Sunday, 25 November 2012

Some Doubts

ചില സംശയങ്ങള്‍
  1. വാസ്തവത്തില്‍ ജാതീയത ആണോ ഹിന്ദുമതത്തിലെ പ്രശ്നം? ഇത് തെറ്റായ രോഗനിര്‍ണയം അല്ലെ? ശരി ആയിരുന്നുവെങ്കില്‍ ഇതിനകം കുറച്ചെങ്കിലും രോഗശമനം ഉണ്ടാവുമായിരുന്നു. 
  2. ജാതീയതയുടെ പേര് പറഞ്ഞു തങ്ങളുടെതിനേക്കാള്‍ മേലില്‍ എന്ന് കരുതപ്പെടുന്ന പാരമ്പര്യങ്ങളെ തകര്‍ക്കാന്‍ ഉള്ള കുശുംപിനെ അല്ലെ ഇവിടെ വിശാല മനസ്കത ആയി ദുര്‍വ്യാഖ്യാനം ചെയ്യുന്നത്? 
  3. പാരമ്പര്യ മൂല്യങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത് ജാതികളിലൂടെ അല്ലെ?
  4. വര്‍ണവ്യവസ്ഥയും ആശ്രമാവ്യവസ്ഥയും ഹിന്ദു മതത്തിന്റെ ഊടുംപാവും (X-axis and Y -axis) ആയിരുന്നില്ലേ? 
  5. ആര്‍ക്കും ഇഷ്ടം പോലെ ആരും ആവാം എന്നത് കൃത്യമായ വ്യവസ്ഥ ഇല്ലായ്മ ആണ്. അതാണ്‌ വേണ്ടത് എങ്കില്‍   എന്താണ് ഹിന്ദുമതത്തിന്റെ പ്രസക്തി, ആവശ്യകത?
  6. വര്‍ണ വ്യവസ്ഥ മുന്‍കാലങ്ങളില്‍ ജന്മത്തെ ആധാരം ആക്കിയിരുന്നില്ല എന്ന വാദം  പച്ചക്കള്ളം അല്ലെ? അത്   ഇപ്പോള്‍   പൊളിയുകയല്ലേ?  അത് ജനപ്രീണനത്തിനല്ലേ?
  7. ജാതീയതയെ ഇല്ലാതെ ആക്കുക എന്ന വാദം ആത്മാര്‍ത്ഥത ഇല്ലാത്തത് ആയിരുന്നു എന്നല്ലേ തെളിഞ്ഞിരിക്കുന്നത്? 
  8. ശ്രീനാരായണ പരമ്പര അല്ലെ ഇപ്പോഴത്തെ No.1 ജാതിവാദികള്‍? ചട്ടമ്പി അനുയായികള്‍ ക്ക് രണ്ടാം സ്ഥാനവും. 
  9. പതിനായിരത്തിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രീ നാരായണഗുരുവിനും ചട്ടമ്പി സ്വാമിക്കും എന്താണ് അവകാശം? 
  10. അവരുടെ പരിശ്രമങ്ങള്‍ അവരുടെ ജാതിയുടെ നന്മയെ മാത്രം മുഖ്യ ലക്‌ഷ്യം ആക്കുന്നത് ആയിരുന്നില്ലേ? 
  11.  ഉപനിഷത്ത് കളെ ആധാരമാക്കിയുള്ള  വിവേകാനന്ദ സ്വാമികളുടെ മാനവികതാ  ദര്‍ശനങ്ങള്‍ക്ക് വേദങ്ങലെക്കാള്‍ പ്രാമാണ്യം കല്പിക്കുന്നത് ശരിയാണോ? അത്  വൈദിക പാരമ്പര്യത്തെ തകര്‍ക്കാന്‍ അല്ലെ?
  12. വേദപഠനം എല്ലാവര്ക്കും ആകാം എന്ന വാദത്തില്‍ നിന്ന്  ബ്രാഹ്മണര്‍ക്ക് വിശേഷാല്‍ അധികാരം ഇല്ല എന്ന് സിദ്ധിക്കുന്നു.   അപ്പോള്‍ അവര്‍ വേദം പഠിക്കാന്‍ വിമുഖരാവുക സ്വാഭാവികമല്ലേ? പഠിക്കാതെ ആവുന്നതിനു അവരില്‍ ദോഷം ആരോപിക്കുവാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ?
ആരെങ്കിലും മറുപടി പറഞ്ഞെങ്കില്‍ ! 

7 comments:

  1. I got a detailed response to this blog post. It came on the face book link given in my time line. The standard of the writer is clear from his wordings. There was no point for me to satisfy. His intention was not to satisfy the questioner but to attack him!.

    ReplyDelete
  2. See the 'answers' posted by somebody on my time line.

    ReplyDelete
  3. ഈ ചോദ്യങ്ങള്‍ക്കുള്ള താങ്കളുടെ മറുപടി കൂടെ പ്രതീക്ഷിക്കുന്നു

    ReplyDelete
  4. kurachu kaalam koodi jeevichaal kollaam ennundu...:) Nandi Unnikrishnan ji.

    ReplyDelete
  5. ഈ പോസ്ടിനെതിരെ വളരെ മോശമായ രീതിയില്‍ ബ്രാഹ്മണ സമുദായത്തെ മുഴുവനും അധിക്ഷേപിച്ച് ചില പരാമര്‍ശങ്ങള്‍ ഫേസ് ബുക്കില്‍ കണ്ടു . വളരെ ദുഖകരം തന്നെ.ഇവര്‍ക്കൊക്കെ ഉള്ള മറുപടി ഉണ്ട് പക്ഷെ നമ്മുടെ സംസ്കാരം അതല്ലല്ലോ

    ReplyDelete
  6. ചിലരുടെ ഉള്ളിലെ വിഷം ചര്‍ദ്ദിപ്പിക്കുന്നതിന് ഈ പോസ്റ്റ്‌ ഉപകരിച്ചല്ലോ. വിഷപ്പല്ല് പോയാല്‍ അണലി വെറും നീര്‍ക്കോലി.

    ReplyDelete