Thursday 22 August 2013

ജഡ്ജിവധം

സുഹൃത്തുക്കളെ, 

ഈ ബ്ലോഗിന് അല്പം മുഖവുര കൂടിയേ തീരൂ. മുന്‍ ബ്ലോഗ് അധ്യാപകവധം സൃഷ്ടിച്ച പൊല്ലാപ്പുകള്‍  അസ്തമിച്ചിട്ടില്ല. അതിനു മുമ്പേ ഇതാ ജഡ്ജിവധം ഈ നരകത്തില് അരങ്ങേറുന്നു. 


ഇതിലൊന്നും ഒരു വ്യക്തിയുടേയും പേര് പരാമര്ശിച്ചിട്ടില്ല. അപൂര്ണമായ ചില സൂചനക
ള്‍ മാത്രമാണ് തരുന്നത്. അതില്നിന്ന് ആളെ മനസ്സിലാക്കാന്‍  ചിലര്ക്ക് സാധിച്ചെന്നു വരും. എന്നാല് അത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് മുന്നോട്ട് വന്ന് വഴക്കടിക്കുന്നവരുണ്ടോ.. അങ്ങനെയും ചിലരെ നാം കാണുന്നു. എന്താ ചെയ്യ!

ഇതില് പറയുന്ന ജഡ്ജിയും അധ്യാപകനും ശാന്തിക്കാരനും ഒക്കെ ചില ബിംബങ്ങളാണ്. (symbols) ആനുകാലികമായ ധാര്മിക അപചയത്തിന്റെ സൂചകങ്ങള്. വര്ത്തമാനകാലത്തില് ഒരാളല്ല ഇതുപോലെ പല ആളുകളും ഉണ്ടെന്നു വരും. അവരിലോരോരുത്തര്ക്കും തോന്നാം ഇത് അവരെ പറ്റിയാണോ എന്ന്. സഹൃദയത്വം ഉള്ളവര്ക്ക് ആസ്വദിക്കുന്നതിനാണ് ഇതെഴുതുന്നത്. ഒപ്പം സമൂഹപ്രതിബദ്ധത മൂലവും. അല്ലാതെ ആരെയും തരം താഴ്ത്താനല്ല. എനിക്കതിന്റെ ആവശ്യവുമില്ല. 

.........................................................................................


ജഡ്ജിന് ഒരു നല്ല പേര് ജന്മസിദ്ധമായിട്ട് ഉണ്ട്.. ജസ്റ്റിസ് സമ്പൂര്‍ണ്ണന്‍.  പക്കാ ഈശ്വരവിശ്വാസി. പക്ഷെ അമ്പലങ്ങളില് പോവാറില്ല. പൂജാരിമാരിലൊന്നും വിശ്വാസമില്ല. സ്വന്തം ജോലിയാണ് ദൈവമെന്ന് അദ്ദേഹത്തിന്റെ അഭിമതം. 


പക്ഷെ ഒരിക്കല്‍  അദ്ദേഹം ഒരു ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി. സകലര്‍ക്കും  അത്ഭുതം. പത്രക്കാര് ഭക്തിപുരസ്സരം ആ ഭക്തനെ ചുറ്റി. "സ്വാമി.. സ്വാമി.. സ്വാമി"...ഓരോരോ ചോദ്യങ്ങളുമായി.


ഈശ്വരവിശ്വാസത്തെക്കുറിച്ച് ചോദിച്ചപ്പോള് ജസ്റ്റിസ് സ്വാമി ഇങ്ങനെ പറഞ്ഞു. "യഥാ യഥാ ഹി ധര്മ്മസ്യ ഗ്ലാനിര് ഭവതി ഭാരത..അഭ്യുത്ഥാനമധര്മസ്യ തദാത്മാനം സൃജാമ്യഹം..... ഇങ്ങനെ ജനങ്ങള്ക്ക് വാക്കുതന്ന് ഒരാള് മുങ്ങിയിട്ട് വര്ഷം അയ്യായിരം കഴിഞ്ഞു. ഇവിടെ എങ്ങാനും പൊങ്ങിയോ എന്ന് നോക്കാന് വന്നതാ. കണ്ടാല് തല്ക്ഷണം ഞാന് പൊക്കിയിരിക്കും. അയ്യായിരം വര്ഷമായി ജനങ്ങളെ വഞ്ചിച്ചതിന് സമാധാനം ആദ്യം പറയിക്കും. എനിക്കെന്റെ ഡ്യൂട്ടിയാണ് ധര്‍മം."


പത്രക്കാര് ജസ്റ്റിസിന് സല്യൂട്ട് ചെയ്തു. സ്വാമി ബലിക്കല് പുരയിലൂടെ അകത്തേയ്ക്കു കയറി. അവിടെ ശാന്തിക്കാരന് അദ്ദേഹത്തെ മനസ്സിലായില്ല. ഗൌനിച്ചതുമില്ല. ദര്‍ശനം  കഴിഞ്ഞ് സ്വാമി അല്പസമയം വെറുതെ നിന്നു. മുമ്പില്കൂടി കടന്നു പോയ ശാന്തിക്കാരനാവട്ടെ നോക്കിയതേ ഇല്ല.


സ്വാമി ചോദിച്ചു. "തിരുമേനിക്ക് ഭാഗ്യസൂക്തം അറിയുമോ?"

"ഇല്ല." ശാന്തിക്കാരന് യാതൊരു ചളിപ്പും കൂടാതെ മറുപടി പറഞ്ഞു.
"ആട്ടെ ഈ ഗണപതീടെ നാളെന്താ..."
"അറിയില്ല." അതിനും നിസ്സംശയം ശാന്തിക്കാരന്‍  മറുപടി കൊടുത്തു. ഒന്ന് അമര്‍ത്തി മൂളിയിട്ട് ജഡ്ജിയേമാനന്‍  പുറത്തേയ്ക്കു പോയി.

ഉടനെ കഴകക്കാരന്‍  ഓടി ചെന്നു ശാന്തിക്കാരനോട് ഉദ്വേഗത്തോടെ... "തിരുമേനിക്ക് ആ ആളെ മനസ്സിലായില്ലേ.."


ശാന്തി.. "ഒരു മൊശങ്ങോടന്‍ ... മഹാ അഹങ്കാരി..."


"അയ്യൊ... ഹൈക്കോടതീലേ ജഡ്ജിയദ്ദേഹമാണേ.."


"ആരായാലെന്താ. അതിലും വല്യ ആളല്ലേ എന്റെ കയ്യിലിരിക്കണേ.."


"തിരുമേനി വിവരം അറിയും."


"അയാള് വല്യേ നിരീശ്വരവാദിയാണെന്ന് കണ്ടാറിഞ്ഞൂടേ. ഇത്ര ഗൌരവത്തിലാ അമ്പലത്തില് വര്വ."


"നമ്മളെന്തിനാ അത് നോക്കണേ..."


"ഇത് ഭക്തന്മാര്ക്കുള്ളതാ.... അവതാരമെടുക്കുന്നതിന് മുന്നേ ദൈവത്തിന് അയക്കാന്‍ അറസ്റ്റ് വാറന്റുമായി നടക്കുന്ന ഇവനെയൊക്കെ അമ്പലത്തില് കയറ്റാന്‍  പാടുണ്ടോ.."


"മന്ത്രം പഠിക്കാതെ പൂജ ചെയ്തതിന് അദ്ദേഹം വിചാരിച്ചാല്‍ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ട്.. തിരുമേനിക്കിതുവല്ലോം അറിയോ..."


"അദ്ദേഹത്തിന്റെ പിതാവല്ല എന്റെ ഗുരു. എനിക്ക് ദക്ഷിണ കൊടുക്കാന് കാശില്ലാരുന്നു. അതിനാല് എന്റെ ഗുരു അത്രേ പഠിപ്പിച്ചുള്ളൂ. കുടുംബസ്വത്ത് മുഴുവന് ജനങ്ങളുടെ സര്‍ക്കാര്‍   തട്ടിയെടുത്തു. കടം തന്ന് സഹായിക്കാന് അദ്ദേഹത്തിന്റെ പിതാവിനെപ്പോലെ ഉള്ളവരൊട്ട് തയ്യാറായതുമില്ല. പിന്നെ പഠിപ്പിക്കാത്തവര്ക്ക് പരീക്ഷിക്കാനെന്ത് അവകാശം?"


16 comments:

  1. // ജഡ്ജിവധം
    സുഹൃത്തുക്കളെ,

    ഈ ബ്ലോഗിന് അല്പം മുഖവുര കൂടിയേ തീരൂ. മുന്‍ ബ്ലോഗ് അധ്യാപകവധം സൃഷ്ടിച്ച പൊല്ലാപ്പുകള്‍ അസ്തമിച്ചിട്ടില്ല. //
    13 minutes ago · Like
    Pkb Murali അതിനു മുമ്പേ ഇതാ ജഡ്ജിവധം ഈ നരകത്തില് അരങ്ങേറുന്നു.

    arangath ningalude sothm vashi diri keechakan kettunnu !

    ReplyDelete
  2. // ഇതിലൊന്നും ഒരു വ്യക്തിയുടേയും പേര് പരാമര്ശിച്ചിട്ടില്ല. അപൂര്ണമായ ചില സൂചനകള്‍ മാത്രമാണ് തരുന്നത്. അതില്നിന്ന് ആളെ മനസ്സിലാക്കാന്‍ ചിലര്ക്ക് സാധിച്ചെന്നു വരും. // varanam aa mattil aanu NOM ezhuthwa ; ampada njaane !

    ReplyDelete
  3. //എന്നാല് അത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് മുന്നോട്ട് വന്ന് വഴക്കടിക്കുന്നവരുണ്ടോ.. അങ്ങനെയും ചിലരെ നാം കാണുന്നു. എന്താ ചെയ്യ!// NOM aaloru moshakodan aayathu kondu angattum keri parayum , athryanne !

    ReplyDelete
  4. //ഇതില് പറയുന്ന ജഡ്ജിയും അധ്യാപകനും ശാന്തിക്കാരനും ഒക്കെ ചില ബിംബങ്ങളാണ്. (symbols)// nNOM elladathum adi diri aaya oru shanthikkaran aane ; athaa bimbam ennokke parayunne ; thozhilenite anusarichu nominte sahithyathil angane ulla bhaashakal kadannu varum

    ReplyDelete
  5. // ആനുകാലികമായ ധാര്മിക അപചയത്തിന്റെ സൂചകങ്ങള്. വര്ത്തമാനകാലത്തില് ഒരാളല്ല ഇതുപോലെ പല ആളുകളും ഉണ്ടെന്നു വരും. അവരിലോരോരുത്തര്ക്കും തോന്നാം ഇത് അവരെ പറ്റിയാണോ എന്ന്. // laddanu nommade ezhuthinte oru kematham ; NOM enthaa kemanalle !

    ReplyDelete
  6. Dharmma samsthapanaarthaaya... (ORU SAMBHAVAATTAA NJAAN bloge bloge ! ) jandgi angatha ariyaan NOM abhinava vadudevan aayan NOM aanu thankal anweshicha aal NOM ee avatharathil VASU DIRI enna peru sweeKARIKKUM ennu munpe arulappadu undayirunnu !

    ReplyDelete
  7. //സഹൃദയത്വം ഉള്ളവര്ക്ക് ആസ്വദിക്കുന്നതിനാണ് ഇതെഴുതുന്നത്. // adhavaa ithu aaswadikkaan kazhiyaathavar okke adu illaathavaru ; paavangal avarude oru sukruthallyaaya !

    ReplyDelete
  8. //ഒപ്പം സമൂഹപ്രതിബദ്ധത മൂലവും. അല്ലാതെ ആരെയും തരം താഴ്ത്താനല്ല. എനിക്കതിന്റെ ആവശ്യവുമില്ല.
    .........................................................................................// athe ; NOMINU apaara saamoohya paadam prathibadhathayaa ; entha jnmanaa iganeyaanu NOM !

    ReplyDelete
  9. Ini thudarnnu vaayikkoo blogil kayaruka ; kure like adichu NOMine sampreethanaakki anugraham vaangi madanguka ; kure cheetha viliyum jadji angathaykk sammanikkuka ; NOM anugrahikkunnathaayirikkum ; allaathavare NIGRAHIKKUnnathaayirikkum ; NOMinte AVATHAARODDESHYAM thanne itharam VADHAngal aanu .

    ReplyDelete
  10. DIRIMENI oru SAMBHAVAATTAA !

    ReplyDelete
  11. http://vasudiri.blogspot.in/2012/07/to-veebee-krishnakumar.html?showComment=1369487173465#c8186305937986695826

    ReplyDelete
  12. ജഡ്ജിവധം അരങ്ങു തകര്ക്കുന്നുണ്ടല്ലൊ... എന്താ കമന്റുകളുടെ ഒരു പ്രവാഹം... ഇതൊക്കെ വായിക്കാനുള്ള നേരം ഇല്ലാതെ പോയല്ലൊ പരമേശ്വരാ......

    ReplyDelete
    Replies
    1. dirimeni ottakk ellam parayanallo; arenenm kanalyalo !

      Delete
    2. http://vaashidiri.blogspot.in/

      Delete
  13. Vasu Diri
    5 hours ago near Kottayam, Kerala
    ബ്ലോഗിലും ടൈം ലൈനിലും കുത്തിയിരുന്ന് കമന്റുകളും പോസ്റ്റുമിട്ട് ഉപരോധസമരം നടത്തിവന്ന രണ്ട് അധ്യാപക ശ്രേഷ്ഠരെ ഇന്നലെ ബ്ലോക്ക് ചെയ്യേണ്ടിവന്നു. ചാറ്റ് ബോക്സിലേയ്ക്ക് സമരം വ്യാപിപ്പിച്ചതിനെ തുടര്ന്നായിരുന്നു ഈ 'അറസ്റ്റ്.' രണ്ട് ദിവസത്തെ റിമാന്റിനു ശേഷം ജാമ്യം അനുവദിക്കാമെന്നു കരുതുന്നു. അലവലാതികളായാലും അധ്യാപകരല്ലേ... ആര്ക്കും ആക്ഷേപമില്ലെങ്കില്... മാത്രം...
    Like · · Share

    9 people like this.
    Hari Thekkillam Nalla Adya 'pahayanmar'............ Matruka purashanulla medal kittum
    5 hours ago · Like · 2
    Archana Narayanan jamyam anuvadhikaruthu...karanam purathu poyal influence cheyyan pattunna alayathu kondu
    4 hours ago · Like · 2
    Vasu Diri mm. objn sustained.
    3 hours ago · Like · 1
    Prasannan Namboothiri Oru jeeva paryantham aavaam..
    3 hours ago via mobile · Like · 1
    Vasu Diri athu ve...no?
    2 hours ago · Like
    Anil P Subrahmanian അതുവ്വേ...ണോ.. നൊ...?
    2 hours ago · Like · 2
    Paruthipra Ravi വല്ലാതെ തെണ്ടിത്തരം കാണിയ്ക്കണോരെ ഒഴിവാക്കുക തന്നെയാണ് നല്ലത്....ഈ ഫെയ്സ്ബുക് എന്നു പറഞ്ഞാല്‍ നിര്‍ബന്ധിതമായി തെറി സ്വീകരിയ്ക്കാനുള്ള ഒരു സ്ഥലമൊന്നുമല്ലല്ലൊ. പിന്നെ ചില ആളുകള്‍ക്ക് മറ്റൊരു ഏര്‍പ്പാടുണ്ട്....പൊതുവെ സമ്മതരാണെന്ന ഒരു അന്തരീക്ഷം സ്വയം സ്രിഷ്ടിയ്ക്കും...എന്നിട്ട് അവര്‍ക്കിഷ്ടമില്ലാത്തോരുടെ മെക്കട്ട് കേറും...എന്താ അതിന്റെയൊക്കെ ആവശ്യം. ഞാന്‍ ഈ ഫെയ്സ്ബുക് നേരമ്പോക്കിനായിട്ടാണ് വെച്ചിരിയ്ക്കുന്നത്.
    about an hour ago · Like · 2
    Archana Narayanan Raviyetta njanum oru nerabokkayittanu vachirikkunathu
    about an hour ago · Like · 2
    Paruthipra Ravi ശ്രീ Vasu Diriഉദ്ദേശിച്ച ഒരു അദ്ധ്യാപകനെ എനിയ്ക്കറിയാം...അയാളെന്റെ ഒരു ബന്ധുവാണ്. അയാള്‍ ഫെയ്സ്ബുക്കില്‍ മാത്രമേ പ്രശ്നമുള്ളൂ. ഒന്നൂല്ല്യ, അയാളെഴുതുന്നതൊക്കെ കേമാണെന്നൊരു ധാരണ. മറ്റുള്ളവര്‍ എഴുതുന്നത് അത്രയ്ക്ക് പോരാ എന്നൊരു കമ്മന്‍ഡും ഇടും. സ്വയം കവിയായി പ്രഖ്യാപിച്ച് കവിയാകാന്‍ കഴിയാതെ വരുമ്പോളുള്ള ഒരു അങ്കലാപ്പ് അത്രേള്ളു.
    about an hour ago · Like · 1
    Paruthipra Ravi ഇനി മുതല്‍ ഫെയ്സ്ബുക്കില്‍ കണ്ട് പോകരുതെന്ന ഒരു ഉപാധിയോടെ അയാളെ വെറുതെ വിട്ടാലോ?
    about an hour ago · Like · 2
    Rajkumar Namboothiri വെടിയുണ്ടയെ നേരിടാം, പീരങ്കിയും നേരിടാം, പക്ഷെ ഭയപ്പെടരുതു.
    about an hour ago · Like · 2

    ReplyDelete
  14. nuna bomb ivarude idayil pottum

    ReplyDelete