- Image courtesy Jayan Kaviyoor, Nampoothiri fb group.
എനിക്ക് ശാന്തി ഉണ്ടായിരുന്നപ്പൊ ക്ഷേത്രത്തില് ഒരമ്മുമ്മ വരുമായിരുന്നു. "എന്റെ മോടെ കല്യാണം ഇതുവരെ ഒന്നുമായില്ല. മോനെ നിങ്ങടെ ഭാഗത്ത് നല്ല നായന്മാര് പയ്യന്മാരൊണ്ടോ.."
ഇത് അവരുടെ സ്ഥിരം ഡയലോഗാണ് ആരെ കണ്ടാലും ചോദിക്കും. കുറ്റമല്ല. പാവം ഒരമ്മയുടെ ദണ്ണം.
ഞാന് ചോദിച്ചു. "നായന്മാര് തന്നെ വേണം ന്നുണ്ടോ".." ഇല്ല ഞങ്ങക്കങ്ങനെ ജാതിയൊന്നും പ്രശ്നമല്ല. . എന്നുവെച്ച് ചോമ്മാരൊന്നും വേണ്ട കെട്ടോ. നിങ്ങടെ ജാതി ആയാലും കൊഴപ്പമില്ല.."
എന്തു പറയണമെന്നറിയാതെ ഞാന് എന്തോ ആലോചിച്ചു നിന്നു."നമ്പൂതിരിയോ പോറ്റിയോ എളേതായാലും കൊഴപ്പമില്ല... വാര്യമ്മാരായാലും..."
"ഉം.."
"അമ്പലവാസി ഏതും ആവാം. പക്ഷെ... ശാന്തിക്കാര് വേണ്ട." ശാന്തിക്കാരനായ എന്റെ മുഖത്തുനോക്കി ഒരു ഉളുപ്പുമില്ലാതെ അതു പറഞ്ഞു ഭക്തജനമാകുന്ന ആ തള്ള.
"കഴകക്കാരായാലോ?"
"ഞങ്ങക്ക് കൊഴപ്പമില്ല. പക്ഷെ അവക്ക് നല്ല പട്ത്തം ഉള്ളതാ."
"എന്തു പഠിത്തം ?" അതും കൂടി അറിയണമല്ലൊ.
"ടൈപ്പ് റൈറ്റിങ് ലോവറും ഹയറും പാസ്സായതാ."
ഏഴുകൊല്ലം മുമ്പ് അവര്ക്ക് പ്രായം ഏകദേശം 45 വയസ്സായിരുന്നു. പക്ഷെ അത്രേം തോന്നിക്കില്ല. ഇപ്പോഴും അവരുടെ കല്യാണം കഴിഞ്ഞതായി അറിഞ്ഞിട്ടില്ല.
No comments:
Post a Comment