണാധികാരികളെ സൃഷ്ടിക്കാന്‍ ഇവിടുത്തെ ജനാധിപത്യം നിര്‍ബന്ധിതം ആയിക്കൊണ്ടിരിക്കുന്നു.

Saturday, 1 December 2012

An ideal extremist


ഇത് പ്രസ്തുത ഗ്രൂപിന്റെ പൊതുസ്വഭാവം അല്ല എന്നും ഒരു വ്യക്തിയുടെ വിചാരാഭാസം ആണെന്നും മനസ്സിലാക്കാന്‍ കഴിയുന്നു. തുടക്കത്തിലേ കല്ല്‌ കടിച്ചതുകൊണ്ട്‌  ആ ഗ്രൂപിനെ പറ്റി പഠിക്കാന്‍ കഴിയാതെ വരുന്നു.   ഒട്ടേറെ ശുഭചിന്തകര്‍ അടങ്ങുന്ന ഗ്രൂപ്പ് ആണത്. എങ്കിലും അക്ഷന്തവ്യം ആയ കമന്റുകളും പോസ്റ്റുകളും വച്ച് പുലര്‍ത്തുന്നത് ഭൂഷണമല്ല.  

This post edited once to remove the name of the group which is not really responsible for the nonsense of a member. 

References 1 My Time Line  2 Free Thinkers 

Mr.Bamboo


Dedication to Hindu Extremists who follow with "kolaveri" for the previous blog post "Some doubts"
Ref: My Time line.

അടിക്കുറിപ്പ് :
അന്തസ്സാരവിഹീനാനാം 
ഉപദേശോ  ന വിദ്യതേ.
മലയാചലസംസര്‍ഗാത് 
ന വേണുശ്ചന്ദനായതെ
സാരം:- അന്തസ്സാരം ഇല്ലാത്തവരോടുള്ള ഉപദേശം നിഷ്ഫലം ആണ്. 
മലയപര്‍വതത്തില്‍കൊണ്ട് നട്ടാലും മുള ചന്ദനം ആവുകയില്ല. അത് കൂട്ടം കൂടി വളരും. തട്ടും, മുട്ടും, ഉരസും, തീപ്പൊരി തുപ്പും.  അതില്‍ എല്ലാ മരങ്ങളും കാടോടെ കത്തും. ചന്ദനംപോലും.