സുഹൃത്തുക്കളെ,
ഈ ബ്ലോഗിന് അല്പം മുഖവുര കൂടിയേ തീരൂ. മുന്‍ ബ്ലോഗ് അധ്യാപകവധം സൃഷ്ടിച്ച പൊല്ലാപ്പുകള്‍ അസ്തമിച്ചിട്ടില്ല. അതിനു മുമ്പേ ഇതാ ജഡ്ജിവധം ഈ നരകത്തില് അരങ്ങേറുന്നു.
ഇതിലൊന്നും ഒരു വ്യക്തിയുടേയും പേര് പരാമര്ശിച്ചിട്ടില്ല. അപൂര്ണമായ ചില സൂചനകള്‍ മാത്രമാണ് തരുന്നത്. അതില്നിന്ന് ആളെ മനസ്സിലാക്കാന്‍ ചിലര്ക്ക് സാധിച്ചെന്നു വരും. എന്നാല് അത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് മുന്നോട്ട് വന്ന് വഴക്കടിക്കുന്നവരുണ്ടോ.. അങ്ങനെയും ചിലരെ നാം കാണുന്നു. എന്താ ചെയ്യ!
ഇതില് പറയുന്ന ജഡ്ജിയും അധ്യാപകനും ശാന്തിക്കാരനും ഒക്കെ ചില ബിംബങ്ങളാണ്. (symbols) ആനുകാലികമായ ധാര്മിക അപചയത്തിന്റെ സൂചകങ്ങള്. വര്ത്തമാനകാലത്തില് ഒരാളല്ല ഇതുപോലെ പല ആളുകളും ഉണ്ടെന്നു വരും. അവരിലോരോരുത്തര്ക്കും തോന്നാം ഇത് അവരെ പറ്റിയാണോ എന്ന്. സഹൃദയത്വം ഉള്ളവര്ക്ക് ആസ്വദിക്കുന്നതിനാണ് ഇതെഴുതുന്നത്. ഒപ്പം സമൂഹപ്രതിബദ്ധത മൂലവും. അല്ലാതെ ആരെയും തരം താഴ്ത്താനല്ല. എനിക്കതിന്റെ ആവശ്യവുമില്ല.
.........................................................................................
ജഡ്ജിന് ഒരു നല്ല പേര് ജന്മസിദ്ധമായിട്ട് ഉണ്ട്.. ജസ്റ്റിസ് സമ്പൂര്‍ണ്ണന്‍. പക്കാ ഈശ്വരവിശ്വാസി. പക്ഷെ അമ്പലങ്ങളില് പോവാറില്ല. പൂജാരിമാരിലൊന്നും വിശ്വാസമില്ല. സ്വന്തം ജോലിയാണ് ദൈവമെന്ന് അദ്ദേഹത്തിന്റെ അഭിമതം.
പക്ഷെ ഒരിക്കല്‍ അദ്ദേഹം ഒരു ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി. സകലര്‍ക്കും അത്ഭുതം. പത്രക്കാര് ഭക്തിപുരസ്സരം ആ ഭക്തനെ ചുറ്റി. "സ്വാമി.. സ്വാമി.. സ്വാമി"...ഓരോരോ ചോദ്യങ്ങളുമായി.
ഈശ്വരവിശ്വാസത്തെക്കുറിച്ച് ചോദിച്ചപ്പോള് ജസ്റ്റിസ് സ്വാമി ഇങ്ങനെ പറഞ്ഞു. "യഥാ യഥാ ഹി ധര്മ്മസ്യ ഗ്ലാനിര് ഭവതി ഭാരത..അഭ്യുത്ഥാനമധര്മസ്യ തദാത്മാനം സൃജാമ്യഹം..... ഇങ്ങനെ ജനങ്ങള്ക്ക് വാക്കുതന്ന് ഒരാള് മുങ്ങിയിട്ട് വര്ഷം അയ്യായിരം കഴിഞ്ഞു. ഇവിടെ എങ്ങാനും പൊങ്ങിയോ എന്ന് നോക്കാന് വന്നതാ. കണ്ടാല് തല്ക്ഷണം ഞാന് പൊക്കിയിരിക്കും. അയ്യായിരം വര്ഷമായി ജനങ്ങളെ വഞ്ചിച്ചതിന് സമാധാനം ആദ്യം പറയിക്കും. എനിക്കെന്റെ ഡ്യൂട്ടിയാണ് ധര്‍മം."
പത്രക്കാര് ജസ്റ്റിസിന് സല്യൂട്ട് ചെയ്തു. സ്വാമി ബലിക്കല് പുരയിലൂടെ അകത്തേയ്ക്കു കയറി. അവിടെ ശാന്തിക്കാരന് അദ്ദേഹത്തെ മനസ്സിലായില്ല. ഗൌനിച്ചതുമില്ല. ദര്‍ശനം കഴിഞ്ഞ് സ്വാമി അല്പസമയം വെറുതെ നിന്നു. മുമ്പില്കൂടി കടന്നു പോയ ശാന്തിക്കാരനാവട്ടെ നോക്കിയതേ ഇല്ല.
സ്വാമി ചോദിച്ചു. "തിരുമേനിക്ക് ഭാഗ്യസൂക്തം അറിയുമോ?"
"ഇല്ല." ശാന്തിക്കാരന് യാതൊരു ചളിപ്പും കൂടാതെ മറുപടി പറഞ്ഞു.
"ആട്ടെ ഈ ഗണപതീടെ നാളെന്താ..."
"അറിയില്ല." അതിനും നിസ്സംശയം ശാന്തിക്കാരന്‍ മറുപടി കൊടുത്തു. ഒന്ന് അമര്‍ത്തി മൂളിയിട്ട് ജഡ്ജിയേമാനന്‍ പുറത്തേയ്ക്കു പോയി.
ഉടനെ കഴകക്കാരന്‍ ഓടി ചെന്നു ശാന്തിക്കാരനോട് ഉദ്വേഗത്തോടെ... "തിരുമേനിക്ക് ആ ആളെ മനസ്സിലായില്ലേ.."
ശാന്തി.. "ഒരു മൊശങ്ങോടന്‍ ... മഹാ അഹങ്കാരി..."
"അയ്യൊ... ഹൈക്കോടതീലേ ജഡ്ജിയദ്ദേഹമാണേ.."
"ആരായാലെന്താ. അതിലും വല്യ ആളല്ലേ എന്റെ കയ്യിലിരിക്കണേ.."
"തിരുമേനി വിവരം അറിയും."
"അയാള് വല്യേ നിരീശ്വരവാദിയാണെന്ന് കണ്ടാറിഞ്ഞൂടേ. ഇത്ര ഗൌരവത്തിലാ അമ്പലത്തില് വര്വ."
"നമ്മളെന്തിനാ അത് നോക്കണേ..."
"ഇത് ഭക്തന്മാര്ക്കുള്ളതാ.... അവതാരമെടുക്കുന്നതിന് മുന്നേ ദൈവത്തിന് അയക്കാന്‍ അറസ്റ്റ് വാറന്റുമായി നടക്കുന്ന ഇവനെയൊക്കെ അമ്പലത്തില് കയറ്റാന്‍ പാടുണ്ടോ.."
"മന്ത്രം പഠിക്കാതെ പൂജ ചെയ്തതിന് അദ്ദേഹം വിചാരിച്ചാല്‍ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ട്.. തിരുമേനിക്കിതുവല്ലോം അറിയോ..."
"അദ്ദേഹത്തിന്റെ പിതാവല്ല എന്റെ ഗുരു. എനിക്ക് ദക്ഷിണ കൊടുക്കാന് കാശില്ലാരുന്നു. അതിനാല് എന്റെ ഗുരു അത്രേ പഠിപ്പിച്ചുള്ളൂ. കുടുംബസ്വത്ത് മുഴുവന് ജനങ്ങളുടെ സര്‍ക്കാര്‍ തട്ടിയെടുത്തു. കടം തന്ന് സഹായിക്കാന് അദ്ദേഹത്തിന്റെ പിതാവിനെപ്പോലെ ഉള്ളവരൊട്ട് തയ്യാറായതുമില്ല. പിന്നെ പഠിപ്പിക്കാത്തവര്ക്ക് പരീക്ഷിക്കാനെന്ത് അവകാശം?"