Saturday, 27 December 2014

തലയില് അരിക്കുന്ന ഉറുമ്പുകള്.

ഒരു ക്രിസ്മസ്സ് രാത്രിയില് ഒരു കേക്കിന്റെ കഷണവുമായി ഒരാള് എന്റെ അടുത്തു വന്നു. ഞാനേറെ ആരാധിച്ചിരുന്ന ഒരു വ്യക്തി. അറിയപ്പെടുന്ന ഫിമെയില് ആര്ട്ടിസ്റ്റ് ആണ്. പക്ഷെ എനിക്ക് എഴുനേല്ക്കാന് ഉള്ള ഭാവം ഉണ്ടായില്ല.

എന്റെ മുഖത്ത് അപ്പോള് ഉണ്ടായിരുന്ന ഭാവം നിരീക്ഷിച്ച് അവര് എത്ര അധികം നേരം നിന്നു.. ഒരക്ഷരം പോലും മിണ്ടാതെ. കേക്കുമായി നീട്ടിപ്പിടിച്ച ഹസ്തവുമായി.അവരുടെ ആ മൌനം എന്നെ ആകര്ഷിക്കുന്നുണ്ടായിരുന്നു.

എന്നാവ് എന്റെ മൌനം കഴിയാതെ വന്നിട്ടാവും അവര് ആ കേക്ക് കട്ടിലിനരുകില് ഒരു ഡിസ്പോസിബിള് പ്ലേറ്റില് വെച്ചിട്ടുപോയി. അത് എനിക്ക് വലിയ വിഷമം ആയി. കേക്ക് സമീപത്ത് ഇരുന്നാല് ഉറങ്ങുമ്പോള് ബെഡ്ഡില് ഉറുമ്പ് വരാതെ ഇരിക്കില്ല. വന്നാല് പിടിച്ചു കടിക്കുകയും ചെയ്യും. അതില് പിന്നെ ഉറുമ്പ് ആയി എന്റെ സ്വപ്നത്തിലെ ഭീകരന്..

മുമുക്ഷു എന്ന എന്റെ നോവലിലും ഉറുമ്പ് സുപ്രധാനമായ റോളാണ് വഹിക്കുന്നത്. ഒരു ബ്രാഹ്മണന്റെ തലയില് അരിക്കുന്ന ഉറുമ്പിന്റെ ചിത്രമാണ് അതിന്റെ മുഖചിത്രമായും കൊടുത്തിട്ടുള്ളത്.

നോവല് പ്രസിദ്ധീകരിക്കാന് സാധിക്കാതെ വരുന്നത് നോവലിസ്റ്റിന്റെ കുഴപ്പമല്ല. ഈ രാജ്യത്ത് ചില നിയമങ്ങളൊക്കെ ഉണ്ട്. അവ മാധ്യമങ്ങള്ക്ക് ബാധകം ആണ്. ശക്തമായ സമൂഹവിമര്ശം നിര്വഹിക്കുന്ന ഒരു പ്രമേയമാണ് അതിലേത്. അത് പ്രസിദ്ധീകരിച്ചില്ലെങ്കിലും കൊള്ളേണ്ടിടത്ത് കൊള്ളും

എഴുത്തുകാരന്റെ കാര്യക്ഷമതയ്ക്ക് ഒപ്പം സമൂഹത്തിന്റെ സ്വീകാര്യക്ഷമത എത്താതെ വരുന്ന സ്ഥിതി. മലയാളത്തിലെ ഒരു പ്രതിസന്ധിയാണ്. ഇംഗ്ലീഷില് ഈ പ്രശ്നമില്ല. ഒരു സാംപിള് കവിത (കില്ലര്) ഇമെയില് അയച്ചു കൊടുത്ത ഉടനെ പബ്ലിഷിങ് കമ്പനിയില് നിന്നും കാള് വന്നു. വേഴ്സറ്റയില് റൈറ്റര് എന്നായിരുന്നു അവരുടെ വിശേഷണം. മലയാളത്തിലോ.....തെറി വിളിയും.

ഈ സുഹൃത്തുക്കളെന്നു പറയുന്ന ചില കോപ്പന്മാരെക്കൊണ്ട് ഒക്കെ എന്താ ഒരു പ്രയോജനം???

Friday, 12 December 2014

ചൊറിയോ ചൊറി!

ചൊറിച്ചിലുള്ളവര് ദയവായി ഇത് വായിക്കാതിരിക്കുക.