Friday 8 November 2013

കേരള ക്ഷേത്രങ്ങള് ഇന്ന്

ഒരുഗ്രാമത്തില് ഗവ.ഹൈസ്കൂളിന് സമീപമുള്ള ജംക്ഷന് ബസ്സുകാരിട്ട പേരാവാം ഹൈസ്ക്കൂള് എന്ന്.

ഒരു സര്ക്കാര് സ്കൂള് ഒരാണ്ടില്഼ അടച്ചുപൂട്ടേണ്ടിവന്നു. കാരണം വിദ്യാര്ഥികളുടെ strength കുറഞ്ഞു. division fall ഉണ്ടായി അധ്യാപകര്ക്ക് ജോലി നഷ്ടപ്പെട്ടു. അക്കൊല്ലം അത് ഉരുണ്ട് പിരണ്ട് ഓടി. അടുത്ത കൊല്ലം ഗത്യന്തരമില്ലാതെ പൂട്ടിപ്പോയി.

അക്കൊല്ലം ഓണച്ചന്ത നടത്തിയത് ആ കെട്ടിടത്തിലായിരുന്നു. ഓഡിറ്റോറിയ ആവശ്യങ്ങള്ക്കും മറ്റും ആ കെടിട്ടം ഉപയോഗിച്ചു തുടങ്ങി. ഓണച്ചന്തയെ തുടര്ന്ന് പച്ചക്കറി സംഭരണശാലയായി. ഒരു പോര്ഷന്഼ ഗോഡൌണ് ആയും. ഉപയോഗിക്കാന്഼ തുടങ്ങി.

ഭിത്തികളില്ലാത്ത ഒരു ഭാഗം സാമൂഹ്യവിരുദ്ധര് കൈയ്യേറി. അത്യാവശ്യം അനാശാസ്യങ്ങള്ക്കായും വിനിയോഗിക്കുന്നു എന്നത് അത്ര വാര്ത്തയൊന്നും അല്ലാതെയായി. ആ കെട്ടിടം കൊണ്ട് എന്തെങ്കിലുമൊക്കെ പ്രയോജനം ഉണ്ടാകണ്ടേ.. തൊണ്ടി മുതല് ഒളിപ്പിക്കാനും ഗോഡൌണ് ഉപയോഗിക്കുന്നതായി ഒരപഖ്യാതി കേട്ടു. ഒരിക്കല് മാത്രം. പിന്നെ അതൊരു ലൈസന്സായി.

ചുരുക്കിപ്പറഞ്ഞാല്഼ ആ കെട്ടിടസമുച്ചയവും മൈതാനവും ഉപയോഗിച്ച് എന്തൊക്കെ കൊള്ളരുതായ്കകള്഼ കാണിക്കാമോ അതിനൊക്കെ ആസ്ഥാനമായി. അവിടെ കിട്ടാത്ത കള്ളക്കടത്ത് സാധനങ്ങളില്ല.

പൂഴ്ത്തിവയ്പ്പ് കരിഞ്ചന്ത തുടങ്ങിയ ബിസിനസ്സ് വേലകള് ആചരിക്കുന്നതിന് ഇതുപോലുള്ള കേന്ദ്രങ്ങള് ഉണ്ടാകേണ്ടത് രാജ്യത്തിന്റെ ദേശീയ ആവശ്യമായിക്കഴിഞ്ഞു.

ഇതിലൊന്നിലും ആക്ഷേപം പറയാന് ഒരു പൌരനും താല്പര്യമില്ല. അങ്ങനെയല്ലേ വേണ്ടത് എന്നേ ആരും ചോദിക്കൂ. ആ മാറ്റത്തെ ഉള്ക്കൊള്ളാന് ചിലര്ക്കെങ്കിലും കഴിയാതെ പോകുന്നുവെങ്കില് അത് അവരുടെ തെറ്റ്.

സ്കൂളിന്റെ ഒരു ബ്ലോക്കിലിപ്പോള് സൂപ്പര് ബാസാര് നല്ല രീതിയില് പ്രവര്ത്തിക്കുന്നു. മറ്റൊന്നില് കരാട്ടെ കുങ്ഫൂ കളരിപ്പയറ്റ് തുടങ്ങിയവ പരിശീലിപ്പിക്കുന്ന കേന്ദ്രം. അടുത്ത മുറിയില് തിരുമ്മു ചികിത്സാലയം. അതിന്഼റെ അടുത്ത് ബ്യൂട്ടി പാര്഼ലര്഼. സംശയിക്കുന്നില്ല ഇതെല്ലാം പുരോഗമനം തന്നെ.

പത്തുകൊല്ലത്തോളമായി കാര്യങ്ങളിങ്ങനെ ആയിട്ട് എന്നിട്ടും ബസ്സുകാര് ആ സ്റ്റോപ്പിന് ഇപ്പോഴും ഹൈസ്കൂള് ആളെറങ്ങാനുണ്ടോ എന്നേ ചോദിക്കുകയുള്ളൂ. നാട്ടുകാരും അങ്ങനെ തന്നെ വിളിക്കുന്നു. കടയില്പോവുകയാണെന്നല്ല. സ്കൂളില് പോയി. സ്കൂളീന്ന് വന്നു എന്നൊക്കെയാണ് പറച്ചില്.

ഇതുപോലെയേ ഉള്ളൂ ഇന്ന് ക്ഷേത്ര കെട്ടിട സമുച്ചയങ്ങളെ ക്ഷേത്രം എന്ന് വിളിക്കുന്നതും. ആരാധനയെ അതിക്രമിച്ച്, ഭരണാധിപത്യം സ്ഥാപിക്കലും കച്ചവടവും നടത്തലുമാണ് ഇന്ന് ഭൂരിപക്ഷഹിന്ദുവിഭാഗം ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത്. ഭക്തജനങ്ങളുടെ ഭക്തി അവരുടെ കാര്യസാധ്യം പോലെയിരിക്കും. കേരളത്തില് രാഷ്ട്രീയസംസ്കാരം എന്നൊന്നുണ്ടെങ്കില് അതുതന്നെയാണ് ഇന്നത്തെ ക്ഷേത്രസംസ്കാരവും. 

1 comment:

  1. ഇനി അമ്പലങ്ങള്‍ക്കു തീ വെയ്ക്കുക എന്ന് വീട്ടീ ഭട്ടതിരിപ്പാട് പറഞ്ഞിട്ടുണ്ടല്ലോ ?!

    ReplyDelete