ചില സംശയങ്ങള്‍
- വാസ്തവത്തില്‍ ജാതീയത ആണോ ഹിന്ദുമതത്തിലെ പ്രശ്നം? ഇത് തെറ്റായ രോഗനിര്‍ണയം അല്ലെ? ശരി ആയിരുന്നുവെങ്കില്‍ ഇതിനകം കുറച്ചെങ്കിലും രോഗശമനം ഉണ്ടാവുമായിരുന്നു.
- ജാതീയതയുടെ പേര് പറഞ്ഞു തങ്ങളുടെതിനേക്കാള്‍ മേലില്‍ എന്ന് കരുതപ്പെടുന്ന പാരമ്പര്യങ്ങളെ തകര്‍ക്കാന്‍ ഉള്ള കുശുംപിനെ അല്ലെ ഇവിടെ വിശാല മനസ്കത ആയി ദുര്‍വ്യാഖ്യാനം ചെയ്യുന്നത്?
- പാരമ്പര്യ മൂല്യങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത് ജാതികളിലൂടെ അല്ലെ?
- വര്‍ണവ്യവസ്ഥയും ആശ്രമാവ്യവസ്ഥയും ഹിന്ദു മതത്തിന്റെ ഊടുംപാവും (X-axis and Y -axis) ആയിരുന്നില്ലേ?
- ആര്‍ക്കും ഇഷ്ടം പോലെ ആരും ആവാം എന്നത് കൃത്യമായ വ്യവസ്ഥ ഇല്ലായ്മ ആണ്. അതാണ് വേണ്ടത് എങ്കില്‍ എന്താണ് ഹിന്ദുമതത്തിന്റെ പ്രസക്തി, ആവശ്യകത?
- വര്‍ണ വ്യവസ്ഥ മുന്‍കാലങ്ങളില്‍ ജന്മത്തെ ആധാരം ആക്കിയിരുന്നില്ല എന്ന വാദം പച്ചക്കള്ളം അല്ലെ? അത് ഇപ്പോള്‍ പൊളിയുകയല്ലേ? അത് ജനപ്രീണനത്തിനല്ലേ?
- ജാതീയതയെ ഇല്ലാതെ ആക്കുക എന്ന വാദം ആത്മാര്‍ത്ഥത ഇല്ലാത്തത് ആയിരുന്നു എന്നല്ലേ തെളിഞ്ഞിരിക്കുന്നത്?
- ശ്രീനാരായണ പരമ്പര അല്ലെ ഇപ്പോഴത്തെ No.1 ജാതിവാദികള്‍? ചട്ടമ്പി അനുയായികള്‍ ക്ക് രണ്ടാം സ്ഥാനവും.
- പതിനായിരത്തിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രീ നാരായണഗുരുവിനും ചട്ടമ്പി സ്വാമിക്കും എന്താണ് അവകാശം?
- അവരുടെ പരിശ്രമങ്ങള്‍ അവരുടെ ജാതിയുടെ നന്മയെ മാത്രം മുഖ്യ ലക്‌ഷ്യം ആക്കുന്നത് ആയിരുന്നില്ലേ?
- ഉപനിഷത്ത് കളെ ആധാരമാക്കിയുള്ള വിവേകാനന്ദ സ്വാമികളുടെ മാനവികതാ ദര്‍ശനങ്ങള്‍ക്ക് വേദങ്ങലെക്കാള്‍ പ്രാമാണ്യം കല്പിക്കുന്നത് ശരിയാണോ? അത് വൈദിക പാരമ്പര്യത്തെ തകര്‍ക്കാന്‍ അല്ലെ?
- വേദപഠനം എല്ലാവര്ക്കും ആകാം എന്ന വാദത്തില്‍ നിന്ന് ബ്രാഹ്മണര്‍ക്ക് വിശേഷാല്‍ അധികാരം ഇല്ല എന്ന് സിദ്ധിക്കുന്നു. അപ്പോള്‍ അവര്‍ വേദം പഠിക്കാന്‍ വിമുഖരാവുക സ്വാഭാവികമല്ലേ? പഠിക്കാതെ ആവുന്നതിനു അവരില്‍ ദോഷം ആരോപിക്കുവാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ?